ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ വിദ്യാഭ്യാസ യോഗ്യതകൾ അറിയാമോ? സമ്പന്നരിൽ അധികവും തങ്ങളുടെ വിദ്യാഭ്യാസം പകുതിക്ക് വെച്ചാവസാനിപ്പിച്ചതായാണ് റിപ്പോർട്ട്.
ലോകത്ത് ഏറ്റവും വലിയ കോടീശ്വരന്മാർക്ക് പറയാൻ പലപ്പോഴും വലിയ വിജയഗാഥകളുണ്ടാകും കഠിനാധ്വാനം കൊണ്ട് സമ്പന്ന പദവിയിലേക്ക് എത്തിയവരും അതല്ലാതെ സമ്പത്ത് അനന്തരാവകാശമായി ലഭിച്ചവരുന്ന ഉണ്ട്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ വിദ്യാഭ്യാസ യോഗ്യതകൾ അറിയാമോ? സമ്പന്നരിൽ അധികവും തങ്ങളുടെ വിദ്യാഭ്യാസം പകുതിക്ക് വെച്ചാവസാനിപ്പിച്ചതായാണ് റിപ്പോർട്ട്.
ഇലോൺ മസ്‌ക്
undefined
1997-ൽ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ നിന്ന് ശാസ്ത്രത്തിലും കലയിലും ബിരുദം നേടി, ശേഷം, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയുടെ എനർജി ഫിസിക്സിൽ പിഎച്ച്ഡി പ്രോഗ്രാമിൽ ചേരാൻ കാലിഫോർണിയയിലേക്ക് എത്തി, പക്ഷേ രണ്ട് ദിവസത്തിന് ശേഷം ബിസിനസ്സ് ആരംഭിക്കാൻ വേണ്ടി അദ്ദേഹം പഠനം ഉപേക്ഷിച്ചു. .
ബെർണാഡ് അർനോൾട്ട്
ഫ്രാൻസിലെ ഏറ്റവും മികച്ച എഞ്ചിനീയറിംഗ് സ്കൂളായ എക്കോൾ പോളിടെക്നിക്കിൽ നിന്ന് 1971-ൽ, എഞ്ചിനീയറിംഗിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടി.
ജെഫ് ബെസോസ്
ജെഫ് ബെസോസ് പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിലും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലും ബിരുദം നേടി.
ബിൽ ഗേറ്റ്സ്
1973-ൽ ബിൽ ഗേറ്റ്സ് ഹാർവാർഡിൽ പ്രീ-ലോ വിദ്യാർത്ഥിയായി ചേർന്നു. എന്നാൽ പഠനം പൂർത്തിയാക്കിയില്ല. മൈക്രോസോഫ്റ്റ് ആരംഭിക്കാനായി പഠനം ഉപേക്ഷിച്ചു.
മാർക്ക് സക്കർബർഗ്
ഹാർവാർഡിൽ പഠിക്കുമ്പോൾ, "ഫേസ്ബുക്ക്" നിർമ്മിച്ച മാർക്ക് സക്കർബർഗ് ഫെയ്സ്ബുക്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സർവകലാശാല വിട്ടു.
വാറൻ ബഫറ്റ്
നെബ്രാസ്ക-ലിങ്കൺ സർവകലാശാലയിൽ നിന്നും 20-ാം വയസ്സിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ സയൻസ് ബിരുദം നേടി. അതിനുശേഷം, കൊളംബിയ ബിസിനസ് സ്കൂളിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദം നേടി