രാജ്യത്തെ ബാങ്കുകള്‍ നിരവധി ഓഫറുകളാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നല്‍കുന്നത്.
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? എങ്കിൽ ഈ സുവർണാവസരം ഉപയോഗപ്പെടുത്താതെ പോകരുത്. രാജ്യത്തെ ബാങ്കുകള്‍ നിരവധി ഓഫറുകളാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി നല്‍കുന്നത്. കാലാവധി അവസാനിക്കുന്നതിന് മുൻപ് ഈ ഓഫറുകള്‍ പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്. ചില പ്രധാനപ്പെട്ട ബാങ്കുകള്‍ നല്‍കുന്ന ഓഫറുകള്‍ ഇതാ:
1. എച്ച്ഡിഎഫ്സി ബാങ്ക് വിസ കോണ്‍ടാക്റ്റ്ലെസ്സ്
ഈ ഓഫറുകള്‍ 2024 ഒക്ടോബര്‍ 30-ന് അവസാനിക്കും
1. ഹോം ടൗണ്‍: ഫര്‍ണിച്ചറുകള്‍ക്ക് 5 ശതമാനവും മോഡുലാര്‍ കിച്ചണില്‍ 15 ശതമാനവും കിഴിവ്
2. മാഡ് ഓവര്‍ ഡോനട്ട്സ്: 15 ശതമാനം കിഴിവ്.
3. ലുക്ക് വെല്‍ സലൂണ്‍: മൊത്തം ബില്ലില്‍ 15 ശതമാനം കിഴിവ്.
2 . കൊട്ടക് മഹീന്ദ്ര ബാങ്ക്
1. കൊട്ടക് ക്രെഡിറ്റ് കാര്‍ഡ് ഇഎംഐയില്‍ 10 ശതമാനം വരെ കിഴിവ്
2. കൊട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഓര്‍ഗാനിക് ഹാര്‍വെസ്റ്റില്‍ 400 രൂപയ്ക്കും അതിനുമുകളിലും ചെലവുള്ള ഷോപ്പിംഗിന് 40 ശതമാനം കിഴിവ്.
3. കൊട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗുകള്‍ക്ക് 15% അധിക കിഴിവ്
4. കൊട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ക്യൂബ് ക്ലബ്ബ് ജിമ്മിലും സാധനങ്ങള്‍ വാങ്ങുന്നതിനും 15% കിഴിവ് ലഭിക്കും.
3. ഐസിഐസിഐ ബാങ്ക് പ്ലാറ്റിനം കാര്‍ഡ്:
1.ക്രെഡിറ്റ് കാര്‍ഡ് വാങ്ങുന്നതിനുള്ള ഫീസും വാര്‍ഷിക ഫീസും സൗജന്യമാണ്. ഇന്ധന സര്‍ചാര്‍ജില്‍ കിഴിവ് ലഭിക്കുന്നതിലൂടെ ഇന്ധനം നിറയ്ക്കുമ്പോള്‍ പണവും ലാഭിക്കാം
2.സമ്മാനങ്ങള്‍ക്കും വൗച്ചറുകള്‍ക്കുമായി ഐസിഐസിഐ ബാങ്ക് റിവാര്‍ഡ് പോയിന്‍റുകള്‍ നേടാം.
4. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്
1. മാക്സ് ഫാഷനില്‍ 1. 5% കിഴിവ്. ഇത് 2024 നവംബര്‍ 3-ന് അവസാനിക്കും
2. ഐഫോണിന് 8,000 രൂപ വരെ കിഴിവ്. ഇത് 2024 ഒക്ടോബര്‍ 2-ന് അവസാനിക്കും.
3. ഗോഐബിബോ വഴി ഫ്ലൈറ്റുകളിലും ഹോട്ടലുകളിലും ഉള്ള ബുക്കിംഗിന് 20 ശതമാനം കിഴിവ്. ഇത് 2024 സെപ്തംബര്‍ 25-ന് അവസാനിക്കും.
4. സാംസങ് ഇഎംഐ ഓഫര്‍ നല്‍കുന്നു. ഇത് 2024 സെപ്റ്റംബര്‍ 30-ന് അവസാനിക്കും.
5. ആമസോണ്‍ ഫ്രഷിന് 300 രൂപ വരെ കിഴിവ്. 2024 സെപ്റ്റംബര്‍ 25-ന് ഇത് അവസാനിക്കും
5. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്
1. സ്വിഗിയില്‍ 100 രൂപ വരെ കിഴിവ്.
2. ഏഥര്‍ സ്കൂട്ടറിന് 7.5 ശതമാനം വരെ കിഴിവ്
3. ബ്ലാക്ക്ബെറിക്ക് 5% അധിക ക്യാഷ്ബാക്ക്
6. ഐഡിബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഓഫറുകള്‍:
1. സ്വിഗി ഇൻസ്റ്റാമാര്‍ട്ടില്‍ 20 ശതമാനം വരെ കിഴിവ്. 2024 നവംബര്‍ 30 വരെ ഓഫര്‍ സാധുവായിരിക്കും.
2. സ്വിഗി വഴിയുള്ള ഭക്ഷണത്തിന് 150 രൂപ വരെ കിഴിവ്. ഓഫര്‍ 2024 നവംബര്‍ 30 വരെ മാത്രം
3. ബുക്ക് മൈ ഷോയില്‍, ഐഡിബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ആപ്പ് അല്ലെങ്കില്‍ വെബ് വഴി ടിക്കറുകള്‍ വാങ്ങുമ്പോള്‍ 300 രൂപ വരെ കിഴിവ്