അഞ്ച് വർഷത്തെ ഫിക്സഡ് ഡിപ്പോസിറ്റുകളിൽ ഉയർന്ന പലിശ നിരക്ക് നൽകുന്ന ആറ് ബാങ്കുകളിതാ..
ദീർഘകാല അളവിലേക്ക് ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ പ്ലാൻ ഉണ്ടോ? ഫിക്സഡ് ഡിപ്പോസിറ്റ് ചെയ്യുന്നതിന് മുൻപ് രാജ്യത്തെ വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്ക് താരതമ്യം ചെയ്യേണ്ടതുണ്ട്. അഞ്ച് വർഷത്തെ ഫിക്സഡ് ഡിപ്പോസിറ്റുകളിൽ ഉയർന്ന പലിശ നിരക്ക് നൽകുന്ന ആറ് ബാങ്കുകളിതാ..
1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: സാധാരണ പൗരന്മാർക്ക് എസ്ബിഐ അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു, അതേസമയം മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനം പലിശ ലഭിക്കും.
2. ബാങ്ക് ഓഫ് ബറോഡ: പൊതു മേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ അഞ്ച് വർഷത്തെ സ്ഥിരനിക്ഷേപത്തിന് 6.5 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.15 ശതമാനവും പലിശ ഈ കാലയളവിലേക്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം, സാധാരണ പൗരന്മാർക്ക് 399 ദിവസത്തെ എഫ്ഡിയിൽ (മൺസൂൺ ധമാക്ക ഡെപ്പോസിറ്റ് സ്കീം) 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് അര ശതമാനം അധികം പലിശയും ബാങ്ക് നൽകും.
3. എച്ച്‌ഡിഎഫ്‌സി ബാങ്ക്: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി സാധാരണ പൗരന്മാർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നു
4. ഐസിഐസിഐ ബാങ്ക്: 5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും യഥാക്രമം 7 ശതമാനവും 7.5 ശതമാനവും പലിശ ഐസിഐസിഐ ബാങ്ക് നൽകും.