സാമ്പത്തിക സർവേ അവതരിപ്പിച്ച് ധനമന്ത്രി; ജിഡിപി 6.5% മുതൽ 7% വരെ വളരും, മറ്റ് സുപ്രധാന കാര്യങ്ങൾ ഇവയാണ്

By Web Team  |  First Published Jul 22, 2024, 2:23 PM IST

തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വന്നതിന് ശേഷമുള്ള മോദി സർക്കാരിൻ്റെ ആദ്യ ബജറ്റാണിത്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൻ്റെ 2024ലെ ബജറ്റും ജൂലൈ 23ന് അവതരിപ്പിക്കും.


ജറ്റിന് ഒരു ദിവസം മുമ്പ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ ലോകസഭയിൽ അവതരിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അല്ലെങ്കിൽ വാർഷിക റിപ്പോർട്ടാണ് സാമ്പത്തിക സർവേ. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ (സിഇഎ) മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗമാണ് ഇത് തയ്യാറാക്കുന്നത്. 

സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ, പണപ്പെരുപ്പം, സ്ഥിരതയുള്ള വികസനങ്ങള്‍, നൂതന വികസന കാഴ്ചപ്പാട്, കാലാവസ്ഥാ വ്യതിയാനവും ഊർജ പരിവർത്തനവും, തൊഴിലും നൈപുണ്യ വികസനവും, കൃഷി, ഭക്ഷ്യ മേഖല,  ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ സാമ്പത്തിക സർവേ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്..

Latest Videos

undefined

2023-24 സാമ്പത്തിക സർവേയുടെ പ്രധാന ഹൈലൈറ്റുകൾ:

* പാർലമെൻ്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ, 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി എന്തായിരിക്കുമെന്ന് പരാമർശിച്ചിട്ടുണ്ട്. രാജ്യത്തിൻ്റെ ജിഡിപി വളർച്ച 6.5 മുതൽ 7 ശതമാനം വരെയാണ് കണക്കാക്കിയിരിക്കുന്നത്.

* റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) അന്താരാഷ്ട്ര നാണയ നിധിയും (ഐഎംഎഫ്), ഇന്ത്യയുടെ ഉപഭോക്തൃ വില പണപ്പെരുപ്പത്തെ കുറിച്ച് നടത്തിയ പ്രവചനങ്ങൾ കേന്ദ്രത്തിന്റെ വീക്ഷണവുമായി ഒത്തുപോകുന്നതായി സാമ്പത്തിക സർവേ.  

* ദീർഘകാല ഭക്ഷ്യ സ്ഥിരത ഉറപ്പാക്കുന്നതിന്, പ്രധാന എണ്ണക്കുരുക്കളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും പയറുവർഗ്ഗങ്ങളുടെ വിസ്തൃതി വിപുലീകരിക്കുന്നതിനും പ്രത്യേക വിളകൾക്കായി ആധുനിക സംഭരണ ​​സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലെ പുരോഗതി വിലയിരുത്തുന്നതിനും കേന്ദ്രീകൃതമായ ശ്രമങ്ങൾ നടത്താൻ സർവേ നിർദ്ദേശിച്ചു

* ഇന്ത്യയിലേക്ക് എത്തുന്ന വിദേശ നാണ്യം  3.7 ശതമാനം വർധിച്ച് 2024-ൽ 124 ബില്യൺ ഡോളറായും 4 ശതമാനം വർധിച്ച് 2025-ൽ 129 ബില്യൺ ഡോളറായും എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സർവേ വ്യക്തമാക്കുന്നു.

* രാജ്യത്തുണ്ടാകുന്ന രോഗങ്ങളുടെ 54 ശതമാനവും അനാരോഗ്യകരമായ ഭക്ഷണരീതികളാണ്, സമീകൃതവും വൈവിധ്യപൂർണ്ണവുമായ ഭക്ഷണക്രമത്തിലേക്കുള്ള മാറ്റത്തിന്റെ ആവശ്യകത സർവേ ഉയർത്തിക്കാട്ടുന്നു.

* ചൈനയിൽ നിന്നുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) വർദ്ധിക്കുന്നത് ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും കയറ്റുമതി വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് സർവേ പറയുന്നു.

* ഹ്രസ്വകാല പണപ്പെരുപ്പം വിലയിരുത്തിയപ്പോൾ, ഇന്ത്യ പയറുവർഗ്ഗങ്ങളുടെ നിരന്തരമായ ലഭ്യതെ കുറവ് നേരിടുന്നുണ്ട്. ഇത് വിലക്കയറ്റത്തിലേക്ക് നയിക്കും. 

* നികുതി വരുമാനത്തിലെ വർദ്ധനവ് , ചെലവ് ചുരുക്കൽ, ഡിജിറ്റലൈസേഷൻ എന്നിവ ഇന്ത്യയെ സന്തുലിത സാമ്പത്തിക അവസ്ഥ കൈവരിക്കാൻ സഹായിച്ചു.

*  2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ബാങ്കിംഗ്, സാമ്പത്തിക മേഖലകൾ മികച്ച പ്രകടനം കാഴ്ചവച്ചു.

 * കേന്ദ്ര ഗവൺമെൻ്റിൻ്റെ ഇടപെടലുകളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടികളും കാരണം നടപ്പ് സാമ്പത്തിക വർഷത്തിൽ റീട്ടെയിൽ പണപ്പെരുപ്പം 5.4% ആയി നിലനിർത്തിയിട്ടുണ്ട്, ഇത് കോവിഡിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണ്.

 2024-25 ലെ കേന്ദ്ര ബജറ്റ് നാളെ ലോക്സഭയിൽ അവതരിപ്പിക്കും. തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വന്നതിന് ശേഷമുള്ള മോദി സർക്കാരിൻ്റെ ആദ്യ ബജറ്റാണിത്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിൻ്റെ 2024ലെ ബജറ്റും ജൂലൈ 23ന് അവതരിപ്പിക്കും.

click me!