ഒരു പുതിയ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ലഭിച്ചാൽ അത് എങ്ങനെയാണ് നിങ്ങൾ ആദ്യം ഉപയോഗിക്കുക?
ഡെബിറ്റ് കാർഡ് ഇല്ലാത്തവർ ഇന്ന് ചുരുക്കമാണ്. അതുപോലെതന്നെ ആളുകൾ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്. ഒരു പുതിയ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ലഭിച്ചാൽ അത് എങ്ങനെയാണ് നിങ്ങൾ ആദ്യം ഉപയോഗിക്കുക? പലപ്പോഴും ബാങ്കുകൾ ആദ്യ ഉപയോഗങ്ങൾ എങ്ങനെ ചെയ്യണമെന്നതിനെ കുറിച്ച് ഉപഭോക്താക്കൾക്ക് നിർദേശകങ്ങൾ നൽകാറുണ്ട്. കാർഡ് ഇഷ്യു ചെയ്യുന്ന സമയത്ത് കാർഡ് ഇടപാട് നിയന്ത്രണ പരിധി സജ്ജീകരിക്കേണ്ടതുണ്ട്. അതായത് നെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ ബ്രാഞ്ച് വഴി ബാങ്കിന്റെ കൺട്രോൾ സിസ്റ്റത്തിൽ കാർഡ് കൺട്രോൾ ഓപ്‌ഷനുകൾ പ്രവർത്തനക്ഷമമാക്കാതെ, ഏതെങ്കിലും ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ ഇടപാടുകൾക്കായി ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ കഴിയില്ല.
തട്ടിപ്പുകൾ വർധിക്കുന്ന കാലഘട്ടത്തിൽ കാർഡ് ഇടപാടുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായാണ് ബാങ്കുകൾ ഇത്തരത്തിൽ നിബന്ധനകള്‍ വെക്കുന്നത്. മാത്രമല്ല, ഉപയോക്താക്കൾക്ക് അവരുടെ കാർഡുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിൽ കൂടുതൽ നിയന്ത്രണം നൽകുന്നതിനുമാണ് ഇത്തരത്തിലൊരു നീക്കം. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, കാർഡ് ഉപയോക്താക്കൾക്ക് ഇപ്പോൾ അന്താരാഷ്ട്ര പേയ്‌മെന്റ് മോഡുകൾ തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം.
undefined
കൂടാതെ, കാർഡുകള്‍ ആഭ്യന്തര അല്ലെങ്കിൽ അന്തർദേശീയ ഇടപാടുകൾക്ക് ഉപയോഗിക്കാൻ അനുവദിക്കണമോ എന്നതും തീരുമാനിക്കാം. ഓൺലൈൻ പർച്ചേസുകൾ, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾ, വിവിധ തരത്തിലുള്ള ഇടപാടുകൾക്ക് ചെലവ് പരിധി നിശ്ചയിക്കു എന്നത് ഉപയോക്താക്കളുടെ താല്പര്യം അനുസരിച്ചായിരിക്കും.
ഓൺലൈൻ ഉപയോഗത്തിനായി ഒരു ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് എങ്ങനെ സജീവമാക്കാം?
ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് വഴിയോ മൊബൈൽ ബാങ്കിംഗ് വഴിയോ ചെയ്യാവുന്നതാണ്. ബാങ്കിന്റെ പോർട്ടൽ വഴിയോ, മൊബൈൽ ബാങ്കിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യുകയോ വഴി അക്കൗണ്ടിൽ ലോഗിൻ ചെയ്യുകയും ഇടപാട് പരിധി നിശ്ചയിക്കുകയും ചെയ്യാം.