പുതിയ പെർഫ്യൂം പുറത്തിറക്കി ഇലോൺ മസ്ക്; ഇത് 'ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം'

By Web Team  |  First Published Oct 12, 2022, 3:46 PM IST

 'ബേൺഡ് ഹെയർ' എന്ന പേരിൽ പുതിയ പെർഫ്യൂമുമായി മസ്‌ക്. ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധമെന്ന വിശേഷണം. വില ഇതാണ് 
 


ലോക സമ്പന്നരിൽ ഒന്നാമനായ ഇലോൺ മസ്ക് പുതിയ വ്യാപാരത്തിലേക്ക് ചുവടുവെയ്ക്കുന്നു. വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ല,  ബഹിരാകാശ-സംരംഭമായ സ്‌പേസ് എക്‌സ് കമ്പനികൾക്ക് പുറമെ പുതിയ ബിസിനസ്സ് സംരംഭം മസ്‌ക് പ്രഖ്യാപിച്ചു സുഗന്ധ ദ്രവ്യ വ്യവസായത്തിലേക്കാണ് മസ്‌ക് കടക്കുന്നത്. ആദ്യ ഉത്പന്നമായ  "ബേൺഡ് ഹെയർ" എന്ന പെർഫ്യൂം മസ്‌ക് പുറത്തിറക്കി. പുതിയ സംരഭത്തെ സൂചിപ്പിച്ചുകൊണ്ട് തന്റെ ട്വിറ്റർ ബയോയിൽ "പെർഫ്യൂം സെയിൽസ്മാൻ" എന്ന് എഴുതി ചേർത്തിട്ടുണ്ട്  ഇലോൺ മസ്‌ക്. ബേൺഡ് ഹെയർ എന്ന പെർഫ്യൂമിനെ "ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം" എന്നാണ് ഇലോൺ മസ്‌ക് വിശേഷിപ്പിച്ചിരിക്കുന്നത്. 

Read Also: പഴയ വീട് വിൽക്കാൻ പദ്ധതിയുണ്ടോ? നികുതി ലഭിക്കാനുള്ള 4 മാർഗങ്ങൾ അറിയാം

Latest Videos

സുഗന്ധദ്രവ്യ വ്യാപാരത്തിലേക്കുള്ള കടന്നു വരവ് അനിവാര്യമായിരുന്നു എന്നും വളരെ നാളുകളായി ആലോചനയിൽ ഉണ്ടെന്നും മസ്‌ക് പറയുന്നു.  ചുവന്ന നിറത്തിലുള്ള കുപ്പിയിൽ വെള്ളി നിറത്തിലാണ് "ബേൺഡ് ഹെയർ"  എന്ന് എഴുതിയിരിക്കുന്നത്. പെർഫ്യൂം ഇപ്പോൾ വിപണിയിൽ ലഭ്യമായിട്ടുണ്ട്. 100 ഡോളർ ആണ് ഈ പെർഫ്യൂമിന്റെ വില. 

 

The finest fragrance on Earth!https://t.co/ohjWxNX5ZC pic.twitter.com/0J1lmREOBS

— Elon Musk (@elonmusk)

അതേസമയം ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പെയ്‌സ് എക്‌സിന് കീഴിലുള്ള സ്റ്റാർലിങ്ക് കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുകയാണ്.  സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആരംഭിക്കുന്നതിനായുള്ള ചർച്ചകൾ ടെലികമ്മ്യൂണിക്കേഷന്‍ ഡപാര്‍ട്ടുമെന്റുമായി ആരംഭിച്ചിട്ടുണ്ട്. സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആണ് സ്റ്റാര്‍ലിങ്ക് നല്‍കുന്നത്.

Read Also: ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാം പണം വാരാം; പലിശ കുത്തനെ കൂട്ടി ഈ പൊതുമേഖലാ ബാങ്ക്

ഗ്ലോബൽ മൊബൈൽ  പേർസണൽ കമ്മ്യൂണിക്കേഷൻ സാറ്റ്‌ലൈറ്റ് ലൈസൻസ് വേണം രാജ്യത്ത് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ്, വോയ്‌സ് സേവനങ്ങള്‍ ആരംഭിക്കാൻ. ഈ ലൈസന്‍സിന് ഒരു മാസത്തിനുള്ളില്‍ സ്റ്റാര്‍ലിങ്ക് അപേക്ഷ നല്‍കും. 20 വര്‍ഷത്തേക്കായിരിക്കും  കേന്ദ്രം ഗ്ലോബൽ മൊബൈൽ  പേർസണൽ കമ്മ്യൂണിക്കേഷൻ സാറ്റ്‌ലൈറ്റ് ലൈസൻസ് അനുവദിക്കുക എന്നാണ് റിപ്പോർട്ട്.

click me!