ഇന്ധനച്ചെലവിൽ നിന്നും ലാഭമുണ്ടാക്കാവുന്ന ഫ്യൂവൽ ക്രെഡിറ്റ് കാർഡ്. ഇതിലൂടെ പെട്രോൾ-ഡീസൽ ചിലവുകളിൽ 6.5% വരെ തുക ലാഭിക്കാൻ സാധിക്കുമെന്നതാണ് ഈ ഫ്യുവൽ കാർഡുകളുടെ നേട്ടം.
പെട്രോൾ ഡീസൽ വില നാൾക്കുനാൾ വർധിക്കുമ്പോൾ എന്ത് ചെയ്യുമെന്നോർത്ത് ആശങ്കപ്പെടാറുണ്ട് പലരും. വണ്ടിയിൽ ഇന്ധനം നിറയ്ക്കാതെ വെറെ വഴിയില്ലെന്ന വാസ്തവം എല്ലാവർക്കുമറിയുകയും ചെയ്യാം. എന്നാൽ ഇന്ധനച്ചെലവിൽ നിന്നും ലാഭമുണ്ടാക്കാവുന്ന ഫ്യൂവൽ ക്രെഡിറ്റ് കാർഡുകളെക്കുറിച്ച് ഇപ്പോഴും പലർക്കുമറിയില്ല. കയ്യിൽ പണമില്ലാത്തപ്പോൾ ക്രെഡിറ്റ് കാർഡുപയോഗിച്ച് പലരും ഇന്ധനം വാങ്ങാറുണ്ട്. മാത്രമല്ല ഇങ്ങനെ ക്രെഡിറ്റ് കാർഡുപയോഗിക്കുമ്പോൾ സർച്ചാർജുകൾ നൽകേണ്ടിയും വരും. എന്നാൽ ഇന്ധനം വാങ്ങിക്കുന്നതിനായി ഫ്യുവൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ഉയർന്ന ക്യാഷ് ബാക്കുകളും റിവാർഡ് പോയിന്റുകളും ലഭിക്കും. കൂടാതെ അധിക നേട്ടങ്ങൾ ഉപയോക്താവിന് ലഭിക്കുകയും ചെയ്യും.
എച്ച്പിസിഎൽ-ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ഫ്യുവൽ ക്രെഡിറ്റ് കാർഡ്
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്പിസിഎൽ റുപേ എന്നിവയുമായി സഹകരിച്ച് ഫ്യുവൽ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കിയിരിക്കുന്നത് അടുത്തിടെയാണ്. എച്ച്പി പേ ആപ്ലിക്കേഷൻ ഉപയോഗിച്ചാൽ ഫ്യുവൽ ക്രെഡിറ്റ് കാർഡിലൂടെ ഉപഭോക്താക്കൾക്ക് പെട്രോൾ-ഡീസൽ ചിലവുകളിൽ 6.5% വരെ തുക ലാഭിക്കാൻ സാധിക്കുമെന്നതാണ് ഈ ഫ്യുവൽ കാർഡുകളുടെ നേട്ടം. മാത്രമല്ല, സർചാർജ് ഒഴിവാക്കൽ, വാല്യു ബാക്ക്,എച്ച്പിസിഎല്ലിന്റെ 1.5% ക്യാഷ് ബാക്ക് എന്നിവയും ലഭിക്കും. ഇത്തരത്തിൽ എച്ച്പിസിഎൽ-ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡുപയോഗിച്ച് രാജ്യത്തുടനീളമുള്ള 20,000 ത്തോളം എച്ച്പിസിഎൽ ഔട് ലെറ്റുകൾ വഴി ഇന്ധനം വാങ്ങാം. റുപേ നെറ്റ് വർക്കിലാണ് എച്ച്പിസിഎൽ-ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് ലഭ്യമാക്കിയിരിക്കുന്നത്. ഇന്ധനം, , ലൈഫ് സ്‌റ്റൈൽ ആവശ്യങ്ങൾക്കും ഈ കാർഡ് ഉപയോഗിക്കാമെന്നുമാത്രമല്ല മെർച്ചന്റ് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.
