നിക്ഷേപിക്കാം സമ്പാദിക്കാം; എഫ്ഡി പലിശ ഉയർത്തി ഈ ബാങ്ക്

By Web Team  |  First Published Apr 21, 2023, 7:11 PM IST

റിസ്കില്ലാതെ നിക്ഷേപിക്കാം ഒപ്പം ഉയർന്ന വരുമാനം ഉറപ്പാക്കാം. ഫിക്സഡ് ഡെപോസിറ്റിന്റെ പലിശ നിരക്ക് ഉയർത്തി ഈ ബാങ്ക്. പുതുക്കിയ നിരക്കുകൾ 


ദില്ലി: രണ്ട് കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് ആക്‌സിസ് ബാങ്ക്. ഒരു  5 ബിപിഎസ് ആണ് വർധിപ്പിച്ചത്. ഒരാഴ്ച മുതൽ പത്ത് വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക്  3.50% മുതൽ 7.00% വരെ പലിശ  ആക്‌സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു, അതേസമയം അടുത്ത രണ്ട് വർഷം മുതൽ മുപ്പത് മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് ബാങ്ക് പരമാവധി പലിശയായി  7.20% വാഗ്ദാനം ചെയ്യുന്നു.മുതിർന്ന പൗരന്മാർക്ക് 7.95 ശതമാനവും പലിശ നൽകുന്നു. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 

ഏഴ് ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്ക് 3.50 ശതമാനം പലിശ നിരക്ക് നൽകുന്നത് തുടരും, അതേസമയം അടുത്ത 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ആക്സിസ് ബാങ്ക്  4 ശതമാനം പലിശ നിരക്ക് നൽകുന്നത് തുടരും. 61 ദിവസം മുതൽ മൂന്ന് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.50,ശതമാനവും മൂന്ന് മാസം മുതൽ ആറ് മാസം വരെ നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശ നൽകുന്നത് തുടരും. 6 മുതൽ 9 മാസം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.75 ശതമാനമായി തുടരും, കൂടാതെ 9 മുതൽ 1 വർഷം വരെ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പലിശ നിരക്ക് 6 ശതമാനമായി തുടരും. 

Latest Videos

ആക്‌സിസ് ബാങ്കിൽ ഒരു ഓൺലൈൻ ഫിക്സഡ് ഡിപ്പോസിറ്റ് ആരംഭിക്കാൻ കുറഞ്ഞത് 5,000 രൂപ നിക്ഷേപിക്കണം, കാലയളവ് ഏഴ് ദിവസം മുതൽ പത്ത് വർഷം വരെയാകാം. അടുത്ത ആറ് മുതൽ പത്ത് വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് സാധാരണക്കാർക്ക് ലഭ്യമായതിനേക്കാൾ ഉയർന്ന പലിശനിരക്ക് മുതിർന്ന പൗരന്മാർക്ക് ലഭിക്കും.

click me!