ഹോം ലോൺ ആപ്പുകളിലൂടെ പുതിയ വീട് വാങ്ങാം

By Web Team  |  First Published Oct 30, 2024, 2:11 PM IST

ഹോം ലോൺ ഉപയോ​ഗിച്ച് പുതിയൊരു വീട് വാങ്ങുന്നത് എളുപ്പമാണ്. Bajaj Finserv App ഉപയോ​ഗിച്ചാൽ കടം വാങ്ങൽ എളുപ്പമാക്കാം, മാത്രമല്ല എത്രയും വേ​ഗത്തിൽ സ്വന്തം വീട് എന്ന സ്വപ്നം പൂർത്തിയാക്കാം.


ഹോം ലോൺ ഉപയോ​ഗിച്ച് പുതിയൊരു വീട് വാങ്ങുന്നത് എളുപ്പമാണ്. Bajaj Finserv App ഉപയോ​ഗിച്ചാൽ കടം വാങ്ങൽ എളുപ്പമാക്കാം, മാത്രമല്ല എത്രയും വേ​ഗത്തിൽ സ്വന്തം വീട് എന്ന സ്വപ്നം പൂർത്തിയാക്കാം.

വീട് സ്വന്തമാക്കുന്നത് ഒരു നാഴികക്കല്ലാണ്, പക്ഷേ അതിന് വേണ്ട സാമ്പത്തികം കണ്ടെത്തുക എളുപ്പമല്ല. ഇതിനാണ് ഹോം ലോൺ സഹായിക്കുക. സാങ്കേതികവിദ്യ പുരോ​ഗമിച്ചതോടെ ഹോം ലോൺ എടുക്കുന്നത് കൂടുതൽ എളുപ്പമായി. ഇതിന് സഹായിച്ചത് ഹോം ലോൺ ആപ്പുകളാണ്. Bajaj Finserv App പോലെയുള്ള ആപ്പുകൾ എങ്ങനെയാണ് ഭവന വായ്പ എളുപ്പമാക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം.

Latest Videos

 

ഹോം ലോൺ

ബാങ്കുകൾ, സാമ്പത്തിക സ്ഥാപനങ്ങൾ, ഹൗസിങ് ഫിനാൻസ് കമ്പനികൾ എന്നിവർ വാസസ്ഥലങ്ങൾ വാങ്ങാൻ നൽകുന്നതാണ് ഹോം ലോൺ. വസ്തുവിന്റെ മൊത്തം മൂല്യം അനുസരിച്ചാണ് ലോൺ തീരുമാനിക്കുന്നത്. ഇതിന് LTV എന്നാണ് പറയുക. ഒരു നിശ്ചിത കാലയളവ് കൊണ്ട് EMI ആയി മാസവും പലിശ ചേർത്തായിരിക്കും തിരിച്ചടവ്. പുതിയ വീട് നിർമ്മിക്കാൻ, വാങ്ങാൻ, നിലവിലെ വീട് മോടിപിടിപ്പിക്കാൻ എല്ലാം വായ്പ ഉപയോ​ഗിക്കാം.

 

ഹോം ലോൺ എടുക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ

ഹോം ലോണുകളെ വീട് വാങ്ങാൻ ആ​ഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ചോയ്സ് ആക്കുന്നതിന് പിന്നിലുള്ള കാരണങ്ങൾ ചുവടെ.

 

  • പലിശ നിരക്കുകൾ: മറ്റു വായ്പകളെ അപേക്ഷിച്ച് ഹോം ലോണുകൾക്ക് കുറ‍ഞ്ഞ പലിശനിരക്കാണ് ഉള്ളത്. കരാർ അനുസരിച്ച് ഈ നിരക്ക് സ്ഥിരമാകാം. അല്ലെങ്കിൽ വിപണി സാഹചര്യങ്ങൾക്ക് അനുസൃതമായി ഫ്ലോട്ടിങ് നിരക്കും ആകാം.

