നിയമപരമായ ആവശ്യം എന്നതിനുപരി അപകടങ്ങളിൽ നിന്നും കേടുപാടുകളിൽ നിന്നുമുള്ള സംരക്ഷണം കൂടെയാണ് കാർ ഇൻഷുറൻസ്.
ആദ്യത്തെ കാർ തീർച്ചയായും അഭിമാനകരമായ ഒരു നാഴികക്കല്ലാണ്. ഇത് സൂക്ഷ്മതയോടെ നിലനിർത്താനും അതുകൊണ്ടു തന്നെ നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. നിയമപരമായ ആവശ്യം എന്നതിനുപരി അപകടങ്ങളിൽ നിന്നും കേടുപാടുകളിൽ നിന്നുമുള്ള സംരക്ഷണം കൂടെയാണ് കാർ ഇൻഷുറൻസ്. നിരവധി കാർ ഇൻഷുറൻസുകളിൽ നിന്നും ഒന്ന് തെരഞ്ഞെടുക്കുന്നത് എളുപ്പമല്ല, പ്രത്യേകിച്ചും നിങ്ങളുടെ ആദ്യത്തെ കാർ പർച്ചേസ് ആണ് ഇതെങ്കിൽ. ഈ ലേഖനം വായിച്ചാൽ നിങ്ങളുടെ ആദ്യത്തെ കാറിന് എങ്ങനെ മികച്ച ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കാം എന്നും അതിന് ആശ്രയിക്കാവുന്ന ഇൻഷുറൻസ് ആപ്പുകളെക്കുറിച്ചും അറിയാം.
എന്താണ് കാർ ഇൻഷുറൻസ്
undefined
കാർ ഉടമയും ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള ഒരു കരാറാണ് ഇൻഷുറൻസ് പോളിസി. അപകടം, മോഷണം തുടങ്ങിയ പ്രവചനീയമല്ലാത്ത സാഹചര്യങ്ങളിൽ ഉണ്ടാകുന്ന നഷ്ടത്തിൽ നിന്നുള്ള സാമ്പത്തിക സംരക്ഷണമാണിത്. കാർ ഇൻഷുറൻസ് കവേറജുകൾ താഴെ പറയുന്നവയാണ്:
തേഡ്-പാർട്ടി ലയബിലിറ്റി ഇൻഷുറൻസ്: ഒരു മൂന്നാംകക്ഷിക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾക്കുള്ള സംരക്ഷണമാണിത്. പരിക്ക്, ധനനഷ്ടം എന്നിവ ഇതിൽപ്പെടും. ഇന്ത്യയിലെ നിയമം അനുസരിച്ച് ഈ ഇൻഷുറൻസ് നിർബന്ധമാണ്.
കോംപ്രിഹെൻസീവ് ഇൻഷുറൻസ്: വിശാലമായ കവറേജ് ആസ്വദിക്കാം. തേഡ്-പാർട്ടി ലയബലിറ്റിക്ക് ഒപ്പം സ്വന്തം വാഹനത്തിന് പറ്റുന്ന അപകടം, മോഷണം, തീപിടിത്തം, മറ്റു പ്രകൃതിദുരന്തങ്ങൾ എന്നിവ ഇതിൽപ്പെടും.
സ്റ്റാൻഡ് എലോൺ ഓൺ ഡാമേജ് ഇൻഷുറൻസ്: സ്വന്തം വാഹനത്തിനുള്ള കേടുപാടുകൾ മാത്രമാണ് ഇതിൽപ്പെടുന്നത്. തേഡ്-പാർട്ടി ലയബലിറ്റി ഇതിലുണ്ടാകില്ല. തേഡ്-പാർട്ടി ഇൻഷുറൻസ് വാങ്ങുന്നവർ സ്വാഭാവികമായും ഇതുകൂടെ തെരഞ്ഞെടുക്കും.
എങ്ങനെ ഒരു നല്ല കാർ ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കും:
നിങ്ങൾക്ക് പ്രത്യേകം എന്ത് ആവശ്യമാണ് ഉള്ളതെന്ന് തിരിച്ചറിയാം. ശേഷം താഴെ പറയുന്ന കാര്യങ്ങൾ കൂടെ പരിഗണിക്കൂ:
ഉപയോഗം: നിങ്ങൾ എത്രദൂരം വാഹനം ഓടിക്കുന്നു, എവിടെയാണ് കൂടുതൽ ഓടിക്കുന്നത്.
