കാറിന് ഇൻഷുറൻസ് ഉണ്ടോ? പോളിസി ഓൺലൈനായി എടുക്കുന്നതിനെ 5 ഗുണങ്ങൾ

By Web Team  |  First Published May 6, 2023, 6:38 PM IST

കാറിന്റെ ഇൻഷുറൻസ് എങ്ങനെയാണു എടുത്തത്? ഓഫീസുകൾ കയറി ഇറങ്ങി ഇനി സമയം ചെലവഴിക്കേണ്ട, ഓൺലൈൻ ആയി കാർ ഇൻഷുറൻസ് പോളിസി എടുക്കുന്നതിന്റെ ഗുണങ്ങൾ അറിയാം


കാറിന്റെ ഇൻഷുറൻസ് എങ്ങനെയാണു എടുത്തത്? ഓഫീസുകൾ കയറി ഇറങ്ങി ഇനി സമയം ചെലവഴിക്കേണ്ട, ഓൺലൈൻ ആയി കാർ ഇൻഷുറൻസ് പോളിസി എടുക്കുന്നതിന്റെ ഗുണങ്ങൾ അറിയാം. മോട്ടോർ വെഹിക്കിൾസ് ആക്ട്, 1988 അനുസരിച്ച്, വാഹനം ഓടിക്കുന്ന ഓരോ വ്യക്തിയും കാർ ഇൻഷുറൻസ് പോളിസിഎടുക്കേണ്ടത് നിർബന്ധമാണ്. അപ്രതീക്ഷിതമായി വാഹനത്തിന് ഉണ്ടാകുന്ന കേടുപാടുകൾ മൂലം ഉടമയ്ക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തെ ഒഴിവാക്കുന്നതിനുള്ള നിർണായക ചുവടുവെയ്പ്പാണ് ഇത്. 

കാർ ഇൻഷുറൻസ് ഓൺലൈനായി വാങ്ങുന്നത് താരതമ്യേന മികച്ച തീരുമാനമാണ്. എന്തുകൊണ്ട് എന്നറിയാം 

Latest Videos

undefined

ALSO READ: സ്പോട്ട് വിമാന നിരക്കുകൾ കുതിച്ചുയരുന്നു; ഗോ ഫസ്റ്റ് വിമാനങ്ങൾ റദ്ദാക്കിയതിൽ യാത്രക്കാർക്ക് തിരിച്ചടി

താരതമ്യം നടത്താം

ഒരു കാർ ഇൻഷുറൻസ് പോളിസി ഓൺലൈനായി വാങ്ങുന്നതിനുള്ള ഏറ്റവും നല്ല കാരണങ്ങളിലൊന്നാണ്, നിങ്ങൾക്ക് നിരവധി കാർ ഇൻഷുറൻസ് പ്ലാനുകൾ എളുപ്പത്തിൽ താരതമ്യം ചെയ്യാം എന്നുള്ളത്.  ഇന്ത്യയിലുടനീളം വിവിധ പാക്കേജുകൾ വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം ഇൻഷുറൻസ് കമ്പനികളുണ്ട്. ഈ ഇൻഷുറൻസ് പാക്കേജുകളുടെ കൂട്ടത്തിൽ നിന്ന് നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. ഇവിടെയാണ് കാർ ഇൻഷുറൻസ് ഓൺലൈനായി വാങ്ങുന്നത് നിങ്ങളുടെ ജോലി എളുപ്പമാക്കുന്നത്. നിങ്ങളുടെ ആവശ്യങ്ങൾക്ക് തികച്ചും അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഓൺലൈനിലെ  ഇൻഷുറൻസ് പോളിസികളുടെ വിലകൾ, പോളിസി കവറേജ്, മറ്റ് സവിശേഷതകൾ എന്നിവ താരതമ്യം ചെയ്യുന്നത് ഗുണം ചെയ്യും. 

