ഒരു എടിഎം അക്കൗണ്ടിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന പരമാവധി തുക എത്രയാണ്
പണം കൈയിൽ കൊണ്ടുനടക്കുന്നവർ ഇപ്പോൾ വളരെ കുറവാണ്. എടിഎം സൗകര്യം ഉണ്ടായതോടുകൂടി കാർഡുകളാണ് ഇപ്പോൾ ഭൂരിഭാഗം പേരും ഉപയോഗിക്കുക. എടിഎമ്മുകളുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ, രാജ്യത്തെ ബാങ്കുകൾ ചുമത്തുന്ന പരിധികളും ചാർജുകളും അറിഞ്ഞിരിക്കണം. കാരണം ഓരോ ബാങ്കിനും ഓരോ ചാർജാണ്.
എടിഎം പിൻവലിക്കൽ പരിധി എന്താണ്?
ഒരു അക്കൗണ്ടിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന പരമാവധി തുകയെയാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ബാങ്ക്, ഏത് അക്കൗണ്ട് എന്നിവയുടെ അടിസ്ഥാനത്തിൽ ഈ പരിധി വ്യത്യാസപ്പെടുന്നു. സാധാരണഗതിയിൽ, ബാങ്കിനെ ആശ്രയിച്ച് പിൻവലിക്കൽ 20,000 രൂപ മുതൽ 3 ലക്ഷം രൂപ വരെയാണ്.
മുൻനിര ബാങ്കുകളിലെ പരിധികൾ അറിയാം
എസ്ബിഐ
പിൻവലിക്കൽ പരിധി: 40,000 മുതൽ 1 ലക്ഷം വരെയാണ്.
എടിഎം നിരക്കുകൾ: എസ്ബിഐയുടെ എടിഎമ്മുകളിൽ 5 ഇടപാടുകൾ വരെ സൗജന്യമാണ്. അതുകഴിഞ്ഞാൽ ഒരു ഇടപാടിന് 20 രൂപയും ജിഎസ്ടിയും നൽകണം
എച്ച്‌ഡിഎഫ്‌സി
പിൻവലിക്കൽ പരിധി: ₹25,000 മുതൽ ₹3 ലക്ഷം വരെ
എടിഎം നിരക്കുകൾ: എച്ച്‌ഡിഎഫ്‌സി എടിഎമ്മുകളിൽ 5 ഇടപാടുകൾ വരെ സൗജന്യമാണ്. തുടർന്ന് ഓരോ ഇടപാടിനും 21 രൂപയും ജിഎസ്ടിയും നൽകണം.
ഐസിഐസിഐ ബാങ്ക്
പിൻവലിക്കൽ പരിധി: 25,000 മുതൽ 3 ലക്ഷം വരെയാണ്.
പിൻവലിക്കൽ പരിധി: ഐസിഐസിഐ എടിഎമ്മുകളിൽ: 5 ഇടപാടുകൾ വരെ സൗജന്യമാണ്. തുടർന്ന് ഓരോ ഇടപാടിനും 20 രൂപയും ജിഎസ്ടിയും നൽകണം.