ഫിക്സഡ് ഡെപോസിറ്റിന് ഉയർന്ന പലിശ; റിപ്പോ ഉയർന്നതിന് പിന്നാലെ പലിശ നിരക്ക് ഉയർത്തി ഈ ബാങ്ക്

By Web Team  |  First Published Oct 1, 2022, 1:46 PM IST

ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുന്നവർക്ക് സുവർണ കാലമാണ്. റിപ്പോ ഉയർന്നതിന് പിന്നാലെ രാജ്യത്തെ ഈ പൊതുമേഖലാ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ കുത്തനെ കൂട്ടി  
 


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് ഉയർത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തെ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യ 2 കോടി രൂപയിൽ താഴെയുള്ള ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് ഉയർത്തി. പുതുക്കിയ നിരക്കുകൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പണപ്പെരുപ്പം ഉയർന്നു നിൽക്കുന്ന സാഹചര്യത്തിലാണ് ആർബിഐ റിപ്പോ നിരക്ക് തുടർച്ചയായ നാലാമത്തെ തവണയും വർദ്ധിപ്പിച്ചത്. 

റീട്ടെയിൽ നിക്ഷേപകർക്ക് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 2.85 ശതമാനം മുതൽ 5.75 ശതമാനം വരെ പലിശ നിരക്കാണ് ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല 555 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് പരമാവധി 6.05 ശതമാനം പലിശയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 

Latest Videos

Read Also: മുതിർന്ന പൗരമാരുടെ ഇളവുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പുതിയ നിരക്കുകൾ ഇങ്ങനെ

പുതുക്കിയ നിരക്കുകൾ അറിയാം

ഏഴ് ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് .2.85 ശതമാനം പലിശയാണ് ലഭിക്കുക. 46 ദിവസം മുതൽ 179 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.85 ശതമാനം പലിശ ലഭിക്കും. 180 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.35 ശതമാനമാണ് പലിശ. ഒരു വർഷം മുതൽ 554 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനം  പലിശ ലഭിക്കും. 556 ദിവസം മുതൽ 3 വർഷം വരെ കാലാവധിയുള്ള  നിക്ഷേപങ്ങൾക്ക് 5.50 ശതമാനമാണ് പലിശ നിരക്ക്. മൂന്ന് മുതൽ അഞ്ച്  വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ആറ് ശതമാനം പലിശയും അഞ്ച് മുതൽ പത്ത് വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 5.75 ശതമാനം പലിശയും ലഭിക്കും..

click me!