കാർ മൂല്യം: കാറിന്റെ വിപണിമൂല്യം, റിപ്പയർ ചെലവ്
ബജറ്റ്: ഇൻഷുറൻസ് പ്രീമിയം എത്ര അടയ്ക്കാൻ നിങ്ങൾ തയാറാണ്.
വിവിധ കാർ ഇൻഷുറൻസ് പോളിസികൾ തമ്മിൽ താരതമ്യം ചെയ്യാം. ഓൺലൈൻ കംപാരിസൺ ടൂളുകൾ ഉപയോഗിക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
കവറേജ് ഓപ്ഷനുകൾ: അപകടം, മോഷണം, പ്രകൃതിദുരന്തം, തേഡ്-പാർട്ടി ലയബിലിറ്റി എന്നിവ കവർ ചെയ്യുന്നുണ്ട്.
പ്രീമിയം നിരക്ക്: നിങ്ങളുടെ ബജറ്റിന് ഇണങ്ങിയതാണോ പ്രീമിയം നിരക്കുകൾ.
ആഡ്-ഓൺസ്: അഡീഷണൽ കവറേജ് ഓപ്ഷനുകൾ തെരഞ്ഞെടുക്കാം. ഉദാഹരണത്തിന് ഡിപ്രീസിയേഷൻ, റോഡ്സൈഡ് അസിസ്റ്റൻസ്, എൻജിൻ പ്രൊട്ടക്ഷൻ.
നിങ്ങൾ തെരഞ്ഞെടുക്കുന്ന ഇൻഷുറൻസ് കമ്പനി എത്രമാത്രം പേരുകേട്ടതാണെന്ന് സ്വയം വിലയിരുത്തുക. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
ക്ലെയിം സെറ്റിൽമെന്റ് അനുപാതം: തീർപ്പാക്കിയ ക്ലെയിമുകളുടെ ശതമാനം. ഉയർന്ന എണ്ണം തീർപ്പാക്കിയിട്ടുണ്ടെങ്കിൽ വിശ്വസ്തമായ ഇൻഷുറർ ആണെന്ന് ഉറപ്പാക്കാം.
ഉപയോക്താക്കളുടെ റിവ്യൂ: ഉപയോക്താക്കൾ ഈ ഇൻഷുററുടെ സേവനത്തിൽ എത്രമാത്രം സംതൃപ്തരാണ് എന്ന് റിവ്യൂകളിലൂടെ അറിയാം.
സാമ്പത്തിക സ്ഥിരത: ക്ലെയിമുകൾ തീർപ്പാക്കാനുള്ള ശക്തമായ സാമ്പത്തിക ഭദ്രതയുള്ള ഇൻഷുററാണ് എന്ന് ഉറപ്പിക്കാം.
പോളിസി രേഖകൾ സൂക്ഷിച്ച് വായിക്കുന്നതിലൂടെ നിബന്ധനകൾ വ്യക്തമായി മനസ്സിലാക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട വിവരങ്ങൾ ചുവടെ:
കവറേജ് വിവരങ്ങൾ: എന്തെല്ലാം ഉൾപ്പെട്ടിട്ടുണ്ട്, ഒഴിവാക്കിയിട്ടുണ്ട്.
ഡിഡക്റ്റിബിൾസ്: സ്വന്തം പോക്കറ്റിൽ നിന്നും നിങ്ങൾ ചിലവാക്കേണ്ട തുക.
നോ ക്ലെയിം ബോണസ്: ക്ലെയിം ഇല്ലാത്ത വർഷങ്ങളിൽ ലഭിച്ച കിഴിവ്.
ആദ്യമായി ഇൻഷുറൻസ് വാങ്ങുന്നവർക്കുള്ള ടിപ്സ്
തേഡ്-പാർട്ടി ഇൻഷുറൻസിനെക്കാൾ മികച്ച സുരക്ഷ നൽകുന്നത് കോംപ്രിഹെൻസീവ് കവറേജ് ആണ്. ഇത് നിരവധി കേടുപാടുകളിൽ നിന്നും സംരക്ഷണം നൽകും.
പോളിസിയുടെ കവറേജ് വർധിപ്പിക്കുന്നതിൽ ആഡ്-ഓൺസ് സഹായിക്കും. നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്ന ആഡ്-ഓൺസ് നോക്കാം:
സീറോ ഡിപ്രീസിയേഷൻ: പാർട്സുകളിലെ തേയ്മാനം ഒഴിവാക്കി പൂർണമായ തുകയ്ക്കുള്ള കവറേജ്.
