ട്വിറ്റർ ലോഗോയിൽ നിന്നും പുറത്തായതോടെ ഡോഗ്‌കോയിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു. ട്വിറ്ററിന്റെ നീല പക്ഷിയെ മാറ്റി ഡോഗ് മീം വെച്ചത് ഡോഗ്‌കോയിന്റെ മൂല്യം ഉയർത്തിയിരുന്നു.പക്ഷിയുടെ ലോഗോ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സാൻഫ്രാൻസിസ്കോ: ട്വിറ്ററിന്റെ യഥാർത്ഥ ലോഗോയായ 'ബ്ലൂ ബേർഡ്' തിരിച്ചു വന്നതോടുകൂടി പണി കിട്ടിയത് ഡോഗ്കോയിന്. ട്വിറ്റർ ലോഗോയിൽ നിന്നും പുറത്തായതോടെ ഡോഗ്‌കോയിന്റെ മൂല്യം 9 ശതമാനം വരെ ഇടിഞ്ഞു. തിങ്കളാഴ്ച എത്തിയ 10.5 സെന്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഡോഗ്‌കോയിന് വലിയ ഇടിവാണ് ഉണ്ടായത്. പക്ഷിയുടെ ലോഗോ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് ട്വിറ്റർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ട്വിറ്ററിന്റെ നീല പക്ഷിയെ മാറ്റി ഡോഗ് മീം വെച്ച നടപടി ഡോഗ് കോയിന്റെ വിപണി മൂല്യത്തിലേക്ക് 4 ബില്യൺ ഡോളർ ചേർക്കാൻ സഹായിച്ചിരുന്നു.
undefined
ALSO READ: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കോടീശ്വരൻ; 99 കാരനായ കേശുബ് മഹീന്ദ്രയുടെ ആസ്തി
ഏപ്രിൽ നാലിനാണ് സിഇഒ ഇലോൺ മസ്‌ക് മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ ലോഗോയിൽ മാറ്റം വരുത്തിയത്. ട്വിറ്ററിന്റെ പ്രശസ്തമായ ബ്ലൂ ബേർഡ് ലോഗോ മാറ്റി നായയുടെ ("ഡോഗ് മീം) ചിത്രമാണ് നൽകിയത്. ഡോഗ് കോയിൻ എന്ന ക്രിപ്റ്റോ കറൻസിയുടെ ലോഗോയുടെ ഭാഗമായാണ് ഡോഗ് മീം ഇതുവരെ കണ്ടിട്ടുള്ളത്. ഇലോൺ മാസ്കിന്റെ ഏറ്റവും ഇഷ്ടപ്പെട്ട ക്രിപ്റ്റോ കറൻസിയാണ് ഡോഗ് കോയിൻ. ഷിബ ഇനു എന്ന നായ ഇന്റര്‍നെറ്റിലെ ഒരു ജനപ്രിയ മീം ആണ്. ഇതാണ് ഡോഗ് കോയിനിന്റെ ലോഗോ. മസ്‌ക് തലവനായ ടെസ്‌ല ഇൻകോർപ്പറേഷനിൽ ചരക്കുകൾക്കുള്ള പണമായി സ്വീകരിച്ച കറൻസിയാണ് ഡോഗ്‌കോയിൻ.
ബിറ്റ്‌കോയിൻ പോലുള്ള മറ്റ് ക്രിപ്‌റ്റോകറൻസികളെ പരിഹസിക്കാൻ 2013-ൽ സൃഷ്‌ടിച്ച ഒരു ക്രിപ്‌റ്റോകറൻസിയായ ഡോഗ്‌കോയിന്റെ ആരാധകനാണ് മസ്‌ക്. മുൻഭാഗത്ത് കോമിക് സാൻസ് ഫോണ്ടിലുള്ള മൾട്ടി-കളർ ടെക്‌സ്‌റ്റിനൊപ്പം ഷിബ ഇനു നായ കബോസുവിന്റെ ചിത്രമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. എന്തിനാണ് ലോഗോ മാറ്റിയതെന്ന് കൂടുതൽ കൂടുതൽ ഉപയോക്താക്കൾ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയതോടെ, തന്റെ നീക്കത്തെ തമാശരൂപേണ അവതരിപ്പിച്ചുകൊണ്ട് മസ്‌ക് രണ്ട് ട്വീറ്റുകൾ പോസ്റ്റ് ചെയ്തിരുന്നു.
ALSO READ: ആഡംബരത്തിന്റെ അവസാന വാക്ക്! അനന്ത് അംബാനിയുടെ വാച്ചിന്റെ വില പുറത്ത്