മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ ക്രൂഡ് ഓയിൽ വില; ബാരലിന് 70 ഡോളറിന് താഴെ

By Web TeamFirst Published Sep 11, 2024, 4:24 PM IST
Highlights

ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വില താഴേക്ക്.  ഈ മാസം ഇത് വരെ ക്രൂഡ് ഓയില്‍ വിലയില്‍ 13 ശതമാനം ഇടിവുണ്ടായതായാണ് കണക്ക്.

മേരിക്കയിലും ചൈനയിലും ഡിമാന്‍റ് കുറഞ്ഞതോടെ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വില താഴേക്ക്. ബ്രെന്‍റ് ക്രൂഡ് ഓയിലിന്‍റെ വില ബാരലിന് 70 ഡോളറില്‍ താഴെയാണ് വ്യാപാരം നടക്കുന്നത്.   ഏകദേശം 3 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ക്രൂഡ് ഓയില്‍ വില . ഈ മാസം ഇത് വരെ ക്രൂഡ് ഓയില്‍ വിലയില്‍ 13 ശതമാനം ഇടിവുണ്ടായതായാണ് കണക്ക്. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 68.69 ഡോളറിലെത്തി. 2021 ഡിസംബറിന് ശേഷം ഇതാദ്യമായാണ്  ഗള്‍ഫ് രാജ്യങ്ങളിലെ ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറില്‍ താഴെ എത്തുന്നത്.

ഒപെകിന്‍റെ പ്രവചനമനുസരിച്ച് 2024 ല്‍ ആഗോള എണ്ണ ഡിമാന്‍റ് പ്രതിദിനം 2.03 ദശലക്ഷം ബാരലായിരിക്കും എന്നാണ് കണക്കുകൂട്ടല്‍. നേരത്തെ ഇത്  2.11 ദശലക്ഷം ബാരലായിരിക്കുമെന്നായിരുന്നു വിലയിരുത്തല്‍. ഡിമാന്‍റ് കുറയുമെന്ന റിപ്പോര്‍ട്ടുകളും എണ്ണ വില കുറയുന്നതിനിടയാക്കി. 2025 ലെ എണ്ണയുടെ ആഗോള ഡിമാന്‍ഡ് വളര്‍ച്ചാ അനുമാനം 1.78 ദശലക്ഷം ബിപിഡിയില്‍ നിന്ന് 1.74 ദശലക്ഷം ബിപിഡി ആയി ഒപെക്  കുറച്ചിട്ടുണ്ട്.
 

Latest Videos

അമേരിക്കന്‍ എണ്ണവിലയും ഇടിഞ്ഞു

അമേരിക്കന്‍ ക്രൂഡ് ഓയിലിന്‍റെ വിലയിലും വന്‍ ഇടിവ്  രേഖപ്പെടുത്തി. അമേരിക്കന്‍ എണ്ണയുടെ വില 5 ശതമാനം ഇടിഞ്ഞ് ബാരലിന് 65.28 ഡോളറിലെത്തി. 2023 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. സെപ്തംബര്‍ മാസത്തില്‍ അമേരിക്കന്‍ ക്രൂഡ് ഓയിലിന്‍റെ വില 11 ശതമാനത്തിലധികം ഇടിഞ്ഞു.

ചൈനയിലെ പ്രതിസന്ധി
ചൈനയില്‍ കഴിഞ്ഞ ഓഗസ്റ്റിലെ പണപ്പെരുപ്പം ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. ചൈനയിലെ ഉല്‍പ്പാദന മേഖലയെ ഇപ്പോഴും പ്രതിസന്ധിയിലാണ്. ചൈനയില്‍ ഡീസല്‍ ഡിമാന്‍ഡ് കുറയുന്നതിന് ഇത് ഒരു പ്രധാന കാരണമാണ്.

click me!