റോഡ്സൈഡ് അസിസ്റ്റൻസ്: വാഹനം ബ്രേക്ക് ഡൌൺ ആയാൽ, അടിയന്തരഘട്ടങ്ങളിൽ ഒറ്റപ്പെട്ടാൽ നിങ്ങൾക്ക് സഹായം.
എൻജിൻ സംരക്ഷണം: എൻജിനിൽ വെള്ളം കയറിയാൽ ഓയിൽ ലീക്കേജ് ഉണ്ടായാൽ പരിരക്ഷ.
ഓരോ വർഷം കഴിയുമ്പോഴും നിങ്ങൾക്ക് ആവശ്യമുള്ള രീതിയിൽ പോളിസി പുതുക്കാം. നിങ്ങളുടെ ആവശ്യങ്ങൾക്ക് ചേർന്ന രീതിയിലാണ് പോളിസിയുള്ളതെന്ന് ഉറപ്പാക്കാം. കവറേജ് അപ്ഡേറ്റ് ചെയ്യാം, പ്രത്യേകിച്ചും നിങ്ങളുടെ ഡ്രൈവിങ് രീതികൾ പരിഗണിച്ച്.
നിങ്ങളുടെ ഡ്രൈവിങ് റെക്കോർഡ് നല്ലതാണെങ്കിൽ പ്രീമിയവും കുറയ്ക്കാം. ട്രാഫിക് നിയമങ്ങൾ പാലിക്കാം, അപകടങ്ങൾ ഒഴിവാക്കാം. നോ ക്ലെയിം ബോണസും നേടാം.
വേഗത്തിൽ നിങ്ങളുടെ ഇൻഷുറൻസ് പുതുക്കാൻ ആപ്പുകൾ സഹായിക്കും. ഇതോടെ തുടർച്ചയായ കവറേജും പിഴവില്ലാത്ത സേവനവും ഉറപ്പാക്കാം.
ഈ അബദ്ധങ്ങൾ നിങ്ങൾക്ക് പറ്റരുതേ!
മിനിമം കവറേജ് മാത്രം തെരഞ്ഞെടുക്കുന്നതിലൂടെ പ്രീമിയം തുക ലാഭിക്കാം എങ്കിലും പലപ്പോഴും റിസ്ക് ആണ്. നഷ്ടങ്ങൾ, അപകടങ്ങൾ എന്നിവയ്ക്ക് എല്ലാം എതിരെ നിങ്ങളുടെ ഇൻഷുറൻസ് പരിരക്ഷ തരുന്നുണ്ടെന്ന് ഉറപ്പാക്കൂ.
കൃത്യമായി രേഖകൾ മുഴുവൻ വായിക്കാം. അല്ലാത്തപക്ഷം ക്ലെയിം തീർപ്പാക്കുന്ന സമയങ്ങളിൽ തർക്കങ്ങളിലേക്ക് പോകും. എന്തൊക്കെയാണ് പോളിസിയിൽ അടങ്ങിയിട്ടുള്ളത്, ഒഴിവാക്കിയിട്ടുള്ളത്, കുറച്ചിട്ടുള്ളത് എല്ലാം പരിശോധിക്കണം.
ഏറ്റവും വില കുറഞ്ഞ പോളിസി തെരഞ്ഞെടുക്കുന്നത് പണം ലാഭിക്കാം എന്നല്ലാതെ മനസമാധാനം ലാഭിക്കാൻ നല്ലതല്ല. ബാലൻസ് ആണ് പ്രധാനം, എല്ലാ പോളിസികളും താരതമ്യം ചെയ്യുക മികച്ച മൂല്യം നൽകുന്നത് തെരഞ്ഞെടുക്കുക.
ഉപസംഹാരം
ആദ്യ പോളിസി തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധയോടെ, ഗവേഷണം നടത്തി, തീരുമാനം എടുക്കാം. വാഹന ഇൻഷുറൻസ് ആപ്പുകളിലൂടെ ഇൻഷുറൻസ് വാങ്ങാം, പോളിസി പുതുക്കാം. നിങ്ങളുടെ ആവശ്യം പരിഗണിച്ച് മാത്രം പോളിസി വാങ്ങാം. തെറ്റുകൾ പറ്റാതെ നോക്കാം. കോംപ്രിഹെൻസീവ് കവറേജിന് തന്നെ പ്രാധാന്യം കൊടുക്കാം. ഇത് മനസ്സിന് സമാധാനവും കാറിന് സുരക്ഷയും നൽകും.