2023 ജൂൺ 30 ലെ കണക്ക് അനുസരിച്ച് ബജാജ് ഫിനാൻസിൻ്റെ ഏകീകൃത വായ്പകളുടെ 21 ശതമാനം നിക്ഷേപങ്ങളും 28 ശതമാനം വായ്പകളുമാണ്.
ഹൈദരാബാദ്: ഇന്ത്യയിലെ പ്രധാന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായ ബജാജ് ഫിൻസർവിന്‍റെ ഭാഗമായ ബജാജ് ഫിനാൻസ് ലിമിറ്റഡിന്‍റെ ഫിക്സഡ് ഡെപ്പോസിറ്റ് 50000 കോടി എന്ന നാഴികകല്ല് പിന്നിട്ടു. ഫിൻസർവിന് ഇന്ന് അരദശ ലക്ഷം നിക്ഷേപകരുണ്ട്. ആകെ 2.87 ലക്ഷമാണ് നിക്ഷേപം. ദീർഘ കാല കടാശ്വാസ പദ്ധതിയുമായി ബന്ധപ്പെട്ട് ബജാജ് ഫിനാൻസിന് CRISIL, ICRA, CARE, India Ratings എന്നിവയിൽ നിന്ന് ഉയർന്ന ക്രെഡിറ്റ് റേറ്റിംഗ് അംഗീകാരം ഉണ്ട്.
ഹ്രസ്വകാല കടാശ്വാസം, സ്ഥിര നിക്ഷപ പദ്ധതികൾക്ക് അംഗീകാരങ്ങൾ വേറെയും. ഉപഭോക്താക്കൾക്ക് ആകർഷകമായ പലിശ നിരക്കിൽ ദീർഘകാല നിക്ഷേപ പദ്ധതികൾക്ക് ആണ് കമ്പനി പ്രാധാന്യം നൽകുന്നത് എന്ന് ബജാജ് ഫിനാൻസ് ഫിക്സഡ് ഡെപ്പോസിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്‍റ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് സച്ചിൻ സിക്ക പറഞ്ഞു. സ്ഥിര നിക്ഷേപങ്ങളിൽ ദ്രുതഗതിയിൽ വളർച്ച ഉണ്ടായി. ബജാജ് ഫിൻസർവിൽ ഉപഭോക്താക്കൾക്ക് വിശ്വാസം വർദ്ധിച്ചു.
ഡിപ്പോസിറ്റുകൾ ഡിജിറ്റൽ ആയി ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയത് രാജ്യത്ത് ഉടനീളം ഞങ്ങളുടെ സാന്നിധ്യം ഊട്ടിയുറപ്പിക്കാൻ സഹായിച്ചു. കഴിഞ്ഞ രണ്ടുവർഷം മുതിർന്ന പൗരന്മാർക്ക് 8.60 ശതമാനവും മറ്റുള്ളവർക്ക് 8.35 ശതമാനവും എന്നിങ്ങനെ 44 മാസത്തെ എഫ് ഡികളിൽ ഉയർന്ന പലിശ നൽകിയ സ്ഥാപനമാണ് ബജാജ്. ഒരു വർഷ കാലയളവിൽ 7.40 ശതമാനം പലിശ നിരക്കും രണ്ടു വർഷത്തേക്ക് 7.55 ശതമാനം പലിശ നിരക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു. 36 മുതൽ 60 മാസം വരെ, പലിശ നിരക്ക് 8.05 ശതമാനം ആണ്.
മുതിർന്ന പൗരന്മാർക്ക് ഈ നിരക്കുകളിൽ 0.25 ശതമാനം അധികമായി വാഗ്ദാനം ചെയ്യുന്നു. ബജാജ് ഫിനാൻസിന് 73 ദശലക്ഷം ഉപഭോക്താക്കളും ആപ്പ് വഴി 40.2 ദശലക്ഷം ഉപഭോക്താക്കളുമുണ്ട്. ഡിജിറ്റൽ ചാനലുകൾ വഴി എഫ് ഡി തിരഞ്ഞെടുക്കുന്നവരിൽ എല്ലാ പ്രായത്തിൽ ഉള്ളവരുമുണ്ട്. ബജാജ് ഫിനാൻസ് ലിമിറ്റഡ് (ബിഎഫ്എൽ) ബജാജ് ഫിൻസെർവ് ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിക്ഷേപം സ്വീകരിക്കുന്ന ബാങ്കിംഗ് ഇതര സ്ഥാപനമാണ്. ബി എഫ് എൽ.
വായ്പ നൽകുന്നതിനും നിക്ഷേപങ്ങൾ സ്വീകരിക്കനും കഴിയുന്ന സ്ഥാപനം റീട്ടെയിൽ എസ് എം ഇകൾ, വാണിജ്യ ഉപഭോക്താക്കൾ എന്നിവർക്കായി ഗ്രാമ നഗര വ്യത്യാസം ഇല്ലാതെ വൈവിധ്യമാർന്ന വായ്പ പദ്ധതികൾ കമ്പനിക്ക് ഉണ്ട്. പൊതു, കോർപ്പറേറ്റ് നിക്ഷേപങ്ങൾ സ്വീകരിക്കുകയും ഉപഭോക്താക്കൾക്ക് വിവിധ സാമ്പത്തിക സേവന ഉൽപ്പന്നങ്ങൾ നൽകുകയും ചെയ്യുന്ന 36വർഷം പഴക്കമുള്ള ബി എഫ് എൽ, ഇപ്പോൾ ഇന്ത്യയിലെ ബാങ്കിംഗ് ഇതര സ്ഥാപനങ്ങളിൽ മുൻനിരയിലാണ്. ഇതിന് 72.98 ദശലക്ഷം ഉപഭോക്താക്കളുണ്ട്. കൂടുതലറിയാൻ, www.bajajfinserv.in/ സന്ദർശിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം