റെക്കോർഡിട്ട് ഇന്ത്യൻ സമ്പന്നർ; ഫോർബ്‌സ് പട്ടികയിലെ ഇന്ത്യക്കാരുടെ എണ്ണം കൂടി

By Web Team  |  First Published Apr 8, 2023, 12:55 PM IST

ഫോബ്‌സ് പട്ടിക പ്രകാരം 2023 ൽ ഇന്ത്യക്കാരുടെ എണ്ണം റെക്കോർഡ് ഉയരത്തിലാണ്. മൊത്തം ആസ്തിയിൽ ഇടിവുണ്ടായിട്ടുണ്ട് 
 


ദില്ലി: 2023-ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയിൽ ഇന്ത്യക്കാരുടെ എണ്ണം ഈ വർഷം റെക്കോർഡ് ഉയരത്തിലെത്തി. ഫോർബ്സ്  പുറത്തിറക്കിയ പട്ടികയിൽ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ എണ്ണം ഇത്തവണ 169 ആണ്.  2022 ൽ ഇത് 166 ആയിരുന്നു. 

ഇന്ത്യൻ ശതകോടീശ്വരന്മാരുടെ എണ്ണം ഉയർന്നപ്പോൾ അവരുടെ മൊത്തം സമ്പത്തിന്റെ അളവ് ഇത്തവണ കുറഞ്ഞിട്ടുണ്ട്. 2022 ലെ ഫോബ്‌സ് പട്ടിക പ്രകാരം ഇന്ത്യൻ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി 750 ബില്യൺ ഡോളർ ആയിരുന്നു. എന്നാൽ 2023 ലെ പട്ടികയിൽ ഇത്  675 ബില്യൺ ഡോളർ ആണ്. മൊത്തം സമ്പത്തിൽ 10 ശതമാനം ഇടിവാണ് ഉണ്ടായത്. 

Latest Videos

undefined

ഫോർബ്‌സിന്റെ 2023-ലെ പട്ടികയിലെ ഏറ്റവും സമ്പന്നരായ 10 ഇന്ത്യക്കാർ

1. മുകേഷ് അംബാനി
ആസ്തി: 83.4 ബില്യൺ ഡോളർ

2. ഗൗതം അദാനി
ആസ്തി: 47.2 ബില്യൺ ഡോളർ

3. ശിവ് നാടാർ
ആസ്തി: 25.6 ബില്യൺ ഡോളർ

4. സൈറസ് പൂനവല്ല
ആസ്തി: 22.6 ബില്യൺ ഡോളർ

5. ലക്ഷ്മി മിത്തൽ
ആസ്തി: 17.7 ബില്യൺ ഡോളർ

6. സാവിത്രി ജിൻഡാൽ
ആസ്തി: 17.5 ബില്യൺ ഡോളർ

7. ദിലീപ് ഷാങ്വി
ആസ്തി: 15.6 ബില്യൺ ഡോളർ

8. രാധാകിഷൻ ദമാനി
ആസ്തി: 15.3 ബില്യൺ ഡോളർ

9. കുമാർ ബിർള
ആസ്തി: 14.2 ബില്യൺ ഡോളർ

10. ഉദയ് കൊട്ടക്
ആസ്തി: 12.9 ബില്യൺ ഡോളർ

കഴിഞ്ഞ വർഷം തന്റെ സമ്പത്തിൽ 8% ഇടിവുണ്ടായിട്ടും, മുകേഷ് അംബാനി ഇന്ത്യയുടെയും ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തിയെന്ന നിലയിൽ തന്റെ സ്ഥാനം നിലനിർത്തി-ലോകത്തിലെ ഒമ്പതാമത്തെ ധനികനാണ്  65-കാരനായ മുകേഷ് അംബാനി. 83.4 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.

click me!