ചെലവാക്കുന്നതിന് അനുസരിച്ച് റിവാർഡുകളും ക്യാഷ്ബാക്കും നേടാൻ സഹായിക്കുന്നതാണ് ഈ കാർഡുകൾ. പച്ചക്കറി വാങ്ങുമ്പോഴും യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുമ്പോഴും ട്രാവൽ ബുക്കിങ്ങിനും ഓൺലൈൻ പർച്ചേസിനും എല്ലാം ഇത്തരത്തിൽ റിവാർഡ് നേടാം.
മൊബൈൽ ട്രാൻസാക്ഷനുകൾ സാർവത്രികമായതോടെ റിവാർഡ് ആപ്പുകളും ജനകീയമായി. ചെലവാക്കുന്നതിന് അനുസരിച്ച് റിവാർഡുകളും ക്യാഷ്ബാക്കും നേടാൻ സഹായിക്കുന്നതാണ് ഈ കാർഡുകൾ. പച്ചക്കറി വാങ്ങുമ്പോഴും യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുമ്പോഴും ട്രാവൽ ബുക്കിങ്ങിനും ഓൺലൈൻ പർച്ചേസിനും എല്ലാം ഇത്തരത്തിൽ റിവാർഡ് നേടാം. കൂടുതൽ ഉപയോക്താക്കൾ ഈ സേവനം പ്രയോജനപ്പെടുത്തുന്നതോടെ ബോണസുകളും കിഴിവുകളും ക്യാഷ്ബാക്കും ഉൾപ്പെടെ കൂടുതൽ നേട്ടം നൽകുകയാണ്.
ഈ ലേഖനം തുടർന്നു വായിച്ചാൽ നിങ്ങളുടെ ഷോപ്പിങ്ങുകളിൽ എങ്ങനെ റിവാർഡ് ആപ്പുകൾ ഉപയോഗിക്കാമെന്നും അവയുടെ പ്രയോജവും തിരിച്ചറിയാം. മാത്രമല്ല Google Pay അല്ലെങ്കിൽ Bajaj Finserv BBPS തുടങ്ങിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് എങ്ങനെ നിങ്ങളുടെ ബിൽ പെയ്മെന്റുകളെ റിവാർഡ്സുമായി ചേർക്കാമെന്നും അറിയാം.
1. ഓരോ ഇടപാടും സേവിങ്സ് ആക്കി മാറ്റാം
റിവാർഡ് ആപ്പുകൾ ഉപയോഗിക്കുന്നതിന്റെ വലിയ ഗുണം എന്താണെന്നാൽ ഓരോ ഇടപാടിലൂടെയും നിങ്ങൾക്ക് സേവ് ചെയ്യാനാകും. ബിൽ, ഓൺലൈൻ ഷോപ്പിങ്, ദിവസവുമുള്ള ചെറിയ പർച്ചേസുകൾ എന്നിവയിലൂടെ പോയിന്റുകൾ നേടാം, ക്യാഷ്ബാക്ക് സ്വന്തമാക്കാം, ഡിസ്കൗണ്ട് നേടാം. ഇതിലൂടെ ലഭിക്കുന്ന റിവാർഡുകൾ തുടക്കത്തിൽ ചെറുതാണെങ്കിലും കാലക്രമേണ വലിയ സേവിങ്സ് ആക്കി മാറ്റാം. മൊബൈൽ റീച്ചാർജ്, ഫാസ്റ്റാഗ് അക്കൗണ്ട് എന്നിവയിലും വിവിധ പ്ലാറ്റ്ഫോമുകൾ ക്യാഷ്ബാക്കും ലോയൽറ്റി പോയിന്റുകളും നൽകും. ഈ റിവാർഡുകൾ പിന്നീടുള്ള ഇടപാടുകളിൽ റിഡീം ചെയ്ത് കൂടുതൽ ഡിസ്കൗണ്ടുകൾ നേടാം. ദീർഘകാലം നിങ്ങൾക്ക് സേവിങ്ങ്സിനുള്ള അവസരവുമായി മാറും.
