ട്രംപിൻ്റെ താരിഫ് ബോംബിൽ പണികിട്ടിയത് ഇലോൺ മസ്കിന്; നവംബറിന് ശേഷം ആദ്യമായി ആസ്തി 300 ബില്യൺ ഡോളറിൽ താഴെയായി

മസ്കിൻ്റെ മൊത്തം ആസ്തി 297.8 ബില്യൺ ഡോളറായി. ഇതോടെ ലോകത്തിലെ 500 ധനികരുടെ പട്ടികയിൽ മസ്‌ക് ആറാം സ്ഥാനത്താണ്

Elon Musk s net worth falls below 300 billion dollar for first time since November

മേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ താരിഫ് നയങ്ങളുടെ ചുവടുപിടിച്ച് ഓഹരി വിപണികൾ ഇടിഞ്ഞപ്പോൾ ശതകോടീശ്വരൻമാരുടെ നഷ്ടം ഭീമമായി. അതിൽ തന്നെ ട്രംപിൻ്റെ സുഹൃത്തായ ഇലോൺ മസ്കിൻ്റെ ആസ്തി നവംബറിന് ശേഷം ആദ്യമായി 300 ബില്യൺ ഡോളറിൽ താഴെയായി. ടെസ്‌ല ഓഹരികൾ വീണ്ടും നഷ്ടത്തിലായതിനെ തുടർന്നാണ് മസ്കിന്റെ ആസ്തി കുത്തനെ ഇടിഞ്ഞത്. ഓഹരി വിപണിയിലെ കറുത്ത ദിനമെന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്നലെ മസ്‌കിന് 4.4 ബില്യൺ ഡോളർ നഷ്ടമുണ്ടായി, ഇതോടെ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 297.8 ബില്യൺ ഡോളറായി. ഇതോടെ തിങ്കളാഴ്ച ബ്ലൂംബെർഗിന്റെ ലോകത്തിലെ 500 ധനികരുടെ പട്ടികയിൽ മസ്‌ക് ആറാം സ്ഥാനത്താണ്.

 ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ടെസ്‌ലയുടെ ഓഹരികൾ കുതിച്ചുയർന്നു, ഇത് മസ്‌കിന്റെ സമ്പത്ത് കുത്തനെ കൂട്ടിയിരുന്നു. ഡിസംബർ മധ്യത്തിലെ റെക്കോർഡ് വർദ്ധനയ്ക്ക് ശേഷം  കമ്പനിയുടെ ഓഹരികൾ 50% ത്തിലധികം ഇടിഞ്ഞു. ഇലോൺ മസ്‌കിന്റെ ആസ്‌തിക്ക് പിന്നിലുള്ള കാരണം സ്‌പേസ് എക്‌സിലെ വരുമാനമാണ്.കമ്പനിയുടെ ഏകദേശം 42% ഓഹരികൾ ഒരു ട്രസ്റ്റ് വഴി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2024 ഡിസംബറിൽ സ്‌പേസ് എക്‌സിന്റെ മൂല്യം ഏകദേശം 350 ബില്യൺ ഡോളറായിരുന്നു. സ്‌പേസ് എക്‌സിൽ നിന്നുള്ള മസ്‌കിന്റെ സമ്പത്ത് 136 ബില്യൺ ഡോളറാണ്.ലോകത്തിലെ ഏറ്റവും മൂല്യവത്തായ കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ  ഉടമസ്ഥതയാണ് മസ്‌കിന്റെ ആസ്തിയുടെ രണ്ടാമത്തെ കാരണം. കമ്പനിയുടെ ഏകദേശം 13% അദ്ദേഹത്തിന് സ്വന്തമാണ്, കൂടാതെ, എക്സ്എഐ, ദി ബോറിംഗ് കമ്പനി, ന്യൂറലിങ്ക് എന്നിവയിലും മസ്കിന് ഓഹരികളുണ്ട്, ഇവയ്ക്ക് യഥാക്രമം 22.6 ബില്യൺ ഡോളർ, 3.33 ബില്യൺ ഡോളർ, 2.07 ബില്യൺ ഡോളർ മൂല്യമുണ്ട്

Latest Videos

vuukle one pixel image
click me!