ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ലോൺ, അകാലത്തിൽ പിൻവലിക്കൽ സൗകര്യങ്ങൾ എന്നിവ ബാങ്ക് വാഗ്ദാനം നൽകുന്നുണ്ട്.
ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ, ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്ക് ഇന്ന് മുതൽ വർധിപ്പിച്ചു. ആറ് മാസം മുതൽ ഒരു വർഷത്തിൽ താഴെയുള്ള ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് വർധിപ്പിച്ചത്.
സൂപ്പർ സീനിയർ പൗരന്മാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത 666 ദിവസത്തെ ഫിക്സഡ് ഡിപ്പോസിറ്റിന്, ബാങ്ക് ഇപ്പോൾ പ്രതിവർഷം 8.10 ശതമാനം എന്ന ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 180 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെയുള്ള, മൂന്ന് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ആറ് ശതമാനമായി വർദ്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് കോടി രൂപ മുതൽ 10 കോടി രൂപയിൽ താഴെ വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക്, ആറ് മുതൽ ഏഴ് മാസം വരെയുള്ള കാലാവധിയിൽ 6.50 ശതമാനം പലിശയും ഏഴ് മാസം മുതൽ ഒരു വർഷത്തിൽ താഴെ കാലാവധിയിൽ 6.75 ശതമാനം വരെയും ബാങ്ക് പലിശ നൽകും.
undefined
സൂപ്പർ സീനിയർ സിറ്റിസൺസ് നടത്തുന്ന നിക്ഷേപങ്ങൾക്ക് 0.65 ശതമാനം അധിക പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാരുടെ 3 കോടി രൂപയിൽ താഴെയുള്ള, ആറ് മാസവും അതിനുമുകളിലും കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 0.50 ശതമാനം അധിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
കൂടാതെ, പൊതുജനങ്ങൾ ഉൾപ്പെടെ എല്ലാ ഉപഭോക്താക്കൾക്കും ഏറ്റവും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന '666 ഡേയ്‌സ് - ഫിക്‌സഡ് ഡെപ്പോസിറ്റ്' സ്‌കീം ബാങ്ക് ആരംഭിച്ചിട്ടുണ്ട്. 7.30 ശതമാനം ആണ് ഇതിന്റെ പലിശ നിരക്ക്. ഇതിൽ മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനം പലിശയും സൂപ്പർ സീനിയർ സിറ്റിസൺസിന് 7.95 ശതമാനം പലിശയും ബാങ്ക് നൽകുന്നുണ്ട്. കൂടാതെ, ഫിക്സഡ് ഡിപ്പോസിറ്റിന്മേലുള്ള ലോൺ, അകാലത്തിൽ പിൻവലിക്കൽ സൗകര്യങ്ങൾ എന്നിവ ബാങ്ക് വാഗ്ദാനം നൽകുന്നുണ്ട്.
ബാങ്ക് ഓഫ് ഇന്ത്യയിൽ സ്ഥിര നിക്ഷേപങ്ങൾ ആരംഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖ സന്ദർശിക്കാം അതുമല്ലെങ്കിൽ ബാങ്കിന്റെ 'ഓമ്‌നി നിയോ ആപ്പ്' ഉപയോഗിക്കാം അല്ലെങ്കിൽ, ഇൻ്റർനെറ്റ് ബാങ്കിംഗ് വഴി നിക്ഷേപിക്കാനോ ഉള്ള ഓപ്ഷൻ ഉണ്ട്.