ഇപ്പോൾ മിക്കവർക്കും ക്രെഡിറ്റ് സ്കോറിനെ കുറിച്ച് നന്നായിട്ട് അറിയാം. വായ്പകൾ സുഗമമാക്കാനും അനുകൂലമായ പലിശ നിരക്ക് നേടാനുമുള്ള വഴികളിൽ ഒന്ന് നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തുക എന്നുള്ളതാണ്.
വായ്പ എടുക്കാൻ നേരത്ത് മികച്ച ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിൽ പണി കിട്ടും. അതുകൊണ്ടുതന്നെ ഇപ്പോൾ മിക്കവർക്കും ക്രെഡിറ്റ് സ്കോറിനെ കുറിച്ച് നന്നായിട്ട് അറിയാം. വായ്പകൾ സുഗമമാക്കാനും അനുകൂലമായ പലിശ നിരക്ക് നേടാനുമുള്ള വഴികളിൽ ഒന്ന് നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തുക എന്നുള്ളതാണ്. ക്രെഡിറ്റ് സ്കോർ 700 ന് മുകളിൽ എങ്കിലും നിലനിർത്തണം.
മികച്ച ക്രെഡിറ്റ് സ്കോർ നിലനിർത്താൻ ഈ തെറ്റുകൾ വരുത്താതിരിക്കുക.
undefined
1. ക്രെഡിറ്റ് റിപ്പോർട്ടിലെ പിശകുകൾ അവഗണിക്കുന്നത്
ക്രെഡിറ്റ് റിപ്പോർട്ട് പതിവായി പരിശോധിക്കുന്നത് നല്ലതാണ് കാരണം എന്തെങ്കിലും പിശകുകൾ ഉണ്ടെങ്കിൽ അത് ഉടനടി മനസിലാക്കി പരിഹരിക്കണം. പൊരുത്തക്കേടുകൾ പരിഹരിച്ചില്ലെങ്കിൽ ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിച്ചേക്കാം. ക്രെഡിറ്റ് റിപ്പോർട്ടിൻ്റെ കൃത്യത ഉറപ്പാക്കാനും എന്തെങ്കിലും പൊരുത്തക്കേടുകൾ ഉടനടി പരിഹരിക്കാനും ഇത് പതിവായി അവലോകനം ചെയ്യുക.
2. പേയ്‌മെൻ്റുകളിൽ വീഴ്ച വരുത്തുന്നത്
വായ്പയുടെ തിരിച്ചടവുകൾ മുടങ്ങിയാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിച്ചേക്കാം. അത് ക്രെഡിറ്റ് കാർഡോ മോർട്ട്ഗേജോ മറ്റേതെങ്കിലും വായ്പയോ ആയാലും സമയബന്ധിതമായി തിരിച്ചടവ് നടത്തണം.
3. മറ്റുള്ളവർക്ക് വേണ്ടി ജാമ്യം നിൽക്കുന്നത്
വായ്പ എടുക്കുമ്പോൾ മറ്റുള്ളവർക്ക്, അടുത്ത ബന്ധമുള്ളവർക്ക് വേണ്ടി നിങ്ങൾ ജാമ്യം നിൽക്കുമ്പോൾ അത് സഹായമാണെങ്കിലും അപകട സാധ്യത ഉള്ളതാണ്. വായ്പക്കാരൻ തിരിച്ചടവ് മുടക്കിയാൽ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ നേരിട്ട് ബാധിക്കും. ഇങ്ങനെ സഹായിക്കുമ്പോൾ, വായ്പക്കാരൻ്റെ സാമ്പത്തിക ഉത്തരവാദിത്തവും വായ്പ തിരിച്ചടയ്ക്കാനുള്ള കഴിവും നന്നായി വിലയിരുത്തുക.
4. ക്രെഡിറ്റ് കാർഡ് പരിധി അറിയുക
ക്രെഡിറ്റ് കാർഡ് പരിധി വർദ്ധിപ്പിക്കുകയോ ഉയർന്ന ബാലൻസ് സ്ഥിരമായി കൊണ്ടുപോകുകയോ ചെയ്യുന്നത് നിങ്ങളുടെ ക്രെഡിറ്റ് വിനിയോഗ അനുപാതത്തെ പ്രതികൂലമായി ബാധിക്കും. കാരണം, ക്രെഡിറ്റ് കാർഡ് ബാലൻസുകൾ പരിധിക്ക് താഴെ അതായത്, 30%-ൽ താഴെ നിലനിർത്താൻ ശ്രമിക്കണം.
5. ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നിലധികം വായ്പകൾക്ക് അപേക്ഷിക്കുന്നത്
വായ്പകൾക്കോ ക്രെഡിറ്റ് കാർഡുകൾക്കോ വേണ്ടി ചുരുങ്ങിയ സമയത്തിനുള്ളിൽ ഒന്നിലധികം തവണ അപേക്ഷിക്കുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. അതിനാൽ നിശ്ചിത ഇടവേളകളിൽ മാത്രം വായ്പക്കായി അപേക്ഷിക്കുക
6. പഴയ ക്രെഡിറ്റ് അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നത്
പഴയ ക്രെഡിറ്റ് അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നത് നല്ല കാര്യമായി തോന്നിയേക്കാം. എന്നാൽ ഇത് യഥാർത്ഥത്തിൽ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ ദോഷകരമായി ബാധിക്കും. കാരണം നിങ്ങൾ ഇതുവരെ വായ്പ എടുത്തിട്ടുള്ള പരിശോധിച്ചായിരിക്കും ക്രെഡിറ്റ് സ്കോർ കണക്കാക്കുക. പഴയ അക്കൗണ്ടുകൾ അവസാനിപ്പിക്കുന്നത് ഈ റെക്കോർഡുകൾ ഇല്ലാതാക്കുന്നു. നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്താൻ പഴയ അക്കൗണ്ടുകൾ അവസാനിപ്പിക്കാതിരിക്കുക