മാമ്പഴത്തിന്റെ ലഭ്യത കുറവും ഉയർന്ന വിലയും പ്രതിസന്ധി തീർത്തെങ്കിലും പരിഹാരം കാണാൻ കമ്പനിക്ക് സാധിച്ചു. ഇന്ത്യൻ വിപണിയിൽ ബില്യൺ ഡോളർ ബ്രാൻഡായി മാസയെ ഉയർത്താൻ ശ്രമം തുടങ്ങി
മുംബൈ: സ്‌പ്രൈറ്റിനും തംസ് അപ്പിനും ശേഷം ശീതള പാനീയമായ മാസയെ ബില്യൺ ഡോളർ ബ്രാൻഡായി ഉയർത്താൻ ലക്ഷ്യമിട്ട് മാതൃസ്ഥാപനമായ കൊക്കകോള. വാർഷിക വിൽപ്പനയിൽ 2024-ഓടെ മാസയെ 1 ബില്യൺ ഡോളറിലെത്തിക്കാനാണ് കൊക്കകോള ഇന്ത്യ ലക്ഷ്യമിടുന്നത്. കഴിഞ്ഞ മാസം, നാരങ്ങയുടെ രുചിയിലുള്ള ശീതളപാനീയമായ സ്പ്രൈറ്റ് ഇന്ത്യൻ വിപണിയിൽ ബില്യൺ ഡോളർ ബ്രാൻഡായി ഉയർന്നിരുന്നു. ഇന്ത്യൻ വിപണിയിൽ 1 ബില്യൺ ഡോളറിലെത്തിയ ആദ്യത്തെ ഇന്ത്യൻ ബ്രാൻഡായി തംസ് അപ്പ് മാറിയിരുന്നു.
മാസയെ ബില്യൺ ഡോളർ ബ്രാൻഡായി ഉയർത്തുമെന്നും എന്നാൽ അതിന് കുറച്ച് സമയമെടുക്കുമെന്നും കമ്പനിയുടെ, ഇന്ത്യയുടെയും തെക്ക്-പടിഞ്ഞാറൻ ഏഷ്യയുടെയും പ്രസിഡന്റായ സങ്കേത് റേ പറഞ്ഞു. ഈ വർഷം അത് സംഭവിക്കാതെയിരിക്കാനുള്ള കാരണം മേശയുടെ ഉത്പാദനം നിർേഅവധി പ്രശ്നങ്ങളെ നേരിട്ടതുകൊണ്ടാണ്. മാമ്പഴം കുറഞ്ഞതും മാമ്പഴത്തിന് വില കൂടിയതും ഉത്പാദനത്തെ താരമായി ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധിയെ കമ്പനി മറികടന്നിട്ടുണ്ട് അതിനാൽ അടുത്ത വർഷം അതായത് 2024 ൽ ബില്യൺ ഡോളർ ബ്രാന്ഡായി മാസ മാറുമെന്ന് സങ്കേത് റേ പറഞ്ഞു.
undefined
ALSO READ: ഇന്ത്യൻ വിപണിയിൽ ബില്യൺ ഡോളർ ബ്രാൻഡായി സ്പ്രൈറ്റ്
അടുത്ത വേനൽക്കാലത്ത് മാസയുടെ വിൽപ്പന വർധിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ കൂടുതൽ നിക്ഷേപം നടത്താൻ കമ്പനി പദ്ധതിയിടുന്നതായി സങ്കേത് റേ വ്യക്തമാക്കി. പണപ്പെരുപ്പത്തിന്റെ സമ്മർദ്ദം ഉപയോക്താക്കളിലേക്ക് എത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും ബോട്ടിലിംഗ് കപ്പാസിറ്റി 30-40 ശതമാനം ഉയർത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്തംബറിലാണ് സ്പ്രൈറ്റ് തംസ് അപ്പിനെ പിന്തുടർന്ന് ഒരു ബില്യൺ ഡോളർ ബ്രാന്ഡായത്. രാജ്യത്തെ ഉത്പാദനവും വിതരണവും വിപണിയിലെ സാധ്യതകളെ അടിസ്ഥാനമാക്കി ഫലപ്രദമായി നടത്തിയതിനാൽ കമ്പനിക്ക് ശക്തമായ വളർച്ച കൈവരിക്കാനായി എന്ന് കൊക്ക കോള കമ്പനി ചെയർമാനും സിഇഒയുമായ ജെയിംസ് ക്വിൻസി പറഞ്ഞു.