2. ബിൽ പെയ്മന്റുകൾ, റിവാർഡ് കളക്ഷൻ എന്നിവ എളുപ്പത്തിൽ
ബില്ലുകൾ ഓർത്തുവച്ച് അടയ്ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. റിാവർഡ് ആപ്പുകളിലൂടെ ഇത് എളുപ്പത്തിൽ സാധിക്കും. വിവിധ ബില്ലുകൾ ഒരുമിച്ച്, ഒരു പ്ലാറ്റ്ഫോമിലൂടെ അടയ്ക്കാം. റിവാർഡും നേടാം. ഓരോ ബിൽ അടയ്ക്കുമ്പോഴും ക്യാഷ്ബാക്കും നേടാം. ഉദാഹരണത്തിന് Bajaj Finserv പ്ലാറ്റ്ഫോം വളരെ എളുപ്പത്തിൽ ബിൽ അടയ്ക്കാൻ സഹായിക്കും. വൈദ്യുതി, ഗ്യാസ്, വെള്ളം, മൊബൈൽ റീച്ചാർജ് ഇവയെല്ലാം ഒറ്റ ആപ്പിലൂടെ ചെയ്യാം. ഓരോ ഇടപാടിനും ശേഷം റിവാർഡുകൾ നേടാം. ഇത് സേവിങ്സ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സാമ്പത്തിക ബാധ്യതയും കുറയ്ക്കും. സേവിങ്സ് നിക്ഷേപം പോലെ മെച്ചപ്പെട്ട കാര്യങ്ങൾക്കായി ചെലവാക്കാനുമാകും.
3. എല്ലാത്തരം ഷോപ്പർമാർക്കും റിവാർഡ്
എല്ലാത്തരം ആളുകൾക്കും റിവാർഡ് നേടാനാകും. സ്ഥിരമായി ഓൺലൈനിൽ വാങ്ങുന്നവർക്കും ലോക്കൽ സ്റ്റോറിൽ നിന്ന് വാങ്ങുന്നവർക്കും ഒരുപോലെ ഇത് പ്രയോജനം ചെയ്യും. പലവ്യജ്ഞനം, ഡൈനിങ്, ട്രാവൽ, ഇലക്ട്രോണിക്സ് എന്നിങ്ങനെ നിരവധി ഓഫറുകൾ നേടാം. ജനകീയ പ്ലാറ്റ്ഫോമുകളായ Cred, Bajaj Finserv എന്നിവ റീട്ടെയിലർ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ, യൂട്ടിലിറ്റി സ്ഥാപനങ്ങൾ എന്നിവരോട് ചേർന്ന് ഇത് എളുപ്പമാക്കിയിട്ടുണ്ട്. സ്കൂൾ ഫീസ്, വീട്ടുസാധനങ്ങളുടെ പർച്ചേസ്, വിമാനടിക്കറ്റ് തുടങ്ങിയ സേവനങ്ങളിൽ വരെ നിങ്ങൾക്ക് കിഴിവുകളും ഡിസ്കൗണ്ടുകളും നേടാം. എളുപ്പം നിങ്ങളുടെ സാമ്പത്തികം കൈകാര്യം ചെയ്യാം.
4. ഡിസ്കൗണ്ടുകളും പ്രത്യേക ഓഫറുകളും
റിവാർഡ് ആപ്പുകളിലൂടെ പ്രത്യേകം ഡിസ്കൗണ്ടുകളും പ്രത്യേകം ഓഫറുകളും ഉപയോക്താക്കൾക്ക് നേടാം. സാധാരണ പെയ്മെന്റ് രീതികളിലൂടെ ലഭിക്കാത്ത സേവനങ്ങൾ സ്വന്തമാക്കാം. വിവിധ ഡീലുകളിലൂടെ പുതിയ ഗാഡ്ജറ്റ് വാങ്ങുമ്പോഴോ, വെക്കേഷൻ ബുക്ക് ചെയ്യുമ്പോഴോ, ഗ്യാസ് ബുക്ക് ചെയ്യുമ്പോഴോ വരെ നിങ്ങൾക്ക് സേവിങ്സ് നേടാം. ഈ ആപ്പുകൾ മിക്കപ്പോഴും പ്രത്യേകം പ്രൊമോഷനുകളും അഡീഷണൽ ക്യാഷ്ബാക്കും ഡിസ്കൗണ്ടും നൽകുന്നുണ്ട്. ബിൽ പെയ്മെന്റിനും ഓൺലൈൻ ഷോപ്പിങ്ങിനും ഇത് ലഭ്യമാണ്. പരിമിതകാലത്തേക്ക് നൽകുന്ന ഈ ഓഫറുകൾ കൂടുതൽ സേവ് ചെയ്യാൻ നിങ്ങളെ സഹായിക്കും. ബജറ്റിനെക്കുറിച്ച് ചിന്തയുള്ള ഉപയോക്താക്കൾക്ക് ഒഴിവാക്കാനാകാത്ത സേവനമാണ് ഇത്.
