സ്വകാര്യ ജെറ്റുകൾ സ്വന്തമാക്കിയ എട്ട് ഇന്ത്യൻ ശതകോടീശ്വരന്മാരെ പരിചയപ്പെടാം.
ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം വർധിക്കുകയാണ്. ഇവരിൽ ആർക്കൊക്കെയാണ് സ്വകാര്യ ജെറ്റുകൾ സ്വന്തമാക്കിയിട്ടുള്ളതെന്ന് അറിയാമോ? മുകേഷ് അംബാനി, രത്തൻ ടാറ്റ, ഗൗതം സിംഘാനിയ, അഡാർ പൂനവല്ല തുടങ്ങിയ നിരവധി വ്യവസായികൾ ഇത്തരം ആഡംബര വിമാനങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. സ്വകാര്യ ജെറ്റുകൾ സ്വന്തമാക്കിയ എട്ട് ഇന്ത്യൻ ശതകോടീശ്വരന്മാരെ പരിചയപ്പെടാം.
മുകേഷ് അംബാനി:
undefined
ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കൂടീസൗരനായ മുകേഷ് അംബാനിക്ക് ഏകദേശം 73 മില്യൺ ഡോളർ വിലയുള്ള ആഡംബര ബോയിംഗ് ബിസിനസ് ജെറ്റ് 2 (BBJ2) ഉണ്ട്. 95.2 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഒരു ആഡംബര ഇന്റീരിയർ ഉണ്ട് ഇതിന്. ഒരു എക്സിക്യൂട്ടീവ് ലോഞ്ചും ഒരു മാസ്റ്റർ സ്യൂട്ടും ഇതിൽ ഉൾപ്പെടുന്നു.
രത്തൻ ടാറ്റ
പ്രശസ്ത വ്യവസായിയും മനുഷ്യസ്‌നേഹിയുമായ രത്തൻ നേവൽ ടാറ്റയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ജെറ്റ് ആണ് ദസ്സാൾട്ട് ഫാൽക്കൺ 2000, അതായത്, ഏകദേശം 22 മില്യൺ ഡോളർ വിലമതിക്കുന്ന ഏറ്റവും ചെലവേറിയ സ്വകാര്യ വിമാനങ്ങളിലൊന്ന്.
അതുൽ പുഞ്ച്
പുഞ്ച് ലോയ്ഡ് ഗ്രൂപ്പിന്റെ ചെയർമാൻ അതുൽ പുഞ്ച് ഏകദേശം 32.5 മില്യൺ ഡോളർ വിലമതിക്കുന്ന ഗൾഫ് സ്ട്രീം പ്രൈവറ്റ് ജെറ്റാണ് സ്വന്തമാക്കിയിട്ടുള്ളത്. ആഡംബര ലിവിംഗ് സ്പേസ് വാഗ്ദാനം ചെയ്യുന്നുണ്ട് ഇത്.
കുമാർ മംഗളം ബിർള:
ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർമാൻ കുമാർ മംഗളം ബിർളയുടെ ഉടമസ്ഥതയിലുള്ള പ്രൈവറ്റ് ജെറ്റാണ് ഗൾഫ്സ്ട്രീം ജി100. ഏകദേശം 11 മില്യൺ ഡോളറാണ് ഇതിന്റെ വില. ഏഴ് സീറ്റുകളുള്ള ഈ സ്വകാര്യ ജെറ്റ് ഹൈടെക് ഡിസനോട് കൂടിയതാണ്
ലക്ഷ്മി മിത്തൽ:
ഇന്ത്യൻ സ്റ്റീൽ വ്യവസായിയായ ലക്ഷ്മി നിവാസ് മിത്തലിന്റെ കൈവശം 38 മില്യൺ ഡോളർ വിലമതിക്കുന്ന ഗൾഫ്സ്ട്രീം ജി 550 പ്രൈവറ്റ് ജെറ്റാണ് ഉള്ളത്.
ഗൗതം സിംഘാനിയ:
റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനിയയ്ക്ക് ബൊംബാർഡിയർ ചലഞ്ചർ 600 ബിസിനസ് ജെറ്റ് ജെറ്റാണ് ഉള്ളത്.
അഡാർ പൂനവല്ല:
സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അഡാർ പൂനവല്ല തന്റെ കമ്പനിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് സർവീസായ പൂനവല്ല ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് വഴി എയർബസ് എ320 സ്വന്തമാക്കിയിട്ടുണ്ട്.
കുശാൽ പാൽ സിംഗ്:
ഡിഎൽഎഫ് ലിമിറ്റഡിന്റെ ചെയർമാനും സിഇഒയുമായ കുശാൽ പാൽ സിംഗ് ഗൾഫ്സ്ട്രീം IV പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കിയിട്ടുണ്ട്