ഉയർന്ന വരുമാനം നൽകുന്ന അപകട രഹിത നിക്ഷേപം. നിരവധി ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ ഉയർത്തിയിട്ടുണ്ട്. ഈ പോസ്റ്റ് ഓഫീസ് സ്കീമിലൂടെ നിക്ഷേപം ഇരട്ടിയാക്കാം.
വിപണിയിലെ അപകട സാധ്യതകൾ ബാധിക്കാത്ത നിക്ഷേപം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഏറ്റവും മികച്ചത് പോസ്റ്റ് ഓഫീസ് നിക്ഷേപം തന്നെയാണ്. 'കിസാൻ വികാസ് പത്ര സ്കീം' ഇന്ത്യൻ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന അപകടരഹിത നിക്ഷേപ ഓപ്ഷനാണ്. 120 മാസത്തിനുള്ളിൽ നിക്ഷേപകർക്ക് അവരുടെ പണം ഇരട്ടിയാക്കാൻ ഈ നിക്ഷേപത്തിലൂടെ സാധിക്കും. മാത്രമല്ല, ദീർഘകാല നിക്ഷേപം തേടുന്നവർക്ക് ഇത് നല്ലൊരു ഓപ്ഷനായി മാറുന്നു. എല്ലാ പോസ്റ്റ് ഓഫീസ് സ്കീമുകളുടെയും പലിശ നിരക്ക് സർക്കാർ വർദ്ധിപ്പിക്കാറുണ്ട് . 2022 ഡിസംബറിൽ, കിസാൻ വികാസ് പത്ര ഉൾപ്പെടെയുള്ള നിരവധി ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സർക്കാർ ഉയർത്തിയിട്ടുണ്ട്. ഇതുപ്രകാരം ഇനി മുതൽ 1.10 ശതമാനം വരെ കൂടുതൽ പലിശ നേടാം.
കിസാൻ വികാസ് പത്ര സ്കീം 7.20 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഇതുപ്രകാരം നിക്ഷേപകർക്ക് അവരുടെ പണം വെറും 10 വർഷത്തിനുള്ളിൽ ഇരട്ടിയാക്കാൻ സാധിക്കും. ഈ സ്‌കീം പ്രകാരം ഒരു വ്യക്തിക്ക് 1,000 രൂപ ഉപയോഗിച്ച് നിക്ഷേപം ആരംഭിക്കാം, പരമാവധി നിക്ഷേപ പരിധി ഇല്ല. മാത്രമല്ല, ഈ സ്കീം സിംഗിൾ, ജോയിന്റ് അക്കൗണ്ടുകൾ തുടങ്ങാൻ അനുവദിക്കും. കൂടാതെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അക്കൗണ്ട് ഉടമയുടെ മരണം സംഭവിച്ചാൽ പണം ക്ലെയിം ചെയ്യാൻ നിക്ഷേപകർക്ക് ഒരു നോമിനിയെ തിരഞ്ഞെടുക്കാം
കിസാൻ വികാസ് പത്ര അക്കൗണ്ട് ആരംഭിക്കാൻ വളരെ എളുപ്പമാണ്. 10 വയസ്സിന് മുകളിലുള്ള ആർക്കും അക്കൗണ്ട് തുറക്കാം. പ്രായപൂർത്തികയുന്നതു വരെ രക്ഷിതാവിന്റെ മേൽനോട്ടത്തിൽ ഇടപാടുകൾ നടത്താം. അക്കൗണ്ട് ആരംഭിക്കാൻ അടുത്തുള്ള പോസ്റ്റ് ഓഫീസ് സാധാരശിച്ചാൽ മതി.