'ജീവനക്കാർക്ക് ആശ്വാസം', ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാം; സർക്കുലർ പുറത്തിറക്കി ഇപിഎഫ്ഒ

By Web Team  |  First Published Feb 21, 2023, 8:00 PM IST

വർഷങ്ങൾ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് ജീവനക്കാർ ഉയർന്ന പിഎഫ് പെൻഷനുള്ള ഉത്തരവ് നേടിയെടുത്തത്. പുതിയ മാർഗരേഖ ഇങ്ങനെ


ദില്ലി:  ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ വേണമെന്ന പെൻഷൻകാരുടെ ആവശ്യത്തിൽ പുതിയ മാർഗരേഖ പുറത്തിറക്കി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ).  പുതിയ സർക്കുലർ പ്രകാരം ഉയർന്ന പിഎഫ് പെ്ൻഷൻ നേടുന്നതിനായി തൊഴിലാളികളും തൊഴിലുടമയും ചേർന്ന് സംയുക്ത  ഓപ്ഷൻ നൽകാം.  2014  സെപ്തംബർ 1 ന് ശേഷം വിരമിച്ചവർക്കും, നിലവിൽ സർവ്വീസിൽ തുടരുന്നവർക്കും, ഉയർന്ന പെൻഷന് ഓപ്ഷൻ  നൽകാമെന്നും സർക്കുലറിൽ പറയുന്നുണ്ട്. ഇതിനായി ഉടൻ തന്നെ ഓൺലൈൻ വഴി അപേക്ഷനൽകുന്നതിനുള്ള  സംവിധാനമൊരുക്കും.  

ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷന് അപേക്ഷിക്കാൻ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ മന്ത്രാലയം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന് കത്തയച്ചിരുന്നു. മാത്രമല്ല, ജീവനക്കാർക്ക് ഉയർന്ന പെൻഷന് അപേക്ഷിക്കാൻ സുപ്രീം കോടതി നൽകിയ സമയപരിധി മാർച്ച് നാലിന് അവസാനിക്കാനിരിക്കെയാണ് ഇപിഎഫ്ഒ പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നന്നത്.

ALSO READ: വിരമിക്കുന്നതിന് മുമ്പ് തന്നെ ഒരു ലക്ഷം പ്രതിമാസ പെൻഷൻ; പ്രീമിയം ഒറ്റ തവണ മാത്രം

Latest Videos

ഇപിഎഫ് പദ്ധതിയിലുള്ളവർക്ക് ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നത് 2022 നവംബറിലാണ്.  ശമ്പളം കൂടിയതാണെങ്കിലും നിലവിൽ 15000 രൂപയുടെ 8.33 ശതമാനം മാത്രമാണ് പിഎഫിലേക്ക് പോകുന്നത്. അതുകൊണ്ടുതന്നെ അതനുസരിച്ചുള്ള കുറഞ്ഞ തുകയാണ് പെൻഷൻ ഇനത്തിൽ ജീവനക്കാർക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇത് ശമ്പളത്തിന്റെ 8.33 ശതമാനം തുക ഇപിഎഫിലേക്ക് മാറ്റി, അതിനെ അടിസ്ഥാനമാക്കിയുള്ള പെൻഷൻ നേടാനാണ് സുപ്രീം കോടതി അവസരമൊരുക്കിയത്.

വർഷങ്ങൾ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് ജീവനക്കാർ ഉയർന്ന പിഎഫ് പെൻഷനുള്ള ഉത്തരവ് നേടിയെടുത്തത്. നിലവിൽ പിഎഫ് പെൻഷൻ പദ്ധതിയിൽ 5,33,166 വിരമിച്ച ജീവനക്കാരുണ്ട്. 6,79,78,581 ഓളം പേർ പദ്ധതിയിൽ തുടരുന്നുമുണ്ട്. വിരമിച്ച ജീവനക്കാരിൽ പകുതിയിലധികം പേർക്കും കുറഞ്ഞ തുകയാണ് പെൻഷനായി ലഭിക്കുന്നത്.

click me!