ഫിക്സഡ് ഡെപോസിറ്റിന് 9 ശതമാനം വരെ പലിശ; സ്മോൾ ഫിനാൻസ് ബാങ്കുകൾ സൂപ്പറാണ്

By Web Desk  |  First Published Dec 29, 2024, 6:10 PM IST

സ്മോൾ ഫിനാൻസ് ബാങ്കുകളും ഉയർന്ന പലിശയാണ് സ്ഥിര നിക്ഷേപത്തിന് നൽകുന്നത്. ചിലയിടത്ത് 9% വരെ പലിശ നിരക്ക് ലഭിക്കും


സ്ഥിര നിക്ഷേപമാണ് ഏറ്റവും സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നത്. അതിനാൽത്തന്നെ അതിന്റെ ജനപ്രീതിയും കൂടുതലാണ്. എന്നാൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുന്നതിന് മുൻപ് തീർച്ചയായും രാജ്യത്തെ ബാങ്കുകളിലെ പലിശ നിരക്കുകളാ താരതമ്യം ചെയ്യണം ഏറ്റവും കൂടുതൽ പലിശ ഏത് ബാങ്കിൽ നിന്നും ലഭിക്കും എന്നത് വരുമാനം കൂട്ടാൻ സഹായിക്കും. സ്മോൾ ഫിനാൻസ് ബാങ്കുകളും ഉയർന്ന പലിശയാണ് സ്ഥിര നിക്ഷേപത്തിന് നൽകുന്നത്. ചിലയിടത്ത് 9% വരെ പലിശ നിരക്ക് ലഭിക്കും.3 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കും 60 വയസ്സിന് താഴെയുള്ള വ്യക്തികൾക്കും ഈ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും കൂടുതലും പലിശ ലഭിക്കുന്ന ബാങ്കുകൾ ഇവയാണ് ഇതാണ്, 

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്

Latest Videos

1001 ദിവസത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നിരക്കായ 9 ശതമാനം വരെ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. രണ്ട് വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 8.60% പലിശ നൽകും. 

 മറ്റ് ബാങ്കുകളിലെ പലിശ അറിയാം

ബാങ്ക് പലിശ കാലാവധി
എയു സ്മോൾ ഫിനാൻസ് ബാങ്ക് 8 18 മാസം
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് 8.25 888 ദിവസം
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് 8.25 2 വർഷം മുതൽ 3 വർഷം വരെ
ജന സ്മോൾ ഫിനാൻസ് ബാങ്ക്
 
8.25 1 വർഷം മുതൽ 3 വർഷം വരെ
നോർത്ത് ഈസ്റ്റ് സ്മോൾ ഫിനാൻസ് ബാങ്ക്
 
9 546 ദിവസം മുതൽ 1111 ദിവസം വരെ
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
 
8.6 2 വർഷം മുതൽ 3 വർഷം വരെ
 
ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്
 
8.25 12 മാസം
യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് 9 1001 ദിവസം
ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക്
 
8.5 2 വർഷം മുതൽ 3 വർഷം വരെ; 1500 ദിവസം
 

 

click me!