2025 ഏപ്രിലിൽ എത്ര ദിവസം ബാങ്കുകൾ അവധിയായിരിക്കുമെന്ന് അറിയാം.
പുതിയ സാമ്പത്തിക വർഷം ആരംഭിച്ചു. ഇനി ബാങ്കിലെത്തി ചെയ്യേണ്ട നിരവധി കാര്യങ്ങൾ ഉണ്ടാകാം. അതിനാൽ തന്നെ ബാങ്കുകളുടെ അവധി പട്ടിക അറിഞ്ഞിരിക്കുന്നത് നല്ലതാണ്. 2025 ഏപ്രിലിൽ എത്ര ദിവസം ബാങ്കുകൾ അവധിയായിരിക്കുമെന്ന് അറിയാം.
2025 ഏപ്രിലിലെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക
ഏപ്രിൽ 1 - സാമ്പത്തിക വർഷത്തിൻ്റെ തുടക്കം- മേഘാലയ, ഛത്തീസ്ഗഢ്, മിസോറാം, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കും.
ഏപ്രിൽ 5: ബാബു ജഗ്ജീവൻ റാം ജയന്തി - ഹൈദരാബാദിൽ ബാങ്ക് അവധി
ഏപ്രിൽ 6: ഞായർ
ഏപ്രിൽ 10: മഹാവീർ ജയന്തി
ഏപ്രിൽ 12: രണ്ടാം ശനിയാഴ്ച
ഏപ്രിൽ 13: ഞായർ
ഏപ്രിൽ 14: ഡോ. ഭീംറാവു അംബേദ്കർ ജയന്തി, വിഷു- ബാങ്ക് അവധി
ഏപ്രിൽ 15: ബംഗാളി പുതുവത്സരം, ഹിമാചൽ ദിനം - അഗർത്തല, ഗുവാഹത്തി, ഇറ്റാനഗർ, കൊൽക്കത്ത എന്നിവിടങ്ങളിൽ അവധി
ഏപ്രിൽ 16: ബൊഹാഗ് ബിഹു- ഗുവാഹത്തിയിൽ ബാങ്ക് അവധി
ഏപ്രിൽ 18: ദുഃഖവെള്ളി
ഏപ്രിൽ 20: ഞായർ
ഏപ്രിൽ 21: ഗാരിയ പൂജ - അഗർത്തലയിൽ ബാങ്ക് അവധി
ഏപ്രിൽ 26: നാലാമത്തെ ശനിയാഴ്ച
ഏപ്രിൽ 27: ഞായർ
ഏപ്രിൽ 29: പരശുരാമൻ ജയ- ഷിംലയിൽ ബാങ്ക് അവധി
ഏപ്രിൽ 30: ബസവ ജയന്തി, അക്ഷയ തൃതീയ