ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ചത് മറന്നുപോയിട്ടുണ്ടോ? എങ്ങനെ കണ്ടെത്താം

By Web Desk  |  First Published Jan 6, 2025, 7:41 PM IST

ക്ലെയിം ചെയ്യാത്ത പണം തേടിപിടിക്കാൻ ആർബിഐ ഒരു വഴി കണ്ടെത്തിയിട്ടുണ്ട്. അതാണ് ഉദ്‌ഗം പോർട്ടൽ.


ണം അലമാരയിലോ ബുക്കിലോ സൂക്ഷിച്ച് വെച്ചിട്ട് അത് മറന്നു പോകുകയും പിന്നീട് അപ്രതീക്ഷിതമായി അത് കിട്ടുമ്പോൾ ലഭിക്കുന്നൊരു സന്തോഷമുണ്ട്. സ്വന്തം പണമാണെങ്കിലും അപ്രതീക്ഷിതമായി ലഭിക്കുമ്പോൾ അതൊരു ബോണസ് തന്നെയാണ്. ഇതുപോലെ ഒരു ബാങ്ക് അക്കൗണ്ട് മറന്നു പോയിട്ട് അതിൽ ആയിരങ്ങളോ ഇനി ലക്ഷങ്ങളോ ഉണ്ടെങ്കിലോ...  ഇങ്ങനെയുള്ളവയാണ് ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ. 

ആർബിഐയുടെ കണക്കനുസരിച്ച്, 2024 മാർച്ച് വരെ രാജ്യത്തുടനീളമുള്ള വിവിധ ബാങ്കുകളിൽ 78,213 കോടി രൂപയുടെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ ഉണ്ട്. ഇങ്ങനെ ക്ലെയിം ചെയ്യാത്ത പണം തേടിപിടിക്കാൻ ആർബിഐ ഒരു വഴി കണ്ടെത്തിയിട്ടുണ്ട്. അതാണ് ഉദ്‌ഗം പോർട്ടൽ. നിലവിൽ, രാജ്യത്തെ  ഭ ബി ബി   30 ബാങ്കുകൾ പോർട്ടലിൻ്റെ ഭാഗമാണ്

Latest Videos

ഒരു നിക്ഷേപം എങ്ങനെയാണ് ക്ലെയിം ചെയ്യപ്പെടാത്തത് എന്ന് ആദ്യം മനസ്സിലാക്കണം. 10 വർഷമായി പ്രവർത്തിപ്പിക്കാത്ത ഏതെങ്കിലും സേവിംഗ്‌സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടിലെ ബാലൻസ്, അല്ലെങ്കിൽ 10 വർഷത്തിലേറെയായി മെച്യൂരിറ്റി തീയതി കടന്ന സ്ഥിരനിക്ഷേപങ്ങൾ ആണ് അവകാശികളില്ലാത്ത നിക്ഷേപമായി കണക്കാക്കുന്നത്. ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപത്തിന്റെ വിവരങ്ങൾ നിക്ഷേപകർക്ക് ആർബിഐയുടെ ഉദ്‌ഗം (അൺക്ലെയിംഡ് ഡെപ്പോസിറ്റ്‌സ് ഗേറ്റ്‌വേ ടു ആക്‌സസ് ഇൻഫർമേഷൻ) പോർട്ടലിൽ  തിരയാവുന്നതാണ്.

നേരത്തെ ഏഴ് ബാങ്കുകളുടെ വിശദാംശങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്‌തിരുന്നു, എന്നാൽ ഇപ്പോൾ  30 ബാങ്കുകളുടെ വിവരങ്ങൾ ലഭിക്കും 
 
ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ എങ്ങനെ ലഭിക്കും?
 
1. ആദ്യം  വെബ്സൈറ്റിൽ ലോഗിൻ ചെയ്യണം.മൊബൈൽ നമ്പർ, പേരിന്റെ ആദ്യഭാഗം, അവസാന നാമം, പാസ്വേഡ്, ക്യാപ്ച തുടങ്ങിയ നിക്ഷേപകന്റെ വിശദാംശങ്ങൾ നൽകി പേര് രജിസ്റ്റർ ചെയ്യുക.

2. രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ, മുകളിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ ഉപയോഗിച്ച്   ലോഗിൻ ചെയ്യാനും    30 ബാങ്കുകളിളെ ക്ലെയിം ചെയ്യാത്ത നിക്ഷേപ വിവരങ്ങൾ  അറിയാനും സാധിക്കും
 

click me!