ഇന്ത്യന്‍ കോഫീ ഹൗസ് തൊഴിലാളികള്‍ക്ക് ബോണസും ഉത്സവബത്തയും നല്‍കുന്നത് സംബന്ധിച്ച് മാനേജ്മെന്റും തൊഴിലാളികളും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കം ഒത്തുതീര്‍പ്പായി.
തിരുവനന്തപുരം: ഇന്ത്യൻ കോഫീ ഹൗസ് തൊഴിലാളികളുടെ ബോണസ്, ഉത്സവബത്ത എന്നിവ സംബന്ധിച്ച് നിലനിന്നിരുന്ന തർക്കം ഒത്തു തീർപ്പായി. സ്ഥാപനത്തില്‍ പതിനഞ്ച് വർഷം വരെ സർവീസ് ഉള്ള തൊഴിലാളികൾക്ക് 9000 രൂപയും, 15 വര്‍ഷം മുതൽ 25 വർഷം വരെ സർവീസ് ഉള്ള തൊഴിലാളികൾക്ക് 11,000 രൂപയും അതിൽ കൂടുതൽ സർവീസ് ഉള്ള തൊഴിലാളികള്‍ക്ക് 13000 രൂപയും ബോണസ് അല്ലെങ്കില്‍ ഉത്സവ ബത്തയായി ലഭിക്കും.
തിരുവനന്തപുരം അഡീഷണൽ ലേബർ കമ്മിഷണർ (ഐ.ആർ) കെ ശ്രീലാലിന്റെ അധ്യക്ഷതയിൽ ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ ചേർന്ന് അനുരഞ്ജന യോഗത്തിലാണ് തീരുമാനം. ബോണസ് ഈ മാസം 24ന് മുമ്പ് വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു. യോഗത്തിൽ ഇന്ത്യന്‍ കോഫീ ഹൗസ് മാനേജ്മെന്ഫ് പ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
undefined
Read also: കെഎസ്ആര്‍ടിസിയില്‍ ശമ്പളം പണം ആയി തന്നെ കൊടുക്കണം, കൂപ്പൺ വിതരണം അനുവദിക്കില്ലെന്ന് ഹൈക്കോടതി
കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങൾക്കും പെൻഷൻകാർക്കും കഴിഞ്ഞ ദിവസം ഉത്സവബത്ത പ്രഖ്യാപിച്ചിരുന്നു. യഥാക്രമം 6000 രൂപ, 2000 രൂപ എന്ന നിരക്കിലായിരിക്കും ഓണം ഉത്സവബത്ത നൽകുകയെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ക്ഷേമനിധി ബോർഡിലെ 38,000 സജീവ അംഗങ്ങൾക്കും 6223 പെൻഷൻകാർക്കും ഓണം ഉത്സവബത്ത നൽകുന്നതിനായി 24.04 കോടി രൂപയാണ് അനുവദിച്ചത്.
Read also: ഓണമടുത്തു, വ്യാജമദ്യ നിർമ്മാണം വ്യാപകമാവുന്നു; 504 ലിറ്റർ വ്യാജമദ്യവുമായി മൂന്നുപേർ പിടിയിൽ