ഒരു വർഷത്തിനിടെ പാചക വാതക സബ്‌സിഡിയിൽ വെട്ടിക്കുറച്ചത് കോടിക്കണക്കിന് രൂപയെന്ന് കേന്ദ്രസര്‍ക്കാര്‍

By Web Team  |  First Published Jul 25, 2022, 8:13 PM IST

എ എ റഹിം എംപിയുടെ ചോദ്യത്തിന് കേന്ദ്ര പെട്രോളിയം - പ്രകൃതി വാതകം സഹമന്ത്രി രാമേശ്വർ തെലി പാര്ലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.


ദില്ലി: ഒരു വർഷത്തിനിടെ രാജ്യത്ത് പാചക വാതക സബ്‌സിഡിയിൽ കോടിക്കണക്കിന് രൂപ വെട്ടിക്കുറച്ചെന്ന് കേന്ദ്രസർക്കാർ. എ എ റഹിം എംപിയുടെ ചോദ്യത്തിന് കേന്ദ്ര പെട്രോളിയം - പ്രകൃതി വാതകം സഹമന്ത്രി രാമേശ്വർ തെലി പാര്‍ലമെന്‍റില്‍ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2019-20ൽ 24172 കോടി രൂപ സബ്സിഡി നൽകിയത്, 2021-22ൽ വെറും 242 കോടിരൂപയായി കുറച്ചു. ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴിയുള്ള സബ്സിഡി തുക 2019-20ൽ 22726 കോടി രൂപ ആയിരുന്നത് 2021-22ൽ വെറും 242 കോടി രൂപയായി കുറഞ്ഞു.  പ്രധാനമന്ത്രി ഉജ്ജ്വൽ യോജന വഴിയുള്ള സബ്സിഡി 2019-20ൽ 1446 കോടി രൂപയായിരുന്നു.  2020-21ൽ ഇത് വെറും 76 കോടി രൂപയായി. 2021-22ൽ പദ്ധതിക്ക്  ഒരുരൂപയും നൽകിയിട്ടില്ലെന്നും കേന്ദ്രം മറുപടിയില്‍ വ്യക്തമാക്കി. 

Latest Videos

Read Also: വലിയ തുക എടിഎമ്മിൽ നിന്ന് പിൻവലിക്കണോ? ഇനി ഒടിപി ഇല്ലാതെ നടപ്പില്ല! പുതിയ നീക്കവുമായി എസ്ബിഐ; അറിയേണ്ടതെല്ലാം

തട്ടിപ്പുകൾ തടയുകയെന്ന ലക്ഷ്യത്തോടെ എ ടി എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് പുതിയ നിബന്ധനകൾ കൊണ്ടുവന്നിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് പ്രകാരം എസ് ബി ഐ ഉപഭോക്താക്കൾ എ ടി എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് വൺ ടൈം പാസ്‌വേർഡ് രേഖപ്പെടുത്തണം. എന്നാൽ ഈ നിബന്ധന 10000 രൂപയിൽ കൂടുതൽ രൂപ പിൻവലിക്കുന്നവർക്കുള്ളതാണ്. എസ് ബി ഐ ബാങ്ക് എ ടി എമ്മുകളിൽ നിന്നുള്ള പണം തട്ടിപ്പുകൾ തടയാനായാണ് സുരക്ഷയുടെ പുതിയൊരു പടവ് നിർമ്മിച്ചിരിക്കുന്നത്.

തട്ടിപ്പുകൾ പരമാവധി തടയാൻ ലക്ഷ്യമിട്ട് നിരന്തരം സമൂഹ മാധ്യമങ്ങൾ വഴി ഉപഭോക്താക്കളെ ബോധവത്കരിക്കാൻ എസ് ബി ഐ ശ്രമിക്കാറുണ്ട്. ട്വിറ്റർ വഴിയും ഫെയ്സ്ബുക്ക് വഴിയും നിരന്തരം പുതിയ മാറ്റങ്ങളും സൂക്ഷിക്കേണ്ട കാര്യങ്ങളും ബാങ്ക് പ്രത്യേക അറിയിപ്പുകളായി നൽകാറുണ്ട്. (വിശദമായി വായിക്കാം...)


 

click me!