ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം മിക്സ് ഇപ്പോള്‍ റീട്ടെയിലര്‍ സ്റ്റോറുകളിലും ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.
ഡബിള്‍ ഹോഴ്സ് തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ കരിക്ക് സാഗോ പായസം മിക്സ് വിപണിയിലിറക്കുന്നു. പായസക്കൂട്ടിന്‍റെ ഉദ്ഘാടനം ബ്രാന്‍ഡ് അംബാസിഡറും പ്രശസ്ത നടിയുമായ മംമ്ത മോഹന്‍ദാസ് ഡബിള്‍ ഹോഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞിലയുടെ സാന്നിധ്യത്തില്‍ നിർവ്വഹിച്ചു.
65 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഫുഡ് ബ്രാൻഡായ മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് ഈ ഓണക്കാലത്ത് തങ്ങളുടെ ഏറ്റവും പുതിയ ഉല്‍പ്പന്നമായ ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം മിക്സ് വിപണിയിൽ ഇറക്കുകയാണ്. പായസം വിഭാഗത്തിൽ കേരളത്തില്‍ മുൻപന്തിയിൽ ഉള്ള മഞ്ഞിലാസ് ഫുഡ് ടെക് പ്രൈവറ്റ് ലിമിറ്റഡ് പുതിയ പായസ കൂട്ടുകൾ വിപണിയിൽ ഇറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം ഇപ്പോൾ ഉദ്ഘാടനം ചെയ്തിരിക്കുന്നത്.
പാരമ്പര്യമായി പകര്‍ന്നുകിട്ടിയ നമ്മുടെ രുചികള്‍ക്ക് കൂടുതല്‍ മികവ് പകരാന്‍ സഹായിക്കുന്ന അതുല്യ കൂട്ടാണ് ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം മിക്സിലുള്ളത്. കരിക്കിന്‍റെ ഊര്‍ജ്ജം പകരുന്ന രുചിക്കൊപ്പം പായസത്തിന്‍റെ പരമ്പരാഗത ചേരുവകളും തീരദേശത്തിന്‍റെ സവിശേഷ രുചി പകരുന്ന സാഗോ പേളിന്‍റെ സാന്നിധ്യവും കേരളത്തിന്‍റെ തനത് രുചിയുടെ നേര്‍ക്കാഴ്ചയാകും. 98 രൂപ വിലയില്‍ ലഭിക്കുന്ന 180 ഗ്രാം പായസക്കൂട്ട് മലയാളികളുടെ പ്രിയ രുചികളില്‍ ഒന്നായി മാറാന്‍ പോകുകയാണ്.
ഇതിനൊപ്പം ആദ്യ സീസണിന്‍റെ തകര്‍പ്പന്‍ വിജയത്തെത്തുടര്‍ന്ന് നടത്തിയ 'ഗോള്‍ഡന്‍ ഗേറ്റ് വേ സീസണ്‍ 2’ ക്യാംപെയ്ന്‍ വിജയകരമായി മുന്നേറുകയാണ്. ഈ ക്യാംപെയ്നിലൂടെ മാരുതി സ്വിഫ്റ്റ് കാര്‍, സിംഗപ്പൂര്‍ യാത്ര, സ്വര്‍ണ്ണനാണയം. എസി, റെഫ്രിജറേറ്റര്‍ പോലുള്ള പ്രതിവാര സമ്മാനങ്ങള്‍ തുടങ്ങി അത്യാകര്‍ഷകമായ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത് . ഇത് കൂടാതെ ഓരോ പര്‍ച്ചേസിനും Rs. 10 രൂപ മുതൽ 100 രൂപ വരെ ക്യാഷ് ബാക്കും ലഭിക്കുന്നു. ഈ ഓഫര്‍ ഇപ്പോള്‍ പുട്ടുപൊടി, അപ്പം-ഇടിയപ്പം-പത്തിരി പൊടികള്‍, റവ, ശര്‍ക്കര പൊടി, ഈസി പാലപ്പം, ഈസി ഇടിയപ്പം, ഈസി പത്തിരി പൊടി, ഇന്‍സ്റ്റന്‍റ് ഇടിയപ്പം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോഴും ലഭ്യമാണ്.
"ഞങ്ങള്‍ ഡബിള്‍ ഹോഴ്സ് എക്കാലത്തും ഞങ്ങളുടെ ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് പാരമ്പര്യവും ആധുനികതയും ഒരുപോലെ സന്നിവേശിപ്പിക്കുന്ന നവീനവും ഉയര്‍ന്ന ഗുണനിലവാരവുമുള്ള ഉല്‍പ്പന്നങ്ങളാണ് നിര്‍മ്മിക്കുന്നത്. ഈ ഓണത്തിന് നിങ്ങള്‍ക്ക് ആസ്വാദനത്തിനൊപ്പം ആനന്ദവും കൂടി നല്‍കുന്ന പായസമാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം മിക്സിലൂടെ പരമ്പരാഗത ഭക്ഷ്യോല്‍പ്പന്നങ്ങളെ ആധുനികതയുമായി സന്നിവേശിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ഈ പായസം മിക്സ് അതിവേഗം കേരളത്തിലെ വീടുകളില്‍ ജനപ്രിയമായി മാറുമെന്ന് ഞങ്ങള്‍ക്കുറപ്പാണ്. ഉപഭോക്താക്കള്‍ക്ക് എന്നും ജനപ്രിയ ഓഫറുകളും റിവാര്‍ഡുകളും ഉറപ്പാക്കുന്നതിനാണ് ഞങ്ങള്‍ ഇപ്പോള്‍ ഗോള്‍ഡന്‍ ഗേറ്റ് വേ ക്യാംപെയ്ന്‍ വീണ്ടും ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് എക്കാലവും ഓര്‍മ്മയില്‍ നില്‍ക്കുന്ന അനുഭവം നല്‍കുന്നതിനും നിരന്തരം ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനുമാണ് ഇത്തരത്തിലുള്ള സംരംഭങ്ങള്‍ക്ക് ഈ മേഖലയില്‍ ഞങ്ങള്‍ ആദ്യമായി തുടക്കം കുറിച്ചന്നത്’’ ഡബിള്‍ ഹോഴ്സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വിനോദ് മഞ്ഞില പറയുന്നു.
ഡബിള്‍ ഹോഴ്സ് കരിക്ക് സാഗോ പായസം മിക്സ് ഇപ്പോള്‍ റീട്ടെയിലര്‍ സ്റ്റോറുകളിലും ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്.