പെൻഷൻ പണം എപ്പോൾ പിൻവലിക്കാം; ഈ തെറ്റുകൾ വരുത്താതിരിക്കുക

By Web Team  |  First Published Jun 22, 2024, 3:07 PM IST

പൊതുവെ വിരമിക്കലിന് ശേഷമാണ് ഈ പണം പിൻവലിക്കുക. നേരത്തെയുള്ള പിൻവലിക്കലുകൾ അനുവദനീയമല്ല. എന്നിരുന്നാലും, ചില വ്യവസ്ഥകൾക്ക് കീഴിൽ മുൻകൂർ പിൻവലിക്കൽ ഇപിഎഫ്ഒ അനുവദിക്കുന്നു.


സ്വകാര്യമേഖലയിലെ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് അവരുടെ റിട്ടയർമെന്റിന് ശേഷം സുരക്ഷിതത്വം നൽകുന്ന  സേവിങ്സ് സ്കീമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. തൊഴിലുടമയും ജീവനക്കാരനും തുല്യമായണ് പിഎഫ് അക്കൗണ്ടിലേക്ക്  സംഭാവന ചെയ്യുക. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) നിയന്ത്രിക്കുന്ന സ്‌കീമിലെ തുക . പൊതുവെ വിരമിക്കലിന് ശേഷമാണ് ഈ പണം പിൻവലിക്കുക. നേരത്തെയുള്ള പിൻവലിക്കലുകൾ അനുവദനീയമല്ല. എന്നിരുന്നാലും, ചില വ്യവസ്ഥകൾക്ക് കീഴിൽ മുൻകൂർ പിൻവലിക്കൽ ഇപിഎഫ്ഒ അനുവദിക്കുന്നു.

നിങ്ങൾ 6 മാസത്തിൽ താഴെ ജോലി ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് പണം പിൻവലിക്കാൻ കഴിയില്ല. നിയമം അനുസരിച്ച്, 6 മാസത്തിൽ താഴെ ജോലി ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് പെൻഷൻ പണം പിൻവലിക്കാൻ കഴിയില്ല. ഈ പണം പിൻവലിക്കാൻ, 6 മാസത്തിൽ കൂടുതൽ ഇപിഎസ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യേണ്ടത് ആവശ്യമാണ്. അതേസമയം, 10 വർഷത്തിൽ കൂടുതൽ സംഭാവന ചെയ്യുന്ന സാഹചര്യത്തിൽ, നിങ്ങൾക്ക് ഇപിഎഫ്ഒയിൽ നിന്ന് പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് 50 മുതൽ 58 വയസ്സ് വരെ ഇപിഎഫ്ഒയിൽ നിന്ന് പെൻഷൻ എടുക്കാം.

Latest Videos

undefined

നിങ്ങൾ ഒൻപതര വര്ഷം ജോലി ചെയ്തിട്ട് കൂടുതൽ ജോലി ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ, പെൻഷൻ പിൻവലിക്കാൻ നിങ്ങൾക്ക് അർഹതയില്ല. ഈ സാഹചര്യത്തിൽ, നിങ്ങൾക്ക് ഇപിഎഫിൻ്റെയും ഇപിഎസിൻ്റെയും തുക ഫൈനൽ സെറ്റിൽമെൻ്റ് നടത്താം. ഇതിനുശേഷം, നിങ്ങളുടെ അക്കൗണ്ട് പൂർണ്ണമായും അവസാനിപ്പിക്കേണ്ടി വരും.

ഇപിഎസ് പണം എങ്ങനെ ക്ലെയിം ചെയ്യാം

ജീവനക്കാരൻ്റെ ജോലി കാലാവധി 10 വർഷമല്ലെങ്കിൽ, അവൻ്റെ ഇപിഎഫിൻ്റെ പൂർണ്ണവും അന്തിമവുമായ സെറ്റിൽമെൻ്റ് നടത്തുമ്പോൾ തന്നെ ഇപിഎസിൽ നിക്ഷേപിച്ച പണം പിൻവലിക്കാം. ഇത്തരമൊരു സാഹചര്യത്തിൽ, ഫോം 10C പൂരിപ്പിക്കേണ്ടതുണ്ട്. മറുവശത്ത്, വിരമിച്ചതിന് ശേഷം പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, ഫോം 10D പൂരിപ്പിക്കേണ്ടതുണ്ട്. ഇതുകൂടാതെ, മറ്റേതെങ്കിലും സാഹചര്യത്തിലും, വ്യക്തിക്ക് ഇപിഎഫ്ഒയിൽ നിന്ന് പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെങ്കിൽ, അയാൾ ഫോം 10 ഡി പൂരിപ്പിക്കേണ്ടതുണ്ട്.

click me!