5. സാമ്പത്തിക അച്ചടക്കം പഠിക്കാം
സേവിങ്സ് ശീലത്തിന് പുറമെ റിവാർഡ് ആപ്പുകളിലൂടെ സാമ്പത്തിക അച്ചടക്കവും ശീലമാക്കാം. ഈ ആപ്പുകൾ നിങ്ങളുടെ ചെലവുകൾ കൃത്യമായി എങ്ങനെയാണെന്ന് വിശദീകരിക്കും. ഇതിലൂടെ നിങ്ങളുടെ പണം ചെലവഴിക്കുന്ന രീതി തിരിച്ചറിയാം. ആപ്പുകളിലൂടെ ധന ദുർവ്യയം തിരിച്ചറിഞ്ഞ് തടയാം. ബജറ്റിന് അനുസരിച്ച് മാത്രം ചെലവാക്കാൻ പഠിക്കാം, അതിനുള്ള അഡ്ജസ്റ്റ്മെന്റുകൾ നടത്താം. മാത്രമല്ല നിങ്ങളുടെ ഇടപാടുകളുടെ ഹിസ്റ്ററി അറിയാനുമാകും. ബിൽ പെയ്മെന്റുകൾ മറ്റു ചെലവുകൾ എന്നിവ ഇതിലൂടെ റിവ്യൂ ചെയ്യാം. സുതാര്യമായ രീതിയിൽ നിങ്ങളുടെ ഇടപാടുകളുടെ സ്ഥിതി അറിയാനാകു എന്ന് മാത്രമല്ല പണം എങ്ങനെയാണ് ചെലവഴിക്കുന്നത് എത്രമാത്രം സേവ് ചെയ്യുന്നുണ്ട് എന്നെല്ലാം തിരിച്ചറിയാം.
6. യാത്രകൾ പ്ലാൻ ചെയ്യാം, പോക്കറ്റ് ചോരാതെ
യാത്ര ചെയ്യുമ്പോൾ വിമാനടിക്കറ്റ് ബുക്കിങ്, ഹോട്ടൽ ബുക്കിങ്, വാഹനങ്ങൾ എന്നിവയിൽ റിവാർഡ് ആപ്പുകൾ വഴി പോയിന്റുകൾ നേടാം. യാത്രയുമായി ബന്ധപ്പെട്ട ചെലവുകളിൽ പോയിന്റുകൾ റിഡീം ചെയ്യാം. ബിസിനസ് ട്രിപ്പുകളിലും വെക്കേഷനുകളിലും ഇങ്ങനെ സേവിങ്സുകൾ നേടാം. സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഇരട്ട നേട്ടവും ഉണ്ട്. അതായത് സൗകര്യത്തോടെ ബുക്കിങ് നടത്താം, ഒപ്പം സേവിങ്ങ്സും ആകും.
7. സേവ് ചെയ്യാൻ അധികമായി ഒന്നും ചെയ്യേണ്ട
റിവാർഡ്സ് നേടാൻ നിങ്ങൾ ഈ ആപ്പുകളിൽ അധികമായി ഒന്നും ചെയ്യേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ സൗകര്യം. മറ്റു ലോയൽറ്റി പ്രോഗ്രാമുകൾ പോലെ ഫോം ഫിൽ ചെയ്യേണ്ട. ആപ്പ് സ്വയമേ നിങ്ങളുടെ ട്രാൻസാക്ഷനുകൾക്ക് അനുസൃതമായി റിവാർഡുകൾ ക്രെഡിറ്റ് ചെയ്യും. അതായത് ആപ്പ് ഉപയോഗിക്കുന്നതിലൂടെ മാത്രം നിങ്ങൾക്ക് ബോൺസ് പോയിന്റുകൾ നേടാം. ഉദാഹരണത്തിന് Bajaj Finserv, Google Pay, അല്ലെങ്കിൽ Cred ഉപയോഗിച്ച് ബിൽ അടയ്ക്കുമ്പോഴോ റീച്ചാർജ് ചെയ്യുമ്പോഴോ നിങ്ങൾക്ക് റിവാർഡുകൾ നേടാം. പെയ്മെന്റ് ട്രാക്കിങ്, റിവാർഡുകൾ അപ്ലൈ ചെയ്യൽ, റിഡീം ചെയ്യൽ എല്ലാം ആപ്പ് തന്നെ നോക്കും. അതായത് നിങ്ങൾ എത്ര തിരക്കുള്ള വ്യക്തിയാണെങ്കിലും റിവാർഡ് സിസ്റ്റം ഉപയോഗിച്ച് അധിക ബാധ്യതകളില്ലാതെ സേവിങ്സ് സാധ്യമാകും.
