മാർച്ച് 31-ന് മുമ്പ് പാൻ-ആധാർ ലിങ്ക് ചെയ്യേണ്ടാത്തവർ ആരൊക്കെ? പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക

By Web Team  |  First Published Mar 16, 2023, 8:22 PM IST

പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക ഏപ്രിൽ മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമായേക്കും. എന്നാൽ ഈ നാല് വിഭാഗത്തിൽ  ഉൾപ്പെടുന്നവർ ഭയക്കേണ്ട 


2022–23 സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രമേ ശേഷിക്കുന്നുള്ളു.  മാർച്ച് 31-ന് മുമ്പ് നിക്ഷേപകരും നികുതിദായകരും തങ്ങളുടെ പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) പ്രസ്താവിച്ചത് പ്രകാരം 2023 മാർച്ച് 31-നകം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ പ്രവർത്തനരഹിതമാകും.

2023 ഏപ്രിൽ 1 മുതൽ, ലിങ്ക് ചെയ്യാത്ത പാൻ കാർഡ് പ്രവർത്തന രഹിതമാകും. എന്നാൽ ആദായ നികുതി നിയമം അനുസരിച്ച്, 2017-ൽ ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ നാല് വിഭാഗങ്ങളെ നിർബന്ധിത ആധാർ പാൻ കാർഡ് ലിങ്ക് ചെയ്യുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

Latest Videos

മാർച്ച് 31 നകം പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യേണ്ടാത്തവർ 


1. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, മേഘാലയ, ജമ്മു കാശ്മീർ കേന്ദ്രഭരണ പ്രദേശങ്ങളിലെ താമസക്കാർ

2. 1961-ലെ ആദായനികുതി നിയമം അനുസരിച്ച് പ്രവാസിയെ ഒഴിവാക്കിയിട്ടുണ്ട് 

3.  80 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ

4. ഇന്ത്യൻ പൗരനല്ലാത്തവരെ 

ആധാർ-പാൻ ലിങ്കിംഗിന്റെ സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം

a)  incometax.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
b) 'ലിങ്ക് ആധാർ സ്റ്റാറ്റസ്' ഓപ്ഷനായി ക്ലിക് ചെയ്യുക.
സി) നിങ്ങളുടെ പാൻ നമ്പറും ആധാർ നമ്പറും നൽകുക, തുടർന്ന് 'ലിങ്ക് ആധാർ സ്റ്റാറ്റസ് കാണുക' എന്നത് തിരഞ്ഞെടുക്കുക.
d) നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ഒരു സന്ദേശം നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും.
നിങ്ങളുടെ പാൻ 10 അക്കമുള്ള പാൻ> ആധാർ നമ്പർ 12 അക്ക ആധാർ കാർഡ് നമ്പറുമായി ലിങ്ക് ചെയ്യപ്പെടും.

click me!