11 മുതൽ 84 ശതമാനം വരെ പകര തീരുവ മിക്ക രാജ്യങ്ങളും നേരിടുമ്പോൾ ചൈനയിൽ 104 ശതമാനം ആണ് പകര തീരുവ. നേരത്തെ 20 ശതമാനമായിരുന്ന തീരുവ 34 ശതമാനമായാണ് അമേരിക്ക ഉയർത്തിയത്. എന്നാൽ തീരുവ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുൻപായി ട്രംപ് ഇത് 50 ശതമാനമായി ഉയർത്തുകയായിരുന്നു.
ന്യൂയോർക്ക്: ആഗോള തലത്തിൽ വിവിധ ഉത്പന്നങ്ങൾക്ക് അമേരിക്ക പുതിയതായി പ്രഖ്യാപിച്ച പകര തീരുവകകൾ പ്രാബല്യത്തിൽ വന്നു. 10 ശതമാനം മുതലാണ് പകര തീരുവ അധികമായി ചുമത്തിയിട്ടുള്ളത്. ഇന്ത്യയടക്കം 86 രാജ്യങ്ങൾക്കെതിരെയാണ് അമേരിക്ക പകര തീരുവകൾ പ്രഖ്യാപിച്ചത്. ചില ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം വരെയാണ് തീരുവ. ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്ന് വൈറ്റ് ഹൗസ് വിശദമാക്കുന്നത്. യുഎസ് ഓഹരി വിപണി വീണ്ടും താഴേക്ക് കൂപ്പുകുത്തുകയാണ്.
11 മുതൽ 84 ശതമാനം വരെ പകര തീരുവ മിക്ക രാജ്യങ്ങളും നേരിടുമ്പോൾ ചൈനയിൽ 104 ശതമാനം ആണ് പകര തീരുവ. നേരത്തെ 20 ശതമാനമായിരുന്ന തീരുവ 34 ശതമാനമായാണ് അമേരിക്ക ഉയർത്തിയത്. എന്നാൽ തീരുവ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുൻപായി ട്രംപ് ഇത് 50 ശതമാനമായി ഉയർത്തുകയായിരുന്നു. ഏറ്റവുമധികം പകര തീരുവ അമേരിക്ക ചുമത്തിയിട്ടുള്ളത് ചൈനയ്ക്കാണ്. രണ്ടാം സ്ഥാനത്തുള്ളത് ആഫ്രിക്കൻ രാജ്യമായ ലെസോത്തോ ആണ്. 50 ശതമാനമാണ് ലെസോത്തോയ്ക്ക് പകര തീരുവ ചുമത്തിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് 49 ശതമാനം തീരുവ വർധനവോടെ കംബോഡിയ ആണുള്ളത്.
ഏപ്രിൽ 2ന് ട്രംപ് തീരുവ ചുമത്താനുള്ള പ്രഖ്യാപനം നടത്തിയതിന് പിന്നാലെ അമേരിക്കൻ വിപണിയിൽ ഇടിവ് തുടരുകയാണ്. എന്നാൽ സ്റ്റോക്ക് മാർക്കറ്റിലെ നഷ്ടത്തേക്കുറിച്ചുള്ള ആശങ്ക സംബന്ധിയായ വാർത്തകൾ വൈറ്റ് ഹൌസും ട്രംപും തള്ളി. അമേരിക്ക ഉടനേ തന്നെ വൻ സാമ്പത്തിക നേട്ടത്തിലെത്തുമെന്നാണ് ചൊവ്വാഴ്ച ട്രംപ് പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം