കൂട്ടപ്പിരിച്ചുവിടലുമായി ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍; ഒറ്റദിവസം കൊണ്ട് പണിപോകുന്നത് 2000 ത്തിലധികം പേർക്ക്

By Web Team  |  First Published May 5, 2023, 6:51 PM IST

ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്ന് ചില കമ്പനികൾ അവകാശപ്പെടുമ്പോൾ, ടീമുകളെ കൂടുതൽ കാര്യക്ഷമമാക്കാൻ കമ്പനിയുടെ പ്രവർത്തന ഘടന പുനഃസംഘടിപ്പിക്കാനും ജോലികൾ വെട്ടിക്കുറയ്ക്കാനുമുള്ള പദ്ധതിയുടെ ഭാഗമാണിതെന്നാണ് മറ്റ് ചില കമ്പനികളുടെ മറുപടി


പ്രമുഖ കമ്പനികളിൽ നിന്നുമുള്ള പിരിച്ചുവിടൽ വാർത്തകൾക്ക് അവസാനമില്ല. പുതുവർഷം തുടങ്ങി നാല് മാസം പിന്നിടുമ്പോഴും പിരിച്ചുവിടൽ നടപടികളുമായി മുന്നോട്ട് പോവുകയാണ്  മുൻനിര കമ്പനികൾ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്ന് ചില കമ്പനികൾ അവകാശപ്പെടുമ്പോൾ, ടീമുകളെ കൂടുതൽ കാര്യക്ഷമമാക്കാൻ കമ്പനിയുടെ പ്രവർത്തന ഘടന പുനഃസംഘടിപ്പിക്കാനും ജോലികൾ വെട്ടിക്കുറയ്ക്കാനുമുള്ള പദ്ധതിയുടെ ഭാഗമാണിതെന്നാണ് മറ്റ് ചില കമ്പനികളുടെ മറുപടി.

ചെലവുചുരുക്കൽ കാരണം പറഞ്ഞുതന്നെയാണ് ഇ-കൊമേഴ്സ് സ്ഥാപനങ്ങളും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. പ്രമുഖ ഇ കൊമേഴ്‌സ് കമ്പനിയായ ഷോപ്പിഫൈ അതിന്റെ 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയാണെന്നുള്ള വാർത്തകളാണ് ഒടുവിലായി വന്നത് .  കമ്പനിയിലെ 20 ശതമാനം വരുന്ന ജീവനക്കാരെ പിരിച്ചുവിടുമ്പോൾ മൊത്തം തൊഴിലാളികളുടെ 20 ശതമാനം എന്ന കണക്കിൽ 2000 പേർക്കാണ് തൊഴിൽ നഷ്ടപ്പെടുക .

ALSO READ: 'പൊള്ളുന്ന വിലയിൽ മങ്ങി മഞ്ഞലോഹം'; ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞു

ചെലവ് ചുരുക്കി, ലാഭം നേടുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ മീഷോയും പിരിച്ചുവിടൽ പ്രഖ്യാപിച്ചുണ്ട്. കമ്പനി 251 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കമ്പനിയിലെ മൊത്തം തൊഴിലാളികളുെ 15 ശതമാനം വരുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്നും കമ്പനി അറിയിച്ചു.

മീഷോ സ്ഥാപകനും സിഇഒയുമായ വിദിത് ആത്രേ ജീവനക്കാർക്ക് അയച്ച ഇമെയിലിൽ വഴി യാണ് തീരുമാനം അറിയിച്ചത്. പിരിച്ചുവിടൽ നടപടിയുടെ ഭാഗമായി ജോലി നഷ്ടജീവനക്കാർക്കും നോട്ടീസ് കാലയളവിന് പുറമെ  ഒരു മാസത്തെ അധിക പിരിച്ചുവിടൽ ശമ്പളം നൽകുമെന്നും,  കമ്പനിയിൽ ഉണ്ടായിരുന്ന കാലയളവ് പരിഗണിക്കാതെ തന്നെ പിരിച്ചുിചുന്ന ജീവനക്കാരെ എംപ്ലോയീസ് സ്‌റ്റോക്ക് ഓപ്ഷൻ സ്‌കീമിൽ ഉൾപ്പെടുത്തുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. 2020 മുതൽ 2022 വരെയുള്ള കാലയളവിൽ കമ്പനി 10 മടങ്ങ് വളർച്ചയാണ് നേടിയത്.  കോവിഡ് മഹാമാരിക്കാലത്ത് കൂടുതലളുകള# ഇ കൊമേഴ്‌സ് സ്ഥാപനങ്ങളെ ആശ്രയിച്ചതിനാലാണ് ഇത്തരത്തിൽ വളർച്ച കൈവരിക്കാൻ കഴിഞ്ഞത്. എന്നാൽ നിലവിൽ പ്രതീക്ഷിച്ചത്ര വളർച്ച കമ്പനിക്കില്ലെന്നും, ചെലവ് ചുരുക്കി, ലാഭം നേടുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പിരിച്ചുവിടൽ നടപടിയെന്നും കമ്പനി അധികൃതർ വിശദീകരിക്കുന്നു.

Latest Videos

undefined

ALSO READ: രണ്ടാംഘട്ട പിരിച്ചുവിടലുമായി മീഷോ; പണി പോകുക ആർക്കൊക്കെ?

പിരിച്ചുവിടൽ പാതയിൽ മറ്റ് കമ്പനികളും

2023ൽ മെറ്റായും ആമസോണും ഉൾപ്പെടെ 612 ടെക് കമ്പനികളാണ്  ജീവനക്കാരെ പിരിച്ചുവിട്ടത്. ആപ്പിൾ, നെറ്റ്ഫ്ലിക്സ്, അൺഅകാഡമി, ട്വിറ്റർ, ആൽഫബെറ്റ്, ആക്‌സെഞ്ചർ, മൈക്രോസോഫ്റ്റ്, പേപാൽ തുടങ്ങി നിരവധി ടെക് കമ്പനികൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. 2023 ജനുവരിയിൽ 271 കമ്പനികളിൽ നിന്നുള്ള 89,514 ജീവനക്കാരും, ഫെബ്രുവരിയിൽ 176 കമ്പനികളിൽ നിന്ന് 39,441 ജീവനക്കാരും, മാർച്ചിൽ 120 കമ്പനികളിൽ നിന്നായി 37,662 ജീവനക്കാരും,ഏപ്രിൽ മാസത്തിൽ ഇതുവരെ 45 കമ്പനികളിൽ നിന്ന് 5,043 ജീവനക്കാരും ഉൾപ്പെടെ മൊത്തം 1,71,660 ജീവനക്കാരെയാണ് ഈ വർഷം തുടങ്ങിയത് മുതൽ ഏപ്രിൽവരെയുള്ള കാലയളവിൽ ടെക് കമ്പനികൾ പിരിച്ചുവിട്ടത്.

click me!