ട്രില്യൺ ഡോളർ ക്ലബ്ബിലേക്ക് ഇലോൺ മസ്‌ക്; തൊട്ടുപിന്നിൽ ഈ ഇന്ത്യക്കാരനും, ആസ്തിയുടെ വളർച്ച അമ്പരപ്പിക്കുന്നത്

By Web Team  |  First Published Sep 9, 2024, 7:43 PM IST

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ഇലോൺ മസ്‌കാണ്. എന്നാൽ രണ്ടാമത്തെ സ്ഥാനത്തേക്ക് അധികം താമസിയാതെ ഈ ഇന്ത്യക്കാരൻ എത്തുമെന്നാണ് റിപ്പോർട്ട്.


ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ഇലോൺ മസ്‌കാണ്. എന്നാൽ രണ്ടാമത്തെ സ്ഥാനത്തേക്ക് അധികം താമസിയാതെ ഈ ഇന്ത്യക്കാരൻ എത്തുമെന്നാണ് റിപ്പോർട്ട്. "2024 ട്രില്യൺ ഡോളർ ക്ലബ്" എന്ന പേരിൽ ഇൻഫോർമ കണക്ട് അക്കാദമിയുടെ സമീപകാല റിപ്പോർട്ട് അനുസരിച്ച്, ടെസ്‌ല, സ്‌പേസ് എക്‌സ്, എക്‌സ് മേധാവി ഇലോൺ മസ്‌ക് 2027-ഓടെ ട്രില്യൺ ഡോളർ ക്ലബിൽ കയറും. മാസ്കിന്റെ വാർഷിക സമ്പത്തിന്റെ  വളർച്ചാ നിരക്ക് 110% ആണ്. 

എന്നാൽ മസ്കിനു പിറകെ ഈ പട്ടികയിൽ ഇടം പിടിക്കുക ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായ ഗൗതം അദാനിയാണ്. 2028-ഓടെ അദാനി ട്രില്യൺ ഡോളർ ക്ലബിൽ കയറും. അദാനിക്ക് പിന്നാലെ, എൻവിഡിയയുടെ സിഇഒയും സഹസ്ഥാപകനുമായ ജെൻസൻ ഹുവാങ്, ഇന്തോനേഷ്യൻ ബിസിനസ് ടൈക്കൂൺ പ്രജോഗോ പാൻഗെസ്റ്റു എന്നിവരും ഈ നാഴികക്കല്ല് പിന്നിടുമെന്നാണ് സൂചന. 

Latest Videos

വൈദ്യുതി ഉൽപ്പാദനം,തുറമുഖങ്ങളും ടെർമിനലുകളും, കൃഷി, ലോജിസ്റ്റിക്‌സ് തുടങ്ങി വൈവിധ്യമാർന്ന വ്യവസായങ്ങളിൽ അദാനി ഗ്രൂപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്. കമ്പനിയുടെ ശരാശരി വാർഷിക വളർച്ചാ നിരക്ക് 122.86% ആണ്. ഗൗതം അദാനിയുടെ വ്യക്തിഗത ആസ്തി  84 ബില്യൺ ഡോളറാണ്. 

കഴിഞ്ഞ മാസം അവസാനമാണ് മുകേഷ് അംബാനിയെ അട്ടിമറിച്ച്  രാജ്യത്തെ ഏറ്റവും സമ്പന്നൻ എന്ന സ്ഥാനം  ഗൗതം അദാനി വീണ്ടെടുത്തത്. 2024ലെ ഹുറൂൺ ഇന്ത്യ സമ്പന്നപട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗൗതം അദാനി. 11.6 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആകെ ആസ്തി. 10 .1 ലക്ഷം കോടി രൂപയുമായി മുകേഷ് അംബാനി രണ്ടാം സ്ഥാനത്താണ്.

click me!