വില വർധനയ്ക്ക് ഒരുങ്ങി ഈ വാഹന ഭീമൻ; തിരഞ്ഞെടുത്ത മോഡലുകൾക്ക് മെയ് 1 മുതൽ വില കൂടും

By Web Team  |  First Published Apr 12, 2023, 4:27 PM IST

നിർമ്മാണ ചെലവ് കൂടുന്നത് തിരിച്ചടിയാകുന്നു. കസ്റ്റംസ് തീരുവയും ഇൻപുട്ട് ചെലവും വർധിച്ചതിന്റെ ആഘാതം നികത്താനാണ് വില വർദ്ധന. 


ദില്ലി: തെരഞ്ഞെടുത്ത മോഡലുകൾക്ക് വില വർദ്ധിപ്പിക്കാൻ ഒരുങ്ങി ജർമ്മൻ വാഹന നിർമ്മാതാക്കളായ ഓഡി. മെയ് 1 മുതൽ വില വർധന പ്രാബല്യത്തിൽ വരും ക്യു 3 വില 1.6 ശതമാനം വരെ ഉയരും. കസ്റ്റംസ് തീരുവയും ഇൻപുട്ട് ചെലവും വർധിച്ചതിന്റെ ആഘാതം നികത്താനാണ് വില വർദ്ധന. 

ഇന്ത്യയിൽ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ചത് നൽകാൻ ഞങ്ങൾ ശ്രമിക്കുന്നു, എന്നാൽ കസ്റ്റംസ് ഡ്യൂട്ടിയിലും ഇൻപുട്ട് ചെലവുകളിലും ഉണ്ടായ വർധന ഞങ്ങളുടെ വിലകളിൽ മാറ്റം വരുത്താൻ ഞങ്ങളെ പ്രേരിപ്പിച്ചെന്ന് ഓഡി ഇന്ത്യ ഹെഡ് ബൽബീർ സിംഗ് ധില്ലൺ പ്രസ്താവനയിൽ പറഞ്ഞു. വിവിധ തലങ്ങളിലുള്ള സാമ്പത്തിക ആഘാതം ഉൾക്കൊള്ളാൻ കമ്പനി ശ്രമിച്ചുവെങ്കിലും നിലവിലെ സാഹചര്യത്തിൽ വിലയിൽ വർദ്ധനവ് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Videos

undefined

വാഹന ഭീമൻ  ഇതിനകം തന്നെ ക്യു 8 സെലിബ്രേഷൻ, ആർഎസ് 5, എസ് 5 എന്നിവയുടെ വില ഏപ്രിൽ 1 മുതൽ 2.4 ശതമാനം വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.

വാഹന വിപണിയിൽ മെഴ്‌സിഡസ് ബെൻസ് ഇതിനകം വില വർധന നടപ്പാക്കിയിട്ടുണ്ട്. ഏപ്രിൽ 1 മുതൽ വിവിധ മോഡലുകളിലായി 2 ലക്ഷം മുതൽ 12 ലക്ഷം വരെയുള്ള വാഹനങ്ങളുടെ വില ബെൻസ് വർധിപ്പിച്ചു. അതുപോലെ, മാരുതി സുസുക്കി ഏപ്രിൽ 1 മുതൽ എല്ലാ മോഡലുകളിലും വില വർദ്ധന പ്രഖ്യാപിച്ചു. മാരുതി സുസുക്കി ഡിസയർ, മാരുതി സുസുക്കി വാഗൺആർ, മാരുതി സുസുക്കി സ്വിഫ്റ്റ് എന്നിവയും വില വർധനയിൽ ഉൾപ്പെടുന്നു. വരും ദിവസങ്ങളിൽ കൂടുതൽ നിർമ്മാതാക്കൾ വില വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

tags
click me!