ഈ ബാങ്കുകളുടെ ഡെബിറ്റ് കാർഡുകൾക്കൊപ്പം സൗജന്യ ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. ആക്‌സിഡന്റ് ഇൻഷുറൻസ്, പർച്ചേസ് പ്രൊട്ടക്ഷൻ, ബാഗേജ് ലോസ് ഇൻഷുറൻസ് എന്നിവയും ഇൻഷുറൻസ് പരിരക്ഷയ്ക്കുള്ള പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഒട്ടുമിക്ക ബാങ്കുകളുടെയും ഡെബിറ്റ് കാർഡുകൾ സൗജന്യ ഇൻഷുറൻസ് പരിരക്ഷ കൂടി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഡെബിറ്റ് കാർഡ് ഉപയോക്താക്കളിൽ ഭൂരിഭാഗം പേർക്കും കാർഡ് നൽകുന്ന സൗജന്യ ഇൻഷുറന്‍സ് പരിരക്ഷയെക്കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം. ആക്‌സിഡന്റ് ഇൻഷുറൻസ്, പർച്ചേസ് പ്രൊട്ടക്ഷൻ, ബാഗേജ് ലോസ് ഇൻഷുറൻസ് എന്നിവയും ഇൻഷുറൻസ് പരിരക്ഷയ്ക്കുള്ള പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൗജന്യ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്ന ബാങ്കുകൾ ഏതൊക്കെയെന്നറിയാം.
ALSO READ: വിപണിയിൽ 'വിലയുദ്ധം'; കരുനീക്കി മുകേഷ് അംബാനി
എസ്ബിഐ:
ഉപയോക്താക്കളുടെ കൈവശമുള്ള ഡെബിറ്റ് വിവിധ കാറ്റഗറിയിലുളളതാണ്. ഇതിന്റ തരം അനുസരിച്ചാണ് എസ്ബിഐ നൽകുന്ന ഇൻഷുറൻസ് പ്ലാനുകൾ.അപകടങ്ങൾക്കു നൽകുന്ന ഇൻഷുറൻസിന് പുറമെ എയർ ആക്‌സിഡന്റൽ ഡെത്ത് ഇൻഷുറന്‌സും എസ്ബിഐ കാർഡ് ഉപയോക്താക്കൾക്ക് ലഭിക്കും. എയർലൈൻ നൽകുന്ന ഇൻഷുറൻസ് കവറേജിന് പുറമെയാണിത്. യാത്രക്കിടയില്‍ ലഗേജ് നഷ്ടപ്പെട്ടാൽ ബാഗേജ് ലോസ് കാറ്റഗറിയിൽ ഇൻഷുറൻസ് ലഭിക്കും. ഇതിന് ചില നിബന്ധനകൾ കൂടിയുണ്ട്. വിമാനയാത്രാ ടിക്കറ്റ് എസ്ബിഐ കാർഡ് മുഖേന എടുത്തതായിരിക്കണമെന്ന് മാത്രമല്ല, അപകടം സംഭവിച്ച തീയതി മുതൽ 90 ദിവസത്തിനുള്ളിൽ ഒരു തവണയെങ്കിലും കാർഡ് ഉപയോഗിച്ചിരിക്കുകയും വേണം. മാത്രമല്ല എസ്ബിഐ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയ ആഭരണങ്ങൾ, വിലപിടിച്ച കല്ലുകൾ തുടങ്ങിയ സാധനങ്ങൾക്കും ഇൻഷുറൻസ് കവറേജ് ലഭിക്കും. 90 ദിവസത്തിനുള്ളിൽ ഒരു ലക്ഷം രൂപ വരെയാണ് ആനുകൂല്യമായി ലഭിക്കുക.
undefined
ALSO READ: 9 ശതമാനത്തിന് മുകളിൽ പലിശ; ഫിക്സഡ് ഡെപ്പോസിറ്റിന് വമ്പൻ പലിശയുമായി ഈ മൂന്ന് ബാങ്കുകൾ
കൊട്ടക് മഹീന്ദ്ര ബാങ്ക്:
അപകടമരണങ്ങൾക്ക് ,കൊട്ടക് മഹീന്ദ്ര ഡെബിറ്റ് കാർഡുകൾ 25 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷയായി നൽകുന്നുണ്ട്. എന്നാൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിന് ചില നിബന്ധനകളും ബാങ്ക് മുന്നോട്ടുവെയ്ക്കുന്നുണ്ട്. അപകടം നടന്ന് 90 ദിവസത്തിനുള്ളിൽ ഏതെങ്കിലും വിധത്തിലുള്ള എടിഎം ഇടപാട് നടന്നിരിക്കണമെന്നാണ് നിബന്ധന.പോയിന്റ് ഓഫ് സെയിൽ ട്രാൻസാക്ഷൻ, ഇ-കൊമേഴ്സ് പർച്ചേസ്, എടിഎം ഇടപാട് പാലുള്ള കാർഡിന്റെ ഒരു ഉപയോഗമെങ്കിലും നടന്നാൽ മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളു. ഉപയോക്താവിന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ട കാർഡുകൾക്ക് ലോസ്റ്റ് കാർഡ് ല്യാബിലിറ്റി കവറേജും നൽകുന്നുണ്ട്. ഇത്തര്ത്തിൽ മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ കാർഡുകൾക്ക് 6 ലക്ഷം രൂപവരെയാണ് ഇൻഷുറൻസ് കവറേജ്.
ALSO READ: ജിയോയെ വിജയിപ്പിച്ച അതേ തന്ത്രവുമായി മുകേഷ് അംബാനി; പെപ്‌സികോയെയും കൊക്കകോളയെയും വെല്ലുവിളിച്ച് കാമ്പ കോള
എച്ച്ഡിഎഫ്‌സി ബാങ്ക്
അപകടങ്ങൾക്ക് ആക്‌സിഡന്റൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട് എച്ച്ഡിഎഫ്‌സി ബാങ്ക്. സാധാരണ അപകടങ്ങൾക്ക് 5 ലക്ഷം രൂപയാണ് നൽകുക. അതേ സമയം എയർ ആക്‌സിഡന്റൽ ഇൻഷുറൻസിനത്തിൽ ഒരു കോടി രൂപ വരെ ലഭിക്കും.
ALSO READ:'ആ പണി ഞങ്ങൾ ചെയ്യില്ല'; വെളിപ്പെടുത്തലുമായി ഫ്ലിപ്കാർട്ട്