15 ലക്ഷം കോടി! നഷ്ടത്തില്‍ പുതിയ ഗിന്നസ് റെക്കോര്‍ഡ് ഇട്ട് ഇലോണ്‍ മസ്ക്

By Web Team  |  First Published Jan 10, 2023, 5:20 PM IST

ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം നേരിടുന്ന വ്യക്തി.ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്ത് ഇലോൺ മസ്‌ക്. ജാപ്പനീസ് ടെക് നിക്ഷേപകന് സ്ഥാപിച്ച റെക്കോർഡാണ് മസ്‌ക് മറികടന്നത് 
 


സാൻഫ്രാൻസിസ്കോ: ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സമ്പത്ത് നഷ്‌ടമായതിന്റെ ലോക റെക്കോർഡ് ഇലോൺ മസ്കിനെന്ന് റിപ്പോർട്ട്. 2000-ൽ ജാപ്പനീസ് ടെക് നിക്ഷേപകനായ മസയോഷി സൺ സ്ഥാപിച്ച 58.6 ബില്യൺ ഡോളറിന്റെ മുൻ റെക്കോർഡിനെ മസ്‌ക് മറികടന്നു. 2021 നവംബർ മുതൽ മസ്‌കിന് ഏകദേശം 182 ബില്യൺ ഡോളർ (15 ലക്ഷം കോടി രൂപ) നഷ്ടപ്പെട്ടുവെന്ന്  ഫോബ്‌സിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ 200 ബില്യൺ ഡോളർ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മറ്റ് സ്രോതസ്സുകൾ വ്യക്തമാക്കുന്നു. 

ഇലോൺ മാസ്കിന്റെ ആസ്തി 2021 നവംബറിലെ 320 ബില്യൺ ഡോളറിൽ നിന്ന് 2023 ജനുവരി വരെ 137 ബില്യൺ ഡോളറായി കുറഞ്ഞു. ടെസ്‌ലയുടെ ഓഹരികളുടെ  മോശം പ്രകടനമാണ് ഇതിന് കാരണം. കഴിഞ്ഞ മാസം, അദ്ദേഹം 3.58 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരി വിറ്റു, ഏപ്രിൽ മുതൽ അദ്ദേഹത്തിന്റെ മൊത്തം വിൽപ്പന 23 ബില്യൺ ഡോളറായി ഉയർന്നു.

Latest Videos

undefined

 ഫ്രഞ്ച് വ്യവസായിയായ ബെർണാഡ് അർണോൾട്ട് മസ്കിനെ മറികടന്ന് ലോക സമ്പന്നരിൽ  ഒന്നാം സ്ഥാനത്ത് എത്തി. അതു രെ ലോക സമ്പന്നരിൽ ഒന്നാം സ്ഥാനം  ഇലോൺ മസ്‌കിനായിരുന്നു. 21 ഒക്ടോബറിൽ ടെസ്‌ല ആദ്യമായി 1 ട്രില്യൺ വിപണി മൂലധനം നേടിയിരുന്നു. അതേസമയം, ടെസ്‌ലയുടെ മേലുള്ള സമ്മർദ്ദം രൂക്ഷമായതോടെ, ടെസ്‌ല ഓഹരികള്‍ ഇടിഞ്ഞു തുടങ്ങി. കൂടാതെ മസ്‌ക് ഈ വർഷം  44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാനായി , ടെസ്‌ലയുടെ ഓഹരികൾ വിറ്റിരുന്നു. 

ട്വിറ്റർ ഏറ്റെടുക്കലിനുശേഷം, മസ്‌ക് കൂടുതലും ട്വിറ്ററിൽ വ്യാപൃതനായിരുന്നു,  ഇത് ടെസ്‌ലയുടെ ഓഹരികൾ നഷ്‌ടപ്പെടാൻ കാരണമായി. വർഷം മുഴുവനും ടെസ്‌ലയുടെ നിരവധി ഓഹരികൾ മസ്‌ക് വിറ്റു. 

ഒക്ടോബറിൽ ഏകദേശം 44 ബില്യൺ ഡോളറിന് മസ്‌ക് ട്വിറ്റർ വാങ്ങിയതിന് ശേഷമാണ് ഈ ഭയാനകമായ ഇടിവ് ഉണ്ടായതെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. 2000 ഫെബ്രുവരിയിൽ 78 ബില്യൺ ഡോളറുണ്ടായിരുന്ന മസായോഷി സോണിന്റെ ആസ്തി അതേ വർഷം ജൂലൈയിൽ 19.4 ബില്യൺ ഡോളറായി കുറഞ്ഞു.  

click me!