സിബിൽ സ്കോറിനെ വില്ലനായി കാണേണ്ട; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മികച്ച സ്കോർ ഉറപ്പാക്കാം

By Web Team  |  First Published Aug 5, 2024, 7:31 PM IST

സൗജന്യ സിബിൽ  സ്കോർ പരിശോധന  വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച്, മിനിറ്റുകൾക്കുള്ളിൽ ഓൺലൈനിൽ സിബിൽ  സ്കോർ പരിശോധിക്കാം. 


 ബാങ്കുകളിൽ വിവിധ വായ്പ എടുക്കാൻ എത്തുമ്പോഴായിരിക്കും ക്രെഡിറ്റ് സ്കോർ അഥവാ സിബിൽ സ്കോറിനെ പലരും ബോധവാന്മാരാക്കുക. കാരണം, ഒരു വ്യക്തിക്ക് എത്ര രൂപ വരെ  വായ്പ നൽകണം എന്നുള്ളതെല്ലാം തീരുമാനിക്കുന്നത് ഈ ക്രെഡിറ്റ് സ്കോറാണ്. 

എന്താണ് ക്രെഡിറ്റ് സ്കോർ?

Latest Videos

undefined

ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും.  700-ഉം അതിനുമുകളിലും ആണ് ക്രെഡിറ്റ് സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്.  18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് ക്രെഡിറ്റ് സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കപ്പെടുന്നത്. 
Read Also: പബ്ലിക് പ്രൊവിഡന്റ് ഫണ്ടിൽ നിന്നും ഉയർന്ന വരുമാനം എങ്ങനെ നേടാം

ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടച്ചില്ലെങ്കിലോ, വായ്പകൾ മുടങ്ങിയാലോ, ഇഎംഐ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയാലോ ക്രെഡിറ്റ് സ്‌കോറുകൾ കുറയും. അത്തരം സന്ദർഭങ്ങളിൽ, നിങ്ങൾക്ക് വായ്പ നൽകാൻ ബാങ്കുകൾ വിസമ്മതിച്ചേക്കാം.

നിങ്ങളുടെ സ്കോർ മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ

• എല്ലായ്‌പ്പോഴും ഇഎംഐകൾ നിശ്ചിത തീയതിയിലോ അതിന് മുമ്പോ അടയ്ക്കുക. ക്രെഡിറ്റ് കാർഡ് ബില്ലുകൾക്കുള്ള പേയ്മെന്റ് സമയപരിധി മറികടക്കാതിരിക്കുക. 

• സുരക്ഷിതമായ വായ്പകളും (ഭവന വായ്പകളും വാഹന വായ്പകളും പോലുള്ളവ) സുരക്ഷിതമല്ലാത്ത വായ്പകളും (വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാർഡുകളും പോലുള്ളവ) തമ്മിൽ സന്തുലനം ഉള്ളത് നല്ല ക്രെസഹായിക്കും. 

• നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ മാത്രം പുതിയ വായ്പക്കായി അപേക്ഷിക്കുക. പതിവായി വായ്പ തേടുന്നത് കടം നൽകുന്നവർക്ക് നിങ്ങളിൽ  മോശം മതിപ്പ് ഉണ്ടാക്കാൻ ഇടയാക്കും, മാത്രവുമല്ല കൂടുതൽ കടം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയ്ക്കും. ആദ്യംഇ എടുത്ത വായ്പ തിരിച്ചടച്ച ശേഷം പിന്നീട് മറ്റൊരു വായ്പ തേടുക.

• ഒരു വർഷത്തെ വായ്പാ വിവരങ്ങൾ ശേഖരിക്കുകയും അതിൽ തെറ്റില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. 

• ലോൺ എടുക്കുമ്പോൾ ദൈർഘ്യമേറിയ കാലയളവ് തിരഞ്ഞെടുത്ത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനും കഴിയും,

നല്ല സിബിൽ  സ്കോർ ഉള്ളത്, പലപ്പോഴും കുറഞ്ഞ പലിശ നിരക്കിൽ പോലും ലോൺ സുഗമമായി ലഭിക്കാൻ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ സിബിൽ  സ്കോർ മികച്ചതാണെങ്കിൽ ഉയർന്ന വായ്പ തുകയും ലഭിക്കും.

സിബിൽ  സ്കോർ എങ്ങനെ പരിശോധിക്കാം?

സൗജന്യ സിബിൽ  സ്കോർ പരിശോധന  വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച്, മിനിറ്റുകൾക്കുള്ളിൽ ഓൺലൈനിൽ സിബിൽ  സ്കോർ പരിശോധിക്കാം. 

ഒന്നുകിൽ നിങ്ങൾക്ക് സിബിൽ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാം അല്ലെങ്കിൽ സൗജന്യ സിബിൽ സ്‌കോർ പരിശോധനയ്‌ക്കായി ബാങ്കുകൾ നൽകുന്ന വെബ്സൈറ്റിൽ കയറാം. 

click me!