കടൽത്തീരത്ത് ചിരിച്ചുല്ലസിച്ച് ടെക് ടൈറ്റനുകൾ. കെട്ടിപ്പിടിച്ചും ബീച്ചിൽ ഓടിക്കളിച്ചും പരസ്പരം വെള്ളം തെറിപ്പിച്ചും ഇലോൺ മസ്‌കും മാർക്ക് സക്കർബർഗും ബീച്ച് ഹോളിഡേ ആസ്വദിക്കുകയാണ്
ദില്ലി: ശതകോടീശ്വരൻമാരായ സംരംഭകരായ ഇലോൺ മസ്‌കും മാർക്ക് സക്കർബർഗും തമ്മിലുള്ള മത്സരങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട്. സോഷ്യൽ മീഡിയകളിൽ ഇരുവരുടെ വാക്കുകൾ തമ്മിൽ പോരടിക്കാറുമുണ്ട്. എന്നാൽ ഈ പിരിമുറുക്കത്തിനിടയിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഇരുവരുടെയും അവധിയാഘോഷത്തിന്റെ ചിത്രങ്ങളാണ്. രണ്ട് ടെക് ടൈറ്റനുകൾ തമ്മിലുള്ള കൂടിച്ചേരലാണ് ചിത്രത്തിൽ. എന്നാൽ ഇത് യാഥാർത്ഥത്തിലുള്ളതല്ല. എ.ഐ നിർമിത ഫോട്ടോകളാണ് വൈറലായിരിക്കുന്നത്.
ALSO READ: 23,000 കോടിക്ക് ധാരാവി ചേരിയുടെ മുഖം മാറ്റും; അദാനിക്ക് അന്തിമ അനുമതി
സർ ഡോഗ് ഓഫ് ദി കോയിൻ എന്നറിയപ്പെടുന്ന ഒരു ട്വിറ്റർ ഉപയോക്താവ് പങ്കിട്ട ചിത്രത്തിന്റെ ക്യാപ്ഷൻ 'ശുഭപര്യവസാനം' എന്നായിരുന്നു. ബീച്ച് ഹോളിഡേയിൽ ചിരിച്ചുല്ലസിക്കുന്ന ഇലോൺ മസ്‌കും മാർക്ക് സക്കർബർഗും ആണ് ചിത്രത്തിൽ. മനോഹരമായ പശ്ചാത്തലത്തിൽ അവർ പരസ്പരം ആലിംഗനം ചെയ്യുന്നതും ബീച്ച് ആസ്വദിക്കുന്നതും കളിയായി വെള്ളം തെറിപ്പിക്കുന്നതും എല്ലാം കാണാം. ടി - ഷർട്ടുകളും ഡെനിമുകളും പോലുള്ള കാഷ്വൽ വസ്ത്രങ്ങളാണ് ചിത്രങ്ങളിൽ ധരിച്ചിരിക്കുന്നത്.
The good ending ❤️ pic.twitter.com/smQjNTzc45
— Sir Doge of the Coin ⚔️ (@dogeofficialceo)അപ്‌ലോഡ് ചെയ്‌തതുമുതൽ, പോസ്‌റ്റ് വളരെയധികം ശ്രദ്ധ നേടി, ഇതുവരെ എഴുപത് ലക്ഷം പേരാണ് ചിത്രം കണ്ടത്. 1.3 ലക്ഷം ലൈക്കുകളും ചിത്രം നേടി. ഭൂരിഭാഗം പ്രതികരണങ്ങളും വളരെ പോസിറ്റീവായിരുന്നു, ടെക് ലോകം അവരുടെ അടുത്ത നീക്കങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ, രണ്ട് ശതകോടീശ്വരന്മാർ തമ്മിലുള്ള ഒരു ശുഭ പര്യവസാനത്തിന്റെ രസകരമായ ചിത്രീകരണം നടത്തിയ വ്യക്തിയെ നെറ്റിസൺമാർ അഭിനന്ദിക്കുന്നുമുണ്ട്
വൈറലായ പോസ്റ്റിനോട് പ്രതികരിച്ച എലോൺ മസ്‌ക്, ചിരിക്കുന്ന ഒരു ഇമോജി നൽകുകയും ചെയ്തിട്ടുണ്ട്.