 

  • തിരിച്ചടവ് കാലയളവ്: ദീർഘകാല തിരിച്ചടവാണ് സാധാരണ ഹോം ലോണിനുള്ളത്. ചിലപ്പോൾ 40 വർഷം വരെ ഇത് നീളാം. കാലവധിക്ക് അനുസരിച്ച് മാസം അടയ്ക്കുന്ന EMI (Equated Monthly Installment) തുകയിലും മാറ്റം വരും. ദീർഘകാലം തെരഞ്ഞെടുത്താൽ ചെറിയ EMI മതിയാകും.

 

  • നികുതി ഗുണങ്ങൾ: തിരിച്ചടച്ച മുതലിലും പലിശയിലും നികുതിയിളവ് നേടാൻ കടം വാങ്ങിയവർക്ക് സാധിക്കും. ആദായ നികുതി നിയമത്തിന്റെ പരിധിയിലാണ് ഇത് വരിക. അതിനാൽ തന്നെ സ്ഥലം, അല്ലെങ്കിൽ വീട് വാങ്ങുന്നതിനുള്ള നികുതി സൗഹൃദ രീതിയാണ് വായ്പകൾ.

 

  • ഉയർന്ന ലോൺ തുക: വസ്തുവിന്റെ വിലയുടെ വലിയൊരു അളവ് ലോൺ തുകയുണ്ട്. ഇത് തുടക്കത്തിൽ തന്നെ വലിയ തുക അടക്കേണ്ടി വരുന്നത് ഒഴിവാക്കുന്നു.

 

  • ഈട്: ലോണിന് ഈടായി സ്ഥലം തന്നെയാണ് സാധാരണ മാറാറ്. ഇത് ലോണിന് സുരക്ഷ നൽകുന്നതിനൊപ്പം തന്നെ കുറ‍ഞ്ഞ പലിശനിരക്കിനും കാരണമാകും.

 

  • ഹോം ലോൺ ബാലൻസ് ട്രാൻസ്ഫർ: കുറഞ്ഞ പലിശനിരക്കുള്ള മറ്റൊരു ദാതാവിലേക്ക് മാറാനാകും. മാത്രമല്ല ടോപ് അപ് ലോണുകൾക്കും അവസരം.

 

ലോൺ അപേക്ഷയ്ക്ക്  മുൻപ് ഈ കാര്യങ്ങൾ ചിന്തിക്കൂ

 

  1. സാമ്പത്തികഭദ്രത: നിങ്ങളുടെ വരുമാനം, ക്രെഡിറ്റ് സ്കോർ, നിലവിലുള്ള കടം എന്നിവ ഒരു ലോൺ എടുക്കാൻ നിങ്ങളെ സഹായിക്കുമോ എന്ന് ആലോചിക്കുക.

 

  1. Loan-to-Value Ratio (LTV): എത്രമാത്രം തുക നിങ്ങൾക്ക് ലോൺ ആയി എടുക്കാനാകുമെന്ന് Loan-to-Value Ratio പരിശോധിച്ച് മനസ്സിലാക്കുക.

 

  1. പലിശനിരക്ക്: ദീർഘകാലത്തേക്കുള്ള പലിശനിരക്ക് എത്രമാത്രമാണെന്നും നിങ്ങൾക്ക് അത് തിരിച്ചടയ്ക്കാൻ ശേഷിയുണ്ടോയെന്നും തിരിച്ചറിയുക.

 

ഹോം ലോൺ ആപ്പുകളുടെ പ്രാധാന്യം

 

ലോൺ എങ്ങനെയാണ് ആളുകൾ സ്വീകരിക്കുന്നത് എന്നതിൽ വലിയ മാറ്റം വരുത്താൻ ലോൺ ആപ്ലിക്കേഷനുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ആപ്ലിക്കേഷൻ പ്രോസസ് വളരെ ലളിതമാക്കാനും കഴിഞ്ഞു. Bajaj Finserv App നിരവധി ​ഗുണങ്ങൾ നൽകുന്നുണ്ട്.

 

  • സൗകര്യം: ബാങ്കിൽ നേരിട്ട് പോകേണ്ട, ദീർഘമായ കാത്തിരിപ്പ് വേണ്ട, വീട്ടിലിരുന്ന് തന്നെ ഹോം ലോൺ അപേക്ഷിക്കാം, യോഗ്യത പരിശോധിക്കാം, അപേക്ഷയുടെ സ്റ്റാറ്റസ് പരിശോധിക്കാം.

