വൻതോതിൽ ഭൂമി ഏറ്റെടുക്കുന്നതിനും ഏകദേശം ദശലക്ഷം ആളുകളെ പുനരധിവസിപ്പിക്കുന്നതിനുമുള്ള ബുദ്ധിമുട്ട് കാരണം സമീപപ്രദേശങ്ങളെ നവീകരിക്കാൻ മുംബൈയിലെ ഭരണാധികാരികൾ പതിറ്റാണ്ടുകളായി പാടുപെടുകയാണ്.
മുംബൈ: മുംബൈയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയുടെ പുനർവികസനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി ശതകോടീശ്വരൻ അദാനിക്ക് ലഭിച്ചു. മഹാരാഷ്ട്ര സംസ്ഥാന സർക്കാർ അനുമതി നൽകിയതായി പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വർഷം അവസാനം 5070 കോടി രൂപയുടെ (620 മില്യൺ ഡോളർ) ലേലം വിളിച്ചാണ് അദാനി പദ്ധതി നേടിയത്.
20 ദശലക്ഷത്തിലധികം ആളുകൾ വസിക്കുന്ന ധാരാവി ചേരി ഏകദേശം 620 ഏക്കറിൽ (250 ഹെക്ടർ) വ്യാപിച്ചുകിടക്കുന്നതാണ്. സ്ലംഡോഗ് മില്യണയർ എന്ന സിനിമയിലൂടെ പ്രശസ്തമായ ധാരാവിയിൽ ജെപി മോർഗൻ ഓഫീസുകൾ ഉൾപ്പെടെ ഷോപ്പിംഗ് മാളുകൾ, എംബസികൾ, ബാങ്കുകൾ എന്നിവയുണ്ട്.
undefined
ALSO READ: 'നീ പൊന്നപ്പനല്ലടാ തങ്കപ്പൻ' തക്കാളി വിറ്റ് കർഷകൻ കോടീശ്വരനായി
വൻതോതിൽ ഭൂമി ഏറ്റെടുക്കുന്നതിനും ഏകദേശം 1 ദശലക്ഷം ആളുകളെ പുനരധിവസിപ്പിക്കുന്നതിനുമുള്ള ബുദ്ധിമുട്ട് കാരണം സമീപപ്രദേശങ്ങളെ നവീകരിക്കാൻ മുംബൈയിലെ ഭരണാധികാരികൾ പതിറ്റാണ്ടുകളായി പാടുപെടുകയാണ്.
ധാരാവിയെക്കുറിച്ചുള്ള അദാനിയുടെ പദ്ധതികൾ ഇപ്പോഴും അവ്യക്തമാണെങ്കിലും, ചേരിയെ ആധുനിക അപ്പാർട്ടുമെന്റുകളിലേക്കും ഓഫീസുകളിലേക്കും മാളുകളിലേക്കും മാറ്റിയേക്കാം എന്നാണ് സൂചന. 23,000 കോടിയുടെ പദ്ധതിയുടെ ആദ്യഘട്ടം ഏഴ് വർഷത്തിനുള്ളിൽ പൂർത്തിയാകും. 17 വർഷത്തിനുള്ളിലാണ് പദ്ധതി പൂർത്തിയാകും. നഗരമധ്യത്തിൽ നിന്ന് വളരെ ദൂരെ വീടുകളും വ്യാപാര സ്ഥാപനങ്ങളും മാറ്റപ്പെടുമെന്ന ആശങ്കയുള്ള പ്രാദേശിക നിവാസികള്‍ ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു. മോശം സൗകര്യങ്ങളുള്ള ചെറിയ അപ്പാർട്ടുമെന്റുകളിലേക്ക് തങ്ങളെ ഒഴിവാക്കുമെന്ന് ഇവർ ഭയപ്പെടുന്നതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.
ALSO READ: 'വിദ്യാഭ്യാസമാണോ വിജയമന്ത്രം'; ഇന്ത്യയിലെ സമ്പന്നരായ വ്യവസായികളുടെ യോഗ്യതകൾ ഇതാ
ധാരാവി നവീകരണത്തിനായുള്ള ടെണ്ടർ എട്ട് മാസം മുമ്പ് അദാനി നേടിയിരുന്നെങ്കിലും തുടർനടപടികൾ വൈകുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ധാരാവിയുടെ വികസനത്തിനായി സർക്കാർ ടെണ്ടർ ക്ഷണിച്ചത്. ശ്രീ നമാൻ ഡെവലപേഴ്സ്, ഡി.എൽ.എഫ് എന്നീ കമ്പനികളും പദ്ധതിക്കായി രംഗത്തുണ്ടായിരുന്നെങ്കിലും അദാനി ഗ്രൂപ് കൂടുതൽ തുക മുടക്കി ടെണ്ടർ സ്വന്തമാക്കുകയായിരുന്നു.