സിനിമാ പ്രേമികൾ ആണോ? ടിക്കറ്റ് സൗജന്യമായി നേടാം, ഈ ക്രെഡിറ്റ് കാർഡുകൾ സൂപ്പറാണ്

By Web Team  |  First Published Dec 17, 2024, 7:27 PM IST

കോംപ്ലിമെൻ്ററി മൂവി ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്ന മികച്ച ക്രെഡിറ്റ് കാർഡുകൾ


സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓഫറുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾ പരിചയപ്പെടാം. ഈ ക്രെഡിറ്റ് കാർഡുകൾ കോംപ്ലിമെൻ്ററി മൂവി ടിക്കറ്റുകൾ, റെസ്റ്റോറന്റ് റിസർവഷൻ ചാർജുകളിൽ കിഴിവ് ക്യാഷ്ബാക്കുകൾ തുടങ്ങി നിരവധി ഓഫറുകൾ നൽകുന്നു. 

കോംപ്ലിമെൻ്ററി മൂവി ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്ന മികച്ച ക്രെഡിറ്റ് കാർഡുകൾ

Latest Videos

undefined

1. അർബിഎൽ ബുക്ക് മൈ ഷോ പ്ലേ ക്രെഡിറ്റ് കാർഡ്

* ബുക്ക് മൈ ഷോ ആപ്പ് അല്ലെങ്കിൽ വെബ്‌സൈറ്റ് വഴി സിനിമകൾ, നാടകങ്ങൾ,സ്‌പോർട്‌സ് ഷോകൾ എന്നിവയ്‌ക്കുള്ള ടിക്കറ്റ് ബുക്കിംഗിൽ പരമാവധി 500 രൂപ വരെ കിഴിവ് നേടാം.
* ബുക്ക് മൈ ഷോയിൽ ബില്ലിംഗ് സൈക്കിളിൽ 5,000 രൂപ ചെലവഴിച്ചതിന് ശേഷം എല്ലാ മാസവും 500 രൂപ ക്യാഷ് ബാക്ക് നേടാം.
* ബുക്ക് മൈ ഷോയിൽ നിന്ന് കുറഞ്ഞത് 2 സിനിമാ ടിക്കറ്റുകൾ വാങ്ങിയാൽ എല്ലാ മാസവും ഭക്ഷണത്തിനും പാനീയങ്ങൾക്കും 100 രൂപ വരെ കിഴിവ് നേടാം.

2. ആക്സിസ് ബാങ്ക് നിയോ ക്രെഡിറ്റ് കാർഡ്

* ബുക്ക് മൈ ഷോ ആപ്പിൽ നിന്നോ വെബ്സൈറ്റിൽ നിന്നോ ബുക്ക് ചെയ്യുമ്പോൾ സിനിമാ ടിക്കറ്റിൽ 10% കിഴിവ് 
* മിന്ത്രയിൽ നിന്ന് ഷോപ്പിംഗ് നടത്തിയാൽ 10% കിഴിവ്..
* സോമാറ്റോയിൽ നിന്ന് 40% കിഴിവിൽ ഭക്ഷണം വാങ്ങാം
* ആമസോൺ പേ വഴി മൊബൈൽ റീചാർജുകൾ, ബ്രോഡ്‌ബാൻഡ് ബിൽ പേയ്‌മെൻ്റുകൾ എന്നിവയിൽ 5% തൽക്ഷണ ക്യാഷ്ബാക്ക് ലഭിക്കും..

3. പിവിആർ ഐനോക്സ് കൊട്ടക് ക്രെഡിറ്റ് കാർഡ്

* ഒരു ബില്ലിംഗ് സൈക്കിളിൽ 10,000 ചെലവഴിച്ചാൽ പിവിആർ ഐനോക്സിൽ ഭക്ഷണത്തിനും പാനീയങ്ങൾക്കും 20% കിഴിവ് നേടാം
* പിവിആർ ഐനോക്സ് തിയേറ്ററിൽ സിനിമാ ടിക്കറ്റുകൾക്ക് 5% കിഴിവ് 
* ആദ്യ വർഷത്തേക്ക് വാർഷിക ഫീസ് ഇല്ല.
* തിരഞ്ഞെടുത്ത  പിവിആർ ഐനോക്സ് ഇൻ-സിനിമാ ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം 

click me!