 

  • കടലാസ് രഹിത പ്രോസസ്: പേപ്പർവർക്കുകൾ പരമാവധി ഒഴിവാക്കാം, സമയം ലാഭിക്കാം, ഒരുപാട് രേഖകൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കാം. ഡിജിറ്റൽ ഇന്റർഫേസിലൂടെ വിവരങ്ങൾ സുരക്ഷിതമായി സേവ് ചെയ്യാം.

 

  • തത്സയമ അപ്ഡേറ്റുകൾ: സുതാര്യതയാണ് ആപ്പുകളുടെ ഏറ്റവും വലിയ സവിശേഷത. അപ്പപ്പോൾ വിവരങ്ങൾ ലഭ്യമാകും. ആപ്ലിക്കേഷൻ സ്റ്റാറ്റസ് എന്താണ് എന്ന് നിങ്ങൾക്ക് അറിയാനാകും.

 

  • ലോൺ കാൽക്കുലേറ്റർ: എല്ലാ ആപ്പുകളിലും തന്നെ കാൽക്കുലേറ്റർ ലഭ്യമാണ്. ഇതനുസരിച്ച് നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്ന ലോണുകളെക്കുറിച്ച് അറിയാം. യോഗ്യത, ഇ.എം.ഐ, തിരിച്ചടവ് കാലാവധി എന്നിവയെല്ലാം അറിയാം.

 

  • സുരക്ഷ: അത്യാധുനിക എൻക്രിപ്ഷൻ, ഓഥന്റിക്കേഷൻ രീതികളാണ് നിങ്ങളുടെ വ്യക്തിവിവരങ്ങൾക്കായി ഈ ആപ്പുകൾ സ്വീകരിക്കുന്നത്. ഇത് വിവരങ്ങൾ ചോരാതിരിക്കാനും പ്രൈവസി ഉറപ്പാക്കാനും സഹായിക്കും.

 

Bajaj Finserv App ഉപയോ​ഗിച്ച് സുരക്ഷിതമായി ഹോം ലോൺ എടുക്കാനുള്ള ടിപ്സ്

 

നിങ്ങൾക്ക് അനുകൂലമായി ഒരു ലോൺ ലഭിക്കാൻ എന്തൊക്കെയാണ് പ്രാഥമികമായി ചെയ്യേണ്ടത് എന്നറിയാം.

 

  • ഒരു ശക്തമായ ക്രെഡിറ്റ് സ്കോർ: ഉയർന്ന ക്രെഡിറ്റ് സ്കോർ എന്നാൽ നിങ്ങൾക്ക് വിശ്വാസ്യതയുണ്ടെന്ന് അർഥം. കുറഞ്ഞ പലിശനിരക്കിലും വേഗത്തിലും ലോൺ കിട്ടും. സ്ഥിരമായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കൂ, ക്രെഡിറ്റ് സ്കോർ ഉയർത്താൻ നടപടിയെടുക്കൂ.

 

  • കൃത്യമായ സാമ്പത്തിക വിവരങ്ങൾ നൽകാം: നിങ്ങളുടെ വരുമാനം, കടം എന്നിവ കൃത്യമായി നിങ്ങൾ അറിയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. തെറ്റായ വിവരങ്ങൾ ലോൺ നിരാകരിക്കാനോ വൈകാനോ ഇടയാക്കാം.

 

  • കൃത്യമായ ലോൺ സംഖ്യ: ആവശ്യമുള്ളത് മാത്രം വായ്പയെടുക്കുക. അനാവശ്യത്തിന് ലോൺ എടുത്താൽ ഉയർന്ന ഇ.എം.ഐ, സാമ്പത്തിക ഞെരുക്കം എന്നിവ പ്രതീക്ഷിക്കുക. ആപ്പുകളിലെ ലോൺ കാൽക്കുലേറ്റർ ഉപയോഗിച്ച് ലോൺ തുക നിശ്ചയിക്കാം.