ഉടനടി കവറേജ്

നിങ്ങളുടെ കാർ ഇൻഷുറൻസ് ഓൺലൈനായി വാങ്ങുമ്പോൾ തന്നെ, നിങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിൽ നിങ്ങളുടെ പോളിസി പേപ്പറുകൾ ഉടനെ  ലഭിക്കും. നിങ്ങൾ ഓഫ്‌ലൈനായാണ് കാർ ഇൻഷുറൻസ് എടുക്കുന്നതെങ്കിൽ, അപേക്ഷാ ഫോം സമർപ്പിച്ചതിന് ശേഷവും പോളിസി രേഖകൾ ലഭിക്കുന്നതിന് കൂടുതൽ സമയമെടുത്തേക്കാം.

ALSO READ: എൽഐസിയുടെ ഗ്രൂപ്പ് പോസ്റ്റ് റിട്ടയർമെന്റ് മെഡിക്കൽ ബെനിഫിറ്റ് സ്കീം; വിരമിക്കലിനു ശേഷവും ആനുകൂല്യങ്ങൾ

പേപ്പർ രഹിതം 

കുറഞ്ഞ രേഖകൾ ഉപയോഗിച്ച് നിങ്ങൾക്ക് കാർ ഇൻഷുറൻസ് ഓൺലൈനായി വാങ്ങാം. പ്രൊപ്പോസൽ ഫോം ഡിജിറ്റലായി പൂരിപ്പിച്ചതിന് ശേഷം നിങ്ങൾക്ക് ആവശ്യമായ രേഖകൾ ഇൻഷുറൻസ് കമ്പനിക്ക് സമർപ്പിക്കാം. കാർ ഇൻഷുറൻസ് വാങ്ങുന്നതിനുള്ള ഓൺലൈൻ പ്രക്രിയ, ഒന്നിലധികം ഡോക്യുമെന്റുകൾ സമർപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടിൽ നിന്ന് നിങ്ങളെ രക്ഷിക്കും.

രേഖകൾ എളുപ്പം സൂക്ഷിക്കാം

ഓൺലൈൻ കാർ ഇൻഷുറൻസ് പോളിസി രേഖകൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്ക് അയയ്ക്കും. ഇത് ആവശ്യാനുസരണം എളുപ്പത്തിൽ ആക്സസ് ചെയ്യാം. ഓഫ്‌ലൈൻ പോളിസി രേഖകൾ നഷ്‌ടപ്പെടാനുള്ള സാധ്യത സാധാരണയായി കൂടുതലാണ്. എന്നിരുന്നാലും, നിങ്ങളുടെ ഓൺലൈൻ കാർ ഇൻഷുറൻസ് പോളിസിയുടെ ഹാർഡ് കോപ്പി നഷ്‌ടപ്പെട്ടാലും അതിന്റെ സ്‌കാൻ ചെയ്‌ത പകർപ്പ് നിങ്ങളുടെ പക്കൽ എപ്പോഴും ഉണ്ടായിരിക്കും.

ചെലവ് കുറഞ്ഞതാണ്

ഓൺലൈൻ കാർ ഇൻഷുറൻസ് പോളിസികൾ വിലകുറഞ്ഞതാണ്. കാരണം ഓൺലൈൻ പ്രക്രിയ ഇൻഷുറൻസ് ഏജന്റുമാരുടെ ആവശ്യകത ഇല്ലാതാക്കുന്നു. അതിനാൽ, ഏജന്റുമാരുടെ കമ്മീഷനുകൾ ഒഴിവാക്കാം. മിനിമം ഡോക്യുമെന്റേഷന്റെ ആവശ്യകത പ്രവർത്തനച്ചെലവ് കുറയ്ക്കുന്നു, ഇത് കാരണം സ്റ്റേഷനറി ചെലവുകൾ ഗണ്യമായി കുറയുന്നു. പ്രവർത്തനച്ചെലവ് കുറയുന്നതിനാൽ, ഓൺലൈൻ ദാതാക്കൾ ഇൻഷുറൻസ് പോളിസികൾ വളരെ ഉയർന്ന കിഴിവിൽ വാഗ്ദാനം ചെയ്യുന്നു.

click me!