അയോധ്യ രാമക്ഷേത്ര നിർമ്മാണത്തിന് മൊത്തം ചെലവ് എത്ര; കണക്കുകൾ പുറത്ത്

By Web Team  |  First Published Jan 6, 2024, 2:07 PM IST

അയോധ്യയും പരിസരവും ക്ഷേത്ര നഗരിയായി മാറ്റുന്നതിന് കോടിക്കണക്കിന് രൂപയാണ് ചെലവാക്കിക്കൊണ്ടിരിക്കുന്നത്. ഇതിൽ ക്ഷേത്ര നിർമാണത്തിന് തന്നെ ഭീമമായ തുകയാണ് വകയിരുത്തിയിരിക്കുവന്നത്.


രാമക്ഷേത്ര നിർമാണം അതിവേഗം അയോധ്യയിൽ പുരോഗമിക്കുകയാണ്. അയോധ്യയും പരിസരവും ക്ഷേത്ര നഗരിയായി മാറ്റുന്നതിന് കോടിക്കണക്കിന് രൂപയാണ് ചെലവാക്കിക്കൊണ്ടിരിക്കുന്നത്. ഇതിൽ ക്ഷേത്ര നിർമാണത്തിന് തന്നെ ഭീമമായ തുകയാണ് വകയിരുത്തിയിരിക്കുവന്നത്.  ഈ ക്ഷേത്രം പണിയാൻ എത്ര രൂപ ചെലവാകും?

രാമ ക്ഷേത്ര നിർമാണ ബജറ്റിന്റെ ഔദ്യോഗിക കണക്കുകൾ

ക്ഷേത്രനിർമ്മാണത്തിന്റെ ചുമതലയുള്ള ശ്രീരാമജന്മഭൂമി   ട്രസ്റ്റാണ് ആദ്യം  കണക്കാക്കിയത്. 1,800 കോടിയാണ് പ്രാഥമികമായി കണക്കാക്കിയ തുക. ഈ കണക്കിൽ നിർമ്മാണച്ചെലവ്, അസംകൃത വസ്തുക്കൾ, യന്ത്രങ്ങൾ, തൊഴിലാളികൾ, മറ്റ് ഭരണപരമായ ചെലവുകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ ചില കൂട്ടിച്ചേർക്കലുകളും അപ്രതീക്ഷിത സാഹചര്യങ്ങളും കാരണം 3,200 കോടിയെങ്കിലും ചെലവാകുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.
 
ക്ഷേത്ര നിർമ്മാണം: കൂറ്റൻ ഗ്രാനൈറ്റ് കല്ലുകൾ, സങ്കീർണ്ണമായ കൊത്തുപണികൾ, ക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണം എന്നിവയുടെ ചെലവുകൾ   ഇതിൽ ഉൾപ്പെടുന്നു.

ഭൂമി ഏറ്റെടുക്കലും വികസനവും: ക്ഷേത്രത്തിന് ചുറ്റുമുള്ള അധിക ഭൂമി ഏറ്റെടുക്കുന്നതിനും റോഡുകൾ, പാർക്കിംഗ് സൗകര്യങ്ങൾ, പൂന്തോട്ടങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ചെലവ്.

സുരക്ഷ: സിസിടിവി ക്യാമറകൾ, ആക്സസ് കൺട്രോൾ സിസ്റ്റങ്ങൾ, പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ എന്നിവയുൾപ്പെടുന്ന ശക്തമായ സുരക്ഷ ഏർപ്പെടുത്തുന്നതിനുള്ള ചെലവാണ് ഈ ഇനത്തിലുൾപ്പെടുന്നത്.

ഭരണപരമായ ചെലവുകൾ:  ശമ്പളം, ഗതാഗതം, ആശയവിനിമയം, മറ്റ് പ്രവർത്തന ചെലവുകൾ എന്നിവയാണ് ഈ വിഭാഗത്തിലുള്ള ചെലവ്

ഇനി ഈ തുക എവിടെ നിന്നാണ് വരുന്നതെന്ന് നോക്കാം?

പൊതു സംഭാവനകൾ:  ഇന്ത്യയിലുടനീളവും വിദേശത്തുമുള്ളവരുമായ ഭക്തരിൽ നിന്നുള്ള സംഭാവനകളാണ് നിർമാണത്തിന്റെ പ്രധാന സ്രോതസ്.

കോർപ്പറേറ്റ് സ്പോൺസർഷിപ്പുകൾ: ചില മുൻനിര കമ്പനികൾ നിർമ്മാണത്തിന് സംഭാവന നൽകുന്നുണ്ട്.

സർക്കാർ പിന്തുണ: സർക്കാരിൽ നിന്നുള്ള നേരിട്ടുള്ള സാമ്പത്തിക സഹായം ഇല്ലെങ്കിലും, അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും നികുതി ആനുകൂല്യങ്ങളിലൂടെയും പരോക്ഷ പിന്തുണ ഉണ്ട്. 

 

Latest Videos

click me!