 

  • സമയത്ത് തിരിച്ചടവ്: നിലവിൽ നിങ്ങൾക്ക് വായ്പകളുണ്ടെങ്കിൽ കൃത്യമായ തിരിച്ചടവ് ഉറപ്പാക്കാം. ഇത് ക്രെഡിറ്റ് ഹിസ്റ്ററി നല്ലതാക്കാൻ സഹായിക്കും. പുതിയ ഹോം ലോൺ അപേക്ഷയിൽ നിങ്ങൾക്ക് അനുകൂലമായ തീരുമാനവും ഉണ്ടാകും.

 

 

ഭവന വായ്പക്ക് എന്തുകൊണ്ട് Bajaj Finserv App തെരഞ്ഞെടുക്കണം

 

ഹോം ലോൺ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് യോജിച്ച ചോയ്സാണ് Bajaj Finserv App. എന്തുകൊണ്ടെന്ന് പരിശോധിക്കാം.

 

  • യൂസർ സൗഹൃദ ഇന്റർഫേസ്: ലളിതമായ ഡിസൈൻ, ലോൺ അപേക്ഷ രീതികൾ, ആദ്യമായി ഉപയോഗിക്കുന്നവർക്ക് പോലും എളുപ്പത്തിൽ ലോൺ എടുക്കാം.

 

  • പ്രീ അപ്രൂവ് ചെയ്ത ഓഫറുകൾ: നിലവിലുള്ള ഉപയോക്താക്കൾക്ക് ലോൺ ഓഫറുകൾ ലഭ്യമാണ്. വേഗത്തിൽ അപ്രൂവലും ലഭിക്കും, ലോണും ലഭിക്കും.

 

  • ഫ്ലെക്സിബിൾ ലോൺ: പലതരത്തിലുള്ള ലോൺ തുകയും തിരിച്ചടവ് കാലയളവും ലഭ്യമാണ്. നിങ്ങൾക്ക് സൗകര്യത്തിന് അനുസരിച്ച് ലോൺ നിശ്ചയിക്കാം.

 

  • രേഖകൾ എളുപ്പത്തിൽ: കടലാസ് ഉപയോഗം വളരെ കുറവ്. അതുകൊണ്ട് തന്നെ വേഗത്തിലും കുരുക്കുകൾ ഇല്ലാതെയും ലോൺ അപേക്ഷിക്കാം.

 

  • വേഗത്തിൽ അപ്രൂവൽ: വേഗത്തിൽ നിങ്ങൾക്ക് അപ്രൂവൽ നേടാം, ലോൺ തുക അക്കൗണ്ടിൽ എത്തിക്കാം.

 

  • 24/7 കസ്റ്റമർ സപ്പോർട്ട്: ലോൺ അപേക്ഷ മുതലുള്ള എല്ലാ ഘട്ടത്തിലും നിങ്ങൾക്കുള്ള സംശയങ്ങൾക്ക് മറുപടി നൽകാൻ എപ്പോഴും സജ്ജമായ സപ്പോർട്ട് ടീം.

 

ഉപസംഹാരം

 

വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഹോം ലോൺ അത്യന്താപേക്ഷിതമാണ്. ടെക്നോളജി വളർച്ചയോടെ ഇപ്പോൾ ഹോം ലോൺ എടുക്കാൻ വളരെ എളുപ്പത്തിലും യൂസർ ഫ്രണ്ട്ലിയുമായ വഴികളുണ്ട്. Bajaj Finserv App പോലെയുള്ള ഹോം ലോൺ ആപ്പുകൾ സൗകര്യം, സുതാര്യത, സുരക്ഷ എന്നിവ ഉറപ്പാക്കുന്നു.

നിങ്ങൾ ഒരു പുതിയ വീട് വാങ്ങാൻ തയാറെടുക്കുകയാണ് എങ്കിൽ, അതിന് സാമ്പത്തിക സഹായം ആവശ്യമാണ് എങ്കിൽ Bajaj Housing Finance വഴി സിമ്പിളായി അപേക്ഷിക്കാം. Bajaj Finance-ന്റെ ഉപകമ്പനിയാണ് ഇത്. ഇപ്പോൾ തന്നെ പുതിയ വീട് എന്ന ആശയം സാക്ഷാത്കരിക്കാൻ പ്രവർത്തനം തുടങ്ങാം.

click me!