8. സുരക്ഷിതമായ ഇടപാടുകൾ
സുരക്ഷ ഇപ്പോൾ എല്ലാവരുടെയും ഒരു ആശങ്കയാണ്. പക്ഷേ, റിവാർഡ് ആപ്പുകൾ എത്തുന്ന കടുത്ത സുരക്ഷാ മാനദണ്ഡങ്ങളോടെയാണ്. ഇത് ഉപയോക്താക്കളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നു. ഒപ്പം പെയ്മന്റുകൾ സുരക്ഷിതമായി പൂർത്തിയാകുന്നു എന്ന് ഉറപ്പാക്കുന്നു. Bajaj Finserv തന്നെ ഉദാഹരണമായി എടുത്താൽ ശക്തമായ ncryption protocols, two-factor authentication, secure payment gateways എന്നിവ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പരമാവധി സുരക്ഷ ഉറപ്പാക്കുന്നു. ഇതിലൂടെ നിങ്ങളുടെ ട്രാൻസാക്ഷനുകൾ സുരക്ഷിതമായി നടക്കുന്നതിനൊപ്പം റിവാർഡുകൾ സംരക്ഷിക്കുകയും ചെയ്യും. ഇത്രയും സുരക്ഷിതമായത് കൊണ്ട് തന്നെ ബിൽ പെയ്മെന്റ്, ഷോപ്പിങ്, ട്രാവൽ ബുക്കിങ് എല്ലാം വിശ്വസ്തമായി ചെയ്യാനുമാകും.
9. റിവാർഡുകളുടെ ഭാവി: വ്യക്തിഗത നേട്ടം
സമീപഭാവിയിൽ റിവാർഡുകൾ കൂടുതലും വ്യക്തിഗതമാകുകയാണ്. സാങ്കേതികവിദ്യാ മാറ്റാത്തിനൊപ്പം ആപ്പുകൾ കൂടുതലും വ്യക്തികളുടെ ഇടപാടുകളും ചെലവഴിക്കുന് രീതിയും പരിഗണിച്ച് ഓരോരുത്തർക്കും ഇണങ്ങുന്ന സേവനങ്ങൾ നൽകും. ഈ ആപ്പുകൾ കൂടുതൽ ഉപയോഗിക്കും തോറും നിങ്ങളുടെ റിവാർഡുകളും വ്യക്തിഗതമാകും. ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ഡിസ്കൗണ്ടുകളും ബോണസുകളും വർധിക്കും.
സേവ് ചെയ്യാൻ തുടങ്ങൂ!
സേവിങ്സ് വർധിപ്പിക്കാനും ദിവസേനയുള്ള ചെലവുകൾ കൈകാര്യം ചെയ്യാനും വളരെ എളുപ്പം സാധിക്കുന്ന ആപ്പുകളാണ് റിവാർഡ്സ് ആപ്പുകൾ. ബിൽ പെയ്മെന്റ് മുതൽ യാത്രാ ടിക്കറ്റുകൾ വരെ ഇതിലൂടെ ചെയ്യാം. ഇതിലൂടെ നിങ്ങൾക്ക് സാമ്പത്തികനേട്ടവും ലഭിക്കും. റിവാർഡ് ആപ്പുകളിലൂടെ നിങ്ങളുടെ പണം മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാം, പ്രത്യേകം ഓഫറുകൾ ആസ്വദിക്കാം, ഒപ്പം നിങ്ങളുടെ ചെലവുകൾ കൃത്യമായി കൈകാര്യം ചെയ്യാം, അതും കുറഞ്ഞ അധ്വാനം മാത്രം മതി. ഈ പ്ലാറ്റ്ഫോമുകൾ പുതിയ സേവനങ്ങൾ നൽകാനും വ്യക്തിഗത അനുഭവം കൊണ്ടുവരാനും ശ്രമിക്കുന്നത് തുടരുകയാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ പോക്കറ്റിലെ ഒരു അവശ്യ ഉൽപ്പന്നമായി ഇത് ഉടൻ മാറും. ഇതിലൂടെ എല്ലാ ഇടപാടുകളും എളുപ്പമാക്കാം എന്നതിനൊപ്പം സേവിങ്സും സാധ്യമാകും.