അപകടസാധ്യത കുറഞ്ഞതും നല്ല വരുമാനം നൽകുന്നതുമായ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍
റിസ്ക് എടുക്കാൻ താൽപര്യമില്ലാത്ത എന്നാൽ നിക്ഷേപത്തിലൂടെ വരുമാനം വേണം എന്നും ആഗ്രഹിക്കുന്ന ആളുകളുണ്ട്. അപകടസാധ്യത കുറഞ്ഞതും നല്ല വരുമാനം നൽകുന്നതുമായ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളാണ് അത്തരക്കാർക്ക് അനുയോജ്യം. പോസ്റ്റ് ഓഫീസ് സ്ഥിരനിക്ഷേപങ്ങളും, എൻഎസ് സിയും റിസ്ക് എടുക്കാൻ താൽര്യമില്ലാത്തവർക്കുള്ള മികച്ച ഓപ്ഷനാണ്. നിങ്ങളുടെ ആവശ്യങ്ങളും സാമ്പത്തിക ലക്ഷ്യ്‌ങ്ങളും വിലയിരുത്തി അനുയോജ്യമായത് തെരഞ്ഞെടുക്കാം. കേന്ദ്രസർക്കാർ പദ്ധതികളായതിനാൽ സുരക്ഷയുടെ കാര്യത്തിലും ആശങ്ക വേണ്ട.
ALSO READ: റിസ്കില്ലാതെ വരുമാനം നേടാം; സ്ഥിര നിക്ഷേപ പലിശ ഉയർത്തി ഈ ബാങ്ക്
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് തുല്യമായ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയാണ് ടൈം ഡെപ്പോസിറ്റ്. ഈ സ്കീമിൽ ഒരു വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെ വ്യത്യസ്ത കാലയളവിൽ നിക്ഷേപിക്കാം. കുറഞ്ഞ നിക്ഷേപം 1,000 രൂപയിലാണ് തുടങ്ങുക. മാത്രമല്ല പരിധിയില്ലാതെ നിക്ഷേപിക്കാന്‍ സാധിക്കും. പ്രായപരിധിയില്ലാതെ ഏതൊരാള്‍ക്കും ടൈം ഡെപ്പോസിറ്റ് പോസ്റ്റ് ഓഫീസില്‍ ആരംഭിക്കാം. വ്യക്തിഗത, ജോയിന്റ് അക്കൗണ്ടുകള്‍ ആരംഭിക്കാം. ജോയിന്റ് അക്കൗണ്ടെടുക്കാന്‍ പ്രായ പൂര്‍ത്തിയാകണം.
ഈ സ്കീമിൽ തിരഞ്ഞെടുത്ത നിക്ഷേപ കാലയളവിന് അനുസൃതമായി പലിശ നിരക്കുകൾ വ്യത്യാസപ്പെടും. നിലവിൽ, 5 വർഷത്തെ സ്ഥിരനിക്ഷേപ സ്കീമിൽ ഉപഭോക്താക്കൾക്ക് 7.5 ശതമാനം പലിശ ലഭിക്കുന്നുണ്ട്. ഇത് നേരത്തെ 7 ശതമാനമായിരുന്നു. ഏപ്രിൽ മുതലാണ് പലിശനിരക്കുയർത്തിയത്. 1 വര്‍ഷത്തെ കാലയളവിലുള്ള ടൈം ഡെപ്പോസിറ്റിന് 6.8 ശതമാനം പലിശയും, 2 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റിന് 6.9 ശതാനം പലിശയും ലഭിക്കും. മൂന്ന് വര്‍ഷ കാലാവധിയില്‍ 7 ശതമാനാണ് പലിശ നിരക്ക്.
undefined
ALSO READ: ഭവന വായ്പയെടുക്കാൻ പദ്ധതിയുണ്ടോ? കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന 10 ബാങ്കുകൾ
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
അഞ്ച് വർഷത്തെ ലോക്ഇൻ പിരീഡുള്ള ബാങ്ക് സ്ഥിര നിക്ഷേപത്തിന് തുല്യമായ സ്ഥിരനിക്ഷേപപദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. ഈ പദ്ധതിയിൽ പ്രായ പൂര്‍ത്തിയായവര്‍ക്കും 18 വയസിന് താഴെ പ്രായമുള്ളവര്‍ക്കും അക്കൗണ്ട് ഓപ്പൺ ചെയ്യാം. കുറഞ്ഞത് 1,000 രൂപ നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റില്‍ നിക്ഷേപിക്കണം. 100 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ഉയര്‍ത്താം. കൂടിയ നിക്ഷേപത്തിന് പരിധിയില്ല. സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കും.
7.7 ശതമാനം പലിശ നിരക്കാണ് എൻ എസ് സിയിൽ നിക്ഷേപിക്കുമ്പോൾ ലഭിയ്ക്കുന്നത്. പോസ്റ്റ് ഓഫീസ് എഫ് ഡിയേക്കാൾ ഉയർന്ന പലിശ നിരക്കാണിത്. മൂന്നു മാസത്തിലൊരിക്കലാണ് പോസ്റ്റ് ഓഫീസ് എഫ്‌ഡിയുടെ പലിശ കണക്കുകൂട്ടുന്നത് . എന്നാൽ വാർഷികാടിസ്ഥാനത്തിലാണ് എൻഎസ്‌സിയുടെ പലിശ നിരക്കുകൾ പുതുക്കുന്നത് എന്ന വ്യത്യാസമുണ്ട്. ചില ബാങ്ക് സ്ഥിരനിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥിരനിക്ഷേപത്തിന് ഉയർന്ന പലിശ നൽകുന്ന നിക്ഷേപമാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്