മിനിമം ബാലൻസ് വേണ്ട, സർവ്വീസ് ചാർജ്ജുകളും ഈടാക്കില്ല; പുതിയ സേവിംഗ്സ് അക്കൗണ്ടുമായി ആക്സിസ് ബാങ്ക്...

By Web Team  |  First Published Sep 1, 2023, 7:24 PM IST

വരിസംഖ്യ നൽകി സ്കീമുകളിൽ അംഗമാകുന്ന ടെക്നോളജി തൽപരരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ആക്സിസ് ബാങ്ക് പുതിയ സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്.


അക്കൗണ്ടിൽ മിനിമം ബാലൻസ് നിലനിർത്തണമെന്നതും, സർവ്വീസ് ചാർജ്ജുകളുമെല്ലാം പലപ്പോഴും ഉപഭോക്താക്കളെ സംബന്ധിച്ച് തലവേദന തന്നെയാണ്. എന്നാൽ ഈ ആകുലതകൾക്ക് പരിഹാരമായി , മിനിമം ബാലൻസ് നിബന്ധനയില്ലാതെ , സർവ്വീസ് ചാർജ്ജുകളൊഴിവാക്കി സേവിംഗ്സ് അക്കൗണ്ട് ഓപ്പൺ ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ആക്സിസ് ബാങ്ക്. ഇൻഫിനിറ്റി സേവിംഗ്സ് അക്കൗണ്ട് എന്ന പേരിലാണ് പുതിയ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചിരിക്കുന്നത്. വരിസംഖ്യ നൽകി സ്കീമുകളിൽ അംഗമാകുന്ന ടെക്നോളജി തൽപരരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ആക്സിസ് ബാങ്ക് പുതിയ സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്.

പ്രവർത്തനരീതി

Latest Videos

ആക്‌സിസ് ബാങ്ക് വെബ്‌സൈറ്റ് പ്രകാരം, ഇൻഫിനിറ്റി സേവിംഗ്‌സ് അക്കൗണ്ട് ഒരു നിശ്ചിത ഫീസ് അല്ലെങ്കിൽ വരിസംഖ്യ  അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടാണ്.  അതായത് നിരവധി ആനൂകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഈ അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിനായി ഉപഭോക്താവ്  ബാങ്കിന് മുൻകൂട്ടി നിശ്ചയിച്ച തുക അഥവാ വരിസംഖ്യ നൽകേണ്ടതുണ്ട് എന്ന് ചുരുക്കം. ഇതിനൈയി രണ്ട് തരത്തിലുള്ള വരിസംഖ്യാ സ്കീമുകളാണുള്ളത്. 150 രൂപ വീതമടക്കുന്ന പ്രതിമാസ പദ്ധതിയും, 1650 രൂപ അടയ്ക്കുന്ന വാർഷിക പദ്ധതിയും. ഈ പദ്ധതി പ്രകാരം കാലാവധി പൂർത്തിയാകുമ്പോൾ ഓട്ടോ മാറ്റിക്കായി വരിസംഖ്യ ഈടാക്കുകയും, കാലാവധി പുതുക്കി നിശ്ചയിക്കുകയും ചെയ്യും.

പ്രതിമാസ മിനിമം ബാലൻസ് ,പ്രൈമറി കാർഡ് ഇഷ്യുവൻസ് ഫീസും, വാർഷിക ഫീസും, ചെക്ക് ബുക്ക് ഉപയോഗത്തിനുള്ള ഫീസ്, അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള നിരക്ക്, പരിധികവിഞ്ഞുള്ള പണം നിക്ഷേപിക്കുന്നതിനുള്ള ചാർജ്ജ്, മാതൃശാഖയിലൂടെയല്ലാത്ത ഇടപാടിനുള്ള ചാർജ്ജുകൾ, സൗജന്യപരിധിക്ക് ശേഷമുള്ള പണം പിൻവലിക്കലിനുളള ഫീസ്, സേവിംഗ്സ് അക്കൗണ്ടിൽ പണമില്ലാത്താതിനാൽ എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നത് പരാജയപ്പെട്ടതിനുള്ള ഫീസ് തുടങ്ങി 40 തിലധികം ചാർജ്ജുകളാണ്  ഇൻഫിനിറ്റി സേവിംഗ്സ് അക്കൗണ്ടിൽ ഒഴിവാക്കിയിരിക്കുന്നത്.

Read More : വെടിയേറ്റ് 'ഭീമ' തിരിഞ്ഞോടിയെത്തി, മയക്കുവെടി വിദഗ്ധൻ 'ആനെ വെങ്കിടേഷ്' കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

click me!