രാജ്യത്തെ മിനിമം വേതനം കൂട്ടാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. കുറഞ്ഞ ശമ്പളമുള്ള 2.7 ദശലക്ഷം തൊഴിലാളികൾക്ക് കൂലി വർദ്ധന പ്രയോജനം ചെയ്യും.
യുകെയില്‍ താമസിക്കുന്ന പ്രവാസികള്‍ക്കും കുടിയേറ്റത്തിന് ആഗ്രഹിക്കുന്നവര്‍ക്കും ആശ്വാസമേകി രാജ്യത്തെ മിനിമം വേതനം കൂട്ടാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത വർഷം ഏപ്രിൽ മുതൽ മിനിമം വേതനം മണിക്കൂറിൽ ഒരു പൗണ്ട് വർധിപ്പിച്ച് 11.44 പൗണ്ടായി (1193.41 രൂപ) ഉയർത്തും. നാഷണൽ ലിവിംഗ് വേജ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന മിനിമം വേതനം നിലവിൽ 23 വയസ്സിന് മുകളിലുള്ള തൊഴിലാളികൾക്ക് മണിക്കൂറിന് £10.42 (1087.01രൂപ) ആണ്. ഈ നിരക്ക് ആദ്യമായി 21, 22 വയസ്സുള്ളവർക്കും കൂടി ബാധകമാക്കാനും തീരുമാനമായി.
ALSO READ: ഗൗതം സിംഘാനിയക്ക് വമ്പൻ നഷ്ടം; വിവാഹമോചന വാർത്തയോടെ റെയ്മണ്ടിൻ്റെ ഓഹരി ഇടിഞ്ഞു
ഇതോടെ 23 വയസ്സുള്ള മുഴുവൻ സമയ തൊഴിലാളിക്ക് പ്രതിവർഷം 1,800 പൗണ്ടിന്റെയും (187774.84 രൂപ) 21 വയസ്സുള്ള ഒരാൾക്ക് 2,300 പൗണ്ടിന്റെയും (239934.51 രൂപ) വാർഷിക വർദ്ധനവ് ഉണ്ടാകും.21-22 വയസ് പ്രായമുള്ളവരുടെ നിലവിലെ കുറഞ്ഞ വേതനം മണിക്കൂറിന് 10.18 പൗണ്ടാണ് (1061.97രൂപ). 18-20 വയസ് പ്രായമുള്ളവർക്കുള്ള പ്രത്യേക ദേശീയ മിനിമം വേതനം 7.49 പൗണ്ടിൽ നിന്ന് മണിക്കൂറിന് 8.60 (897രൂപ) പൗണ്ടായി വർദ്ധിക്കും. കുറഞ്ഞ ശമ്പളമുള്ള 2.7 ദശലക്ഷം തൊഴിലാളികൾക്ക് കൂലി വർദ്ധന പ്രയോജനം ചെയ്യും. അപ്രന്റീസുകാർക്കും വർദ്ധന ലഭിക്കും, മണിക്കൂറിൽ 20% ശമ്പള വർദ്ധനവ് ആണ് ഇവർക്ക് ലഭിക്കുക. മണിക്കൂറിന് 5.28 പൗണ്ട് (897രൂപ) മുതൽ 6.40 (667) പൗണ്ട് വരെയായി വേതനം ഉയരും.
കുറഞ്ഞ വേതനത്തെക്കുറിച്ച് സർക്കാരിന് ഉപദേശം നൽകുന്ന ലോ പേ കമ്മീഷന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും അംഗീകരിച്ചിട്ടുണ്ട് . ഉയർന്ന ജീവിതച്ചെലവ് കാരണം ഗാർഹിക ബജറ്റുകൾ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഈ നീക്കം. കുടിയേറി പാർക്കുന്ന കുറഞ്ഞ വരുമാനമുള്ള ആളുകളാണ് ഉയർന്ന ഊർജ്ജ, ഭക്ഷണ ബില്ലുകൾ മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. ഇത് പരിഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് കൂലി വർധന