ബജറ്റില്‍ കണ്ണുംനട്ട് ഊർജമേഖല; ജിഎസ്ടി കുറയ്ക്കുന്നത് മുതൽ പ്രതീക്ഷകൾ ഇതൊക്കെ

By Web Team  |  First Published Jan 12, 2024, 6:37 PM IST

ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതി ആയപ്പോക്കേും 1.13 ബില്യണ്‍ മൂല്യമുള്ള സോളാര്‍ പാനലാണ് രാജ്യം ഇറക്കുമതി ചെയ്തത്. അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കി സോളാര്‍ പാനലിന് വേണ്ടി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതുണ്ട്.  


ണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെ പ്രതീക്ഷയോടെ പുനരുപയോഗ ഊര്‍ജമേഖല. ശുദ്ധ ഊര്‍ജത്തിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ലോകം മുഴുവന്‍ അതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഇന്ത്യയിലും പുനരുപയോഗ ഊര്‍ജ മേഖലയ്ക്ക് അനുകൂലമായ നിര്‍ദേശങ്ങള്‍ ബജറ്റിലിടം പിടിക്കുമെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രതീക്ഷ. പുനരുപയോഗ ഊര്‍ജ മേഖലയിലേയ്ക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനും സുസ്ഥിര ഊര്‍ജ ഉല്‍പാദന മേഖലയിലേക്കുള്ള പരിവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും കാര്യക്ഷമമായ നയ രൂപീകരണം ഈ മേഖല ആവശ്യപ്പെടുന്നു. ഗ്രീന്‍ ഹൈഡ്രജന്‍, ബാറ്ററി സ്റ്റോറേജ് എന്നിവയ്ക്ക് ആവശ്യമായ ഉയര്‍ന്ന മൂലധനച്ചെലവ് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

പുനരുപയോഗ  ഊര്‍ജ ഉല്‍പാദന മേഖലയ്ക്ക് പിഎല്‍ഐ സ്കീമുകളും ബാറ്ററി സംഭരണത്തിന് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗും ബജറ്റില്‍ നിര്‍ദേശിക്കേണ്ടതുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പകുതി ആയപ്പോക്കേും 1.13 ബില്യണ്‍ മൂല്യമുള്ള സോളാര്‍ പാനലാണ് രാജ്യം ഇറക്കുമതി ചെയ്തത്. അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കി സോളാര്‍ പാനലിന് വേണ്ടി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതുണ്ട്.  ഹൈഡ്രജന്‍ ഊര്‍ജ ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കുന്നതിന് ജിഎസ്ടി നിരക്കുകള്‍ പരിഷ്കരിക്കേണ്ടതുണ്ട്. ഹൈഡ്രജനുള്ള ജിഎസ്ടി 5 ശതമാനം ആയി കുറയ്ക്കുന്നത് ഗതാഗത, വ്യവസായ മേഖലയ്ക്ക് ഗുണം ചെയ്യും. 2700 ചതുരശ്രയടിക്ക് മേല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് സോളാല്‍ പാനല്‍ നിര്‍ബന്ധമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാത്ത ഊര്‍ജോല്‍പാദന മേഖലയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നതില്‍ പ്രഖ്യാപനം ഉണ്ടാകണമെന്നും ഈ മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നു. പൊതു സ്വകാര്യ മേഖലയിലുള്ളവർ പുനരുപയോഗ ഊർജോല്‍പാദന രംഗത്ത് പ്രത്യേക നോഡല്‍ ഏജൻസി വേണമെന്നും ഇവർ പറയുന്നു.

 

Latest Videos

click me!