ആദായ നികുതി ഓൺലൈനായി അടയ്ക്കാം; ഇ-പേ ടാക്സ് സേവനവുമായി ഈ 25 ബാങ്കുകൾ

By Web Team  |  First Published Jun 19, 2023, 4:25 PM IST

നികുതി അടയ്ക്കാൻ ഇനി ഏറെ നേരം നീണ്ട ക്യൂവിൽ നിന്ന് കാലു കഴയ്ക്കേണ്ട. നികുതിദായകർക്ക് ഓൺലൈനായി നികുതി അടയ്ക്കാം. ലഭ്യമാകുന്ന ബാങ്കുകൾ ഇവയാണ് 
 


ദില്ലി: രാജ്യത്തെ നികുതിദായകർക്ക് നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, എൻഇഎഫ്ടി, ആർടിജിഎസ് എന്നിവയുൾപ്പെടെ വിവിധ ചാനലുകൾ വഴി  നികുതി അടയ്ക്കാനുള്ള സൗകര്യം ഇന്ത്യയിലെ ആദായനികുതി വകുപ്പ് അനുവദിക്കുന്നുണ്ട്. നികുതി അടയ്ക്കാൻ ആദായ നികുതി വകുപ്പ്  വാഗ്ദാനം ചെയ്യുന്ന സേവനമാണ് ഇ-പേ ടാക്സ്. ഇതിലൂടെ നികുതിദായകർക്ക് ഓൺലൈനായി നികുതി അടയ്ക്കാം. ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിൽ ഇ-പേ ടാക്സ് നടത്താനാവുന്ന അംഗീകൃത ബാങ്കുകള്‍ ഏതൊക്കെയാണെന്ന് നൽകിയിട്ടുണ്ട്. ഈ ബാങ്കുകളുടെ ശൃംഖലകളിലൂടെ  ഈ സേവനം ലഭ്യമാണ്

എന്താണ് ഇ-പേ ടാക്സ്?

Latest Videos

നികുതി അടയ്ക്കുന്നതിനുള്ള സൗകര്യപ്രദവും സുരക്ഷിതവുമായ മാർഗമാണ് ഇ-പേ ടാക്സ്. നികുതി അടയ്ക്കാനുള്ള നീണ്ട വരി നിൽക്കേണ്ടതിന്റെ ആവശ്യകത ഇത് ഒഴിവാക്കുന്നു. ഇ-പേ ടാക്സ് ഉപയോഗിക്കുന്ന നികുതിദായകർക്ക് അവരുടെ പേയ്‌മെന്റ് ഹിസ്റ്ററി ട്രാക്ക് ചെയ്യാനും അവരുടെ റെക്കോർഡുകൾക്കുള്ള രസീത് ഡൗൺലോഡ് ചെയ്യാനും കഴിയും.

ഇ-പേ ടാക്സ് ഉപയോഗിക്കുന്നതിന്, നികുതിദായകർ ആദ്യം ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ ഒരു അക്കൗണ്ട് തുറക്കണം. ഇങ്ങനെ അക്കൗണ്ട് നിർമ്മിച്ച് കഴിഞ്ഞാൽ നികുതിദായകർക്ക് അവരുടെ നികുതി അടയ്ക്കുന്നതിന് ഒരു ചലാൻ നമ്പർ ലഭിക്കും. ഈ ചലാൻ നമ്പർ ഉപയോഗിച്ച് ഏതെങ്കിലും അംഗീകൃത ചാനലുകൾ വഴി പണമടയ്‌ക്കാം. നികുതി പേയ്‌മെന്റുകൾക്കായുള്ള ബാങ്കുകളുടെ ലിസ്റ്റ് ഇ-ഫയലിംഗ് പോർട്ടലിൽ ലഭ്യമാണ്.

ഇ-പേ ടാക്സ് സേവനം ലഭ്യമാക്കുന്ന ഏറ്റവും പുതിയ ബാങ്കാണ് ഡിസിബി ബാങ്ക്, മറ്റു ബാങ്കുകൾ ഇവയാണ്.

  1. ആക്സിസ് ബാങ്ക്
  2. ബാങ്ക് ഓഫ് ബറോഡ
  3. ബാങ്ക് ഓഫ് ഇന്ത്യ
  4. ബാങ്ക് ഓഫ് മഹാരാഷ്ട്ര
  5. കാനറ ബാങ്ക്
  6. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
  7. സിറ്റി യൂണിയൻ ബാങ്ക്
  8. ഡിസിബി ബാങ്ക്
  9. ഫെഡറൽ ബാങ്ക്
  10. HDFC ബാങ്ക്
  11. ഐസിഐസിഐ ബാങ്ക്
  12. ഐഡിബിഐ ബാങ്ക്
  13. ഇന്ത്യൻ ബാങ്ക്
  14. ഇന്ത്യൻ ഓവർസീസ് ബാങ്ക്
  15. ഇൻഡസ്ഇൻഡ് ബാങ്ക്
  16. ജമ്മു & കശ്മീർ ബാങ്ക്
  17. കരൂർ വൈശ്യ ബാങ്ക്
  18. കൊട്ടക് മഹീന്ദ്ര ബാങ്ക്
  19. പഞ്ചാബ് നാഷണൽ ബാങ്ക്
  20. പഞ്ചാബ് & സിന്ദ് ബാങ്ക്
  21. ആർബിഎൽ ബാങ്ക്
  22. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  23. സൗത്ത് ഇന്ത്യൻ ബാങ്ക്
  24. UCO ബാങ്ക്
  25. യൂണിയൻ ബാങ്ക്

ഒരു ഇ-പേ ടാക്സ് പേയ്മെന്റ് നടത്താൻ, ഈ ഘട്ടങ്ങൾ പാലിക്കുക:

  • ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ തുറക്കുക.
  • "ഇ-പേ ടാക്സ്" ടാബിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ പാൻ നമ്പർ, മൊബൈൽ നമ്പർ/പാസ്‌വേഡ് എന്നിവ നൽകുക.
  • നിങ്ങളുടെ നികുതി അടയ്‌ക്കാനുള്ള ചലാൻ നമ്പർ തിരഞ്ഞെടുക്കുക.
  • തുക നൽകുക
  • നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന പേയ്‌മെന്റ് രീതി തിരഞ്ഞെടുക്കുക.
  • "നികുതി അടയ്ക്കുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
click me!