undefined
ഫസ്റ്റ് പവർ, ഫസ്റ്റ് പവർ പ്ലസ് എന്നിങ്ങനെ രണ്ട്് വിധത്തിലുള്ള ക്രെഡിറ്റ് കാർഡുകളാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ബ്രാഞ്ചുകൾ, തെരഞ്ഞെടുത്ത എച്ച്പിസിഎൽ പമ്പുകൾ തുടങ്ങിയ സഥലങ്ങളിലും ഈ ക്രെഡിറ്റ് കാർഡ് ലഭിക്കും. ബാങ്ക് വെബ്‌സൈറ്റ് വഴിയും, മൊബൈൽ ആപ്ലിക്കേഷനിലൂടെയും ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കാം.
ഫ്യുവൽ് ക്രെഡിറ്റ് കാർഡ് സവിശേഷതകൾ
ഫസ്റ്റ് പവറർ കാർഡിന് 199 രൂപയും, ഫസ്റ്റ് പവർ പ്ലസിന് 499 രൂപയുമാണ് നൽകേണ്ടത്. ഇൻട്രഡക്റ്ററി ഓഫർ അതായത് കാർഡിന്റഎ ലോഞ്ച് പ്രമാണിച്ച് ഈ രണ്ട് കാർഡുകൾക്കും നിലവിൽ ജോയിനിങ് ഫീസ് നൽകേണ്ടതില്ല. എന്നാൽ ഈ ആനുകൂല്യം ലഭിക്കണമെങ്കിൽ വാർഷിക ചിലവ് പരിധിയിൽ എത്തേണ്ടതുമുണ്ട്. പലിശനിരക്ക് 9 ശതമാനമാണ്. റിവാർഡ് പോയിന്റുകൾക്ക് കാലാവധിയില്ല. എപ്പോൾ വേണമെങ്കിലും പിൻവലിക്കാം.
ALSO READ: ആഡംബരത്തിന്റെ അവസാന വാക്ക്! അനന്ത് അംബാനിയുടെ വാച്ചിന്റെ വില പുറത്ത്
ഉപഭോക്താക്കൾക്കുള്ള ആനൂകൂല്യങ്ങൾ
ഫസ്റ്റ് പവർ , ഫസ്റ്റ് പവർ പ്ലസ് ഈ രണ്ട് കാർഡുകളിലെയും ഓഫറുകൾ വ്യത്യസ്തമാണ്. ഇന്ധനം, എൽപിജി പർച്ചേസുകൾ നടത്തുമ്പോൾ ഫസ്റ്റ് പവർ കാർഡ് ഉടമകൾക്ക് 2.5 ശതമാനം റിവാർഡ് പോയന്റുകൾ നേടാൻ കഴിയും. എന്നാൽ ഇതേ പർച്ചേസുകൾക്ക് ഫസ്റ്റ് പവർ പ്ലസിന് 4 ശതമാനം വരെ റിവാർഡ് പോയിന്റുകളായി വാല്യു ബാക്ക് ലഭിക്കും. ഗ്രോസറി, യൂട്ടിലിറ്റി പോലുള്ള ആവശ്യങ്ങൾക്ക് ഫസ്റ്റ് പവറിന് 2 മടങ്ങും, ഫസ്റ്റ് പവർ പ്ലസിന് 3മടങ്ങും റിവാർഡ് പോയിന്റുകൾ ലഭിക്കും.ഈ രണ്ട് കാർഡുകളുമുപയോഗിക്കുന്ന ഉപഭോക്താക്കൾക്കും, 1399 രൂപ യുടെ കോംപ്ലിമെന്ററി റോഡ് സൈഡ് അസിസ്റ്റൻസ്, ഇൻഷുറൻസ് കവറേജ് എന്നിവയും ലഭിക്കുന്നു. കൂടാതെ ഫസ്റ്റ് പവർ പ്ലസ് ഉപഭോക്താക്കൾക്ക് എയർപോർട്ട് ലോഞ്ച് ആക്‌സിസ്, മൂവി ഡിസ്‌കൗണ്ട് എന്നീ ആനുകൂല്യങ്ങളും ലഭിക്കും