ഇന്ത്യക്കാർ പണം മുടക്കുന്നത് ഈ രാജ്യങ്ങള്‍ കാണാൻ; ചെറുപ്പക്കാർക്ക് കൂടുതൽ ഇഷ്ടം ഈ രാജ്യം, കാരണം ഇതോ..

By Web Team  |  First Published Jun 12, 2024, 3:42 PM IST

തായ്‌ലൻഡിൽ താമസിക്കുന്നതിനുള്ള സൗകര്യങ്ങള്‍ക്ക് തങ്ങളുടെ വെബ്സൈറ്റില്‍ തിരയുന്നതില്‍ 200 ശതമാനമാണ് വര്‍ധനയെന്ന് എയര്‍ബിഎന്‍ബി പറയുന്നു.


ന്ത്യയില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ അവധിക്കാലം ആഘോഷിക്കുന്നതിനായി ഏറ്റവുമധികം താല്‍പര്യം കാണിക്കുന്നത് വിസ ഇളവുള്ള രാജ്യങ്ങളിലേക്ക് പോകാനെന്ന് കണക്കുകള്‍. വിദേശത്തേക്ക് പോകുന്ന യുവസഞ്ചാരികളില്‍ 80 ശതമാനവും തിരഞ്ഞെടുക്കുന്നത് തായ്‌ലൻഡ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തായ്‌ലൻഡിൽ താമസിക്കുന്നതിനുള്ള സൗകര്യങ്ങള്‍ക്ക് തങ്ങളുടെ വെബ്സൈറ്റില്‍ തിരയുന്നതില്‍ 200 ശതമാനമാണ് വര്‍ധനയെന്ന് എയര്‍ബിഎന്‍ബി പറയുന്നു. ഇന്ത്യക്കാരായ വിനോദസഞ്ചാരികളുടെ ഒഴുക്കിനെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് വിസ ഇളവ് ഈ വര്‍ഷം നവംബര്‍ വരെ തായ്‌ലൻഡ് നീട്ടിയിട്ടുണ്ട്.
 
ഇന്ത്യക്കാര്‍ക്ക് വിസരഹിത പ്രവേശനം അനുവദിച്ച ശ്രീലങ്കയിലേക്കും ധാരാളം വിനോദസഞ്ചാരികള്‍ പോകുന്നുണ്ട്. ചെന്നൈയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ക്രൂയിസ് കപ്പലായ കോര്‍ഡേലിയ ഈ മാസം 15,000 പേരെയും അടുത്ത മാസം 25,000 പേരെയുമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ഈ മാസം വിസ ഇല്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന തായ്ലന്‍റ്, മലേഷ്യ, മൗറീഷ്യസ് എന്നിവിടങ്ങളിലേക്കുള്ള  വിമാന സര്‍വീസുകള്‍ക്കുള്ള തെരച്ചില്‍ 50 മുതല്‍ 80 ശതമാനം വരെ വര്‍ധിച്ചതായി  ഓണ്‍ലൈന്‍ യാത്രാ പോര്‍ട്ടലായ ഇക്സിഗോ വ്യക്തമാക്കി. തായ്ലന്‍റിനും മലേഷ്യക്കും പുറമേ നേപ്പാളിലേക്കുള്ള യാത്രകള്‍ക്കുള്ള ബുക്കിംഗില്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ധിച്ചതായി യാത്ര ഓണ്‍ലൈന്‍ അറിയിച്ചു. വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിലേക്കുള്ള യാത്രകളുടെ വിശദാംശങ്ങള്‍ തേടുന്നതില്‍ 27 ശതമാനം വളര്‍ച്ച ഉണ്ടെന്ന് മേക്ക് മൈ ട്രിപ്പും വ്യക്തമാക്കി.

ALSO READ: 'വർണവിവേചനം അരുത്', ഒന്നും രണ്ടുമല്ല, സംഭാവനയായി 16 കോടി നൽകി അമ്മമാരുടെ 'വണ്ടർ വുമൺ'

Latest Videos

കഴിഞ്ഞ വർഷം ഇതേ സമയവുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഇളവുകൾ വാഗ്ദാനം ചെയ്യുന്ന കസാക്കിസ്ഥാൻ (120%), മലേഷ്യ (85%), ഹോങ്കോംഗ് (65%), തായ്‌ലൻഡ് (35%), ശ്രീലങ്ക (30%) തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്ര അന്വേഷണങ്ങളിൽ വലിയ കുതിച്ചുചാട്ടം ആണ് ഉള്ളത